രാഹുല്‍ ഈശ്വറിനെ പ്രണയിച്ച പെണ്‍കുട്ടി; ആത്മഹത്യാ ഭീഷണി മുഴക്കി: ഓര്മ പങ്കിട്ട് കോളജ് അധ്യാപിക
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്കിയ അതിജീവിതയെ അപമാനിച്ച കേസില്‍ ജയിലില്‍ കഴിയുന്ന രാഹുല്‍ ഈശ്വറിനെ പിന്തുണച്ച് അധ്യാപികയും സാമ്പത്തിക വിദഗ്ധയുമായ ഡോ. മേരി ജോര്‍ജ്. രാഹുല്‍ ഈശ്വര്‍ യൂണിവേഴ്സിറ്റി കോളജില്‍ തന്റെ ശിഷ്യനായിരുന്നുവെന്നും അദ്ദേഹം ജയിലില്‍ കഴിയുന്നത് വലിയ വേദന ഉണ്ടാക്കുന്നുവെന്നും മേരി ജോര്‍ജ് പറഞ്ഞു. രാഹുലിന്റെ വ്യക്തിത്വം തിരിച്ചറിഞ്ഞ ഒരു സംഭവം കോളജില്‍ വച്ചുണ്ടായിട്ടുണ്ടെന്നും താന്‍ അതിന് സാക്ഷിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മേരി ജോര്‍ജിന്റെ വാക്കുകള്‍: രാഹുലുമായി ഇപ്പോഴും നല്ല ബന്ധം തുടരുന്നുണ്ട്. കോളജില്‍ ബിഎക്ക് പഠിക്കുമ്പോള്‍ ആ ക്ലാസിലെ ഏറ്റവും മിടുക്കനായ വിദ്യാര്‍ത്ഥിയായിരുന്നു രാഹുല്‍. രാഹുല്‍ മൂന്നാം വര്‍ഷം ബിഎ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ എന്റടുത്തു വന്നു. കുറച്ചു ദിവസം ക്ലാസില്‍ ഉണ്ടാകില്ലെന്ന് പറഞ്ഞു. കാരണം ചോദിച്ചപ്പോള്‍ ബോംബെയില്‍ ഓഷോയുടെ ആശ്രമത്തില്‍ പോവുകയാണെന്ന് പറഞ്ഞു.

അന്നവിടെ ഫ്രീ സെക്സ് നടക്കുന്നു എന്നൊക്കെ ഒരുപാട് കഥകള്‍ കേട്ടിട്ടുണ്ട്. ഇത് അപകടം പിടിച്ച യാത്രയാണല്ലോ എന്ന് ചോദിച്ചപ്പോള്‍ രാഹുലിന്റെ മറുപടി ഇതായിരുന്നു. അപകടകരമായ മേഖല ആയതുകൊണ്ടാണ് ഞാന്‍ അവിടെ പോകുന്നത്. എനിക്ക് ശക്തമായി ഇക്കാര്യങ്ങള്‍ എതിര്‍ക്കേണ്ടതുണ്ട്. പറഞ്ഞു കേള്‍ക്കുന്ന കഥകള്‍ ശരിയാണോ എന്നറിയാനാണ് നേരിട്ടു പോകുന്നത്. വീട്ടില്‍ നിന്ന് അനുവാദം ലഭിച്ചെന്നും രാഹുല്‍ അന്ന് പറഞ്ഞു
എങ്കില്‍ അവിടെ പോയി രാഹുലിന്റെ ഗവേഷണ ബുദ്ധി ഉപയോഗിച്ച് അവിടെ നടക്കുന്നത് എന്താണെന്ന് കണ്ടുപിടിക്കാന്‍ ഞാന്‍ പറഞ്ഞു. രാഹുല്‍ പോയി ഒരു മാസം കഴിഞ്ഞാണ് തിരിച്ചെത്തിയത്. എന്തായി കാര്യങ്ങള്‍ എന്ന് ചോദിച്ചപ്പോള്‍ ആശ്രമത്തില്‍ കയറാന്‍ പറ്റിയില്ല എന്നാണ് രാഹുല്‍ മറുപടി പറഞ്ഞത്. പുറത്തുനിന്ന് കാര്യങ്ങള്‍ മനസിലാക്കുകയാണ് ചെയ്തത്. അവിടെ കാണാന്‍ ആഗ്രഹിച്ച ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചു മടങ്ങുകയായിരുന്നു.
രാഹുല്‍ ഈശ്വര്‍ ബിഎ കഴിഞ്ഞ സമയത്ത് ഒരു തവണ അമ്മയെയും കൂട്ടി എന്നെ കാണാന്‍ വന്നിരുന്നു. സെക്കന്‍ഡ് ഇയര്‍ എംഎയ്ക്ക് പഠിക്കുന്ന ഒരു പെണ്‍കുട്ടിക്ക് കലാശലായ പ്രേമം. രാഹുലിന്റെ പിന്നാലെ നടക്കുകയാണ്. വീട്ടില്‍ ചെന്ന് രാഹുലിന്റെ അമ്മയുമായും സംസാരിച്ചു. ആ കുട്ടിയോട് എനിക്കൊരു താല്പര്യം ഇല്ല എന്ന് രാഹുല്‍ അന്ന് തീര്‍ത്തു പറഞ്ഞു. അപ്പോള്‍ ആ പെണ്‍കുട്ടി പറഞ്ഞത് കെട്ടാന്‍ താല്പര്യമില്ലെങ്കില് വേണ്ട, രാഹുലിന്റെ ഒരു കുഞ്ഞിനെ എനിക്കു വേണം എന്നാണ്. അതിന് ഒരു അവസരം ഉണ്ടാക്കണം.
കല്യാണം കഴിക്കാതെ ഒരു കുഞ്ഞിനെ വേണം എന്നൊക്കെ പറഞ്ഞത് കേട്ടപ്പോള്‍ അവരെല്ലാം ഞെട്ടി. ഒരിക്കലും നടക്കില്ലെന്ന് പറഞ്ഞപ്പോള്‍ ആ കുട്ടി ആത്മഹത്യ ചെയ്യുമെന്നൊക്കെ പറഞ്ഞു. ആ സാഹചര്യത്തിലാണ് എന്റെ വീട്ടിലേക്ക് വന്നത്. അങ്ങനെ ഞാന്‍ ആ പെണ്‍കുട്ടിയെ വിളിച്ച് സംസാരിച്ചു. രണ്ടു ക്ലാസുകള്‍ ഒരുമിച്ച് നടത്തിയ കോളജ് ടൂറില്‍ ആ പെണ്‍കുട്ടിയും രാഹുലും ഉണ്ടായിരുന്നു. അപ്പോഴാണ് രാഹുല്‍ പഠിക്കാനും മറ്റും വളരെ മിടുക്കന് ആണെന്ന് മനസിലായത്. അങ്ങനെയാണ് ഇഷ്ടം തോന്നിയതെന്ന് ആ പെണ്‍കുട്ടി പറഞ്ഞു.
രാഹുലിന് അന്ന് 20 വയസിന് താഴെയുള്ളൂ. ഈ പെണ്‍കുട്ടി എംഎ സെക്കന്‍ഡറി ഇയര്‍ കഴിഞ്ഞു. ഇത് നമ്മുടെ സമൂഹത്തില്‍ ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യമാണ്. അതിനെപ്പറ്റി ആലോചിക്കുകയേ വേണ്ടെന്നും നന്നായി ആലോചിച്ച ശേഷം രാഹുലിന്റെ അമ്മയോട് ചെന്ന് ഈ പ്രശ്നം പരിഹരിക്കണമെന്നും പറഞ്ഞു. കുറെ ഉപദേശിച്ചിട്ട് പോലും ആ പെണ്‍കുട്ടി രാഹുലിന്റെ വീട്ടില്‍ പോയി സൂയിസൈഡ് ചെയ്യുമെന്നൊക്കെ പറഞ്ഞ് ഒരു ഭീതിയുടെ അന്തരീക്ഷമൊക്കെ സൃഷ്ടിച്ചു.
എന്നിട്ടും ആ പെണ്‍കുട്ടിയുടെ ഭീഷണിക്ക് വഴങ്ങാന്‍ രാഹുല്‍ തയ്യാറായില്ല. രാഹുലിന്റെ വ്യക്തിത്വത്തില്‍ കളങ്കം ഉണ്ടായിരുന്നുവെങ്കില്‍ ആ അവസരം മുതലാക്കിയേനെ. രാഹുല്‍ ഈശ്വര്‍ സാഹചര്യത്തെ അമ്മയുമായി ചേര്‍ന്നു ബുദ്ധിപൂര്‍വ്വം നേരിടുകയും ചെയ്തു. അന്ന് മാതാപിതാക്കള്‍ നല്ല ശിക്ഷണം നല്കി വളര്‍ത്തിയതു കൊണ്ടാണ് രാഹുല്‍ അങ്ങനെ പെരുമാറിയത്.
അങ്ങനെയുള്ള രാഹുല്‍ ഈശ്വര്‍ ആണ് രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയവുമായി ബന്ധപ്പെട്ട് അപ്പോള്‍ ജയിലില്‍ കിടക്കുന്നത്. പൊലീസിന്റെ അകമ്പടിയില്‍ പോകുമ്പോള്‍ രാഹുല്‍ വിളിച്ചു പറഞ്ഞത് പുരുഷന്മാര്ക്കുമുണ്ട് അവകാശങ്ങള്‍ എന്നാണ്. എനിക്ക് രണ്ട് ആണ്‍കുട്ടികള്‍ ആണുള്ളത്. ആണ്‍കുട്ടികളുള്ള അമ്മമാരെ എല്ലാം രാഹുലിന്റെ സ്റ്റേറ്റ്മെന്റ് സ്പര്‍ശിക്കും.
എന്റെ മനസില്‍ കോളജിലെ ആ സംഭവമാണ് നില്‍ക്കുന്നത്. രാഹുല്‍ ഈശ്വരന്റെ കാര്യം മാത്രം ചിന്തിച്ചാല്‍ മതി. ഒരു പക്ഷേ രാഹുല്‍ മാങ്കൂട്ടത്തില്‍ സംഭവത്തില്‍ അന്നത്തെ സംഭവം ഓര്‍ത്ത് രാഹുല്‍ ഈശ്വര്‍ തെറ്റിദ്ധരിക്കപ്പെട്ടതാകാം. എനിക്ക് രാഹുലിന് ഗുഡ് സര്‍ട്ടിഫിക്കറ്റ് മാത്രമാണ് നല്കാനുള്ളതെന്നും ജയിലില്‍ നിന്ന് എത്രയും പെട്ടെന്ന് പുറത്തു വരണമെന്നും മേരി ജോര്‍ജ് പറഞ്ഞു.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും












Click it and Unblock the Notifications