തൃശൂർ വാഴാനിയിൽ ആട് മനുഷ്യനെന്ന്! ജനങ്ങൾ ഭീതിയിൽ! ആട് മനുഷ്യനെ തേടിയിറങ്ങിയ വനംവകുപ്പിന് കിട്ടിയത്!

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

തൃശൂർ: വടക്കാഞ്ചേരിയിൽ ആട് മനുഷ്യനിറങ്ങിയതായി സാമൂഹിക മാധ്യമങ്ങളിൽ സന്ദേശം പരക്കുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തി. ആടിന്റെ തലയും മനുഷ്യന്റെ ഉടലുമുള്ള 'ഗോട്ട്മാൻ' എന്ന ജീവിയെ വടക്കാഞ്ചേരിയിൽ കണ്ടതായാണ് വാട്സാപ്പ് സന്ദേശങ്ങൾ പ്രചരിക്കുന്നത്.

തിങ്കളാഴ്ച മുതൽ കേരളത്തിൽ കോഴിയിറച്ചി ഇല്ല!87 രൂപയ്ക്ക് വിൽക്കാനാകില്ലെന്ന്!വെല്ലുവിളിയെന്ന് മന്ത്രി

ഇനി ഒരുദിവസം മാത്രം! പോലീസിനെ വട്ടംകറക്കി പൾസർ!വമ്പൻ സ്രാവുകൾ പോയിട്ട് പരൽ മീനുകൾ പോലുംഅകത്താകില്ല?

ആടു മനുഷ്യന്റെ ചിത്രവും വടക്കാഞ്ചേരിയിൽ ആടുമനുഷ്യനെ കണ്ടെന്നും, ജനങ്ങൾ ജാഗ്രത പാലിക്കണമെന്നുമുള്ള ഓഡിയോ സന്ദേശവുമാണ് വാട്സാപ്പിൽ പ്രചരിക്കുന്നത്. വടക്കാഞ്ചേരി ഫോറസ്റ്റ് സ്റ്റേഷനിലെ ഷാഹുൽ ഹമീദ് എന്ന ജീവനക്കാരനാണെന്ന് പരിചയപ്പെടുത്തിയാണ് ഓഡിയോ സന്ദേശം ആരംഭിക്കുന്നത്.

ഒരു വർഷം നേരത്തെ തിരഞ്ഞെടുപ്പിനായി മോദി!ബംഗാളിൽപ്രതീക്ഷ നഷ്ടപ്പെട്ട സിപിഎം കേരളത്തിൽ ഒരുക്കം തുടങ്ങി

എന്നാൽ സന്ദേശം വ്യാജമാണെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. വടക്കാഞ്ചേരി മേഖലയിലെ ഫോറസ്റ്റ് സ്റ്റേഷനുകളിൽ ഷാഹുൽ ഹമീദ് എന്ന പേരിലുള്ള ജീവനക്കാരില്ലെന്നും, വടക്കാഞ്ചേരിയിൽ ഫോറസ്റ്റ് സ്റ്റേഷനില്ലെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

വൈറലായി ആട് മനുഷ്യൻ...

വൈറലായി ആട് മനുഷ്യൻ...

രണ്ട് ദിവസങ്ങൾക്ക് മുൻപാണ് വടക്കാഞ്ചേരിയിൽ ആട് മനുഷ്യനെ കണ്ടെന്ന വ്യാജ സന്ദേശം വാട്സാപ്പുകളിൽ പ്രചരിക്കാൻ തുടങ്ങിയത്. ആട് മനുഷ്യന്റെ ചിത്രവും, ഫോറസ്റ്റ് ഉദ്യോഗസ്ഥനെന്ന് പറയുന്ന ഷാഹുൽ ഹമീദ് എന്നയാളുടെ ഓ‍ഡിയോ ക്ലിപ്പും അടങ്ങുന്നതായിരുന്നു സന്ദേശം.

വനംവകുപ്പിന്റെ ക്യാമറയിൽ പതിഞ്ഞെന്ന്...

വനംവകുപ്പിന്റെ ക്യാമറയിൽ പതിഞ്ഞെന്ന്...

വാഴാനി വനത്തിൽ വനംവകുപ്പ് സ്ഥാപിച്ച ക്യാമറകളിൽ പതിഞ്ഞ ചിത്രങ്ങളാണെന്നാണ് സന്ദേശത്തിലുണ്ടായിരുന്നത്. ഈ ജീവി അപകടകാരിയാണെന്നും മനുഷ്യരെയും മൃഗങ്ങളേയും ആക്രമിക്കുമെന്നും സന്ദേശത്തിലുണ്ടായിരുന്നു.

മുന്നറിയിപ്പ്...

മുന്നറിയിപ്പ്...

ആട് മനുഷ്യന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ടെന്നും, പരിസരവാസികൾ ശ്രദ്ധിക്കണമെന്നും, വളർത്തു മൃഗങ്ങളെ വനത്തിലേക്ക് വിടരുതെന്നും സന്ദേശത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു.

'ഭീകര' ചിത്രങ്ങൾ...

'ഭീകര' ചിത്രങ്ങൾ...

സന്ദേശത്തോടൊപ്പം പ്രചരിച്ച ചിത്രങ്ങളിൽ ആട് മനുഷ്യന്റെ മുൻപിൽ ഒരാൾ കമിഴ്ന്ന് കിടക്കുന്നതും ശ്രദ്ധയിൽപ്പെട്ടതോടെ ജനങ്ങൾ ശരിക്കും പരിഭ്രാന്തരായി.

വ്യാജ സന്ദേശം...

വ്യാജ സന്ദേശം...

എന്നാൽ വാട്സാപ്പ് സന്ദേശം വ്യാജമാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. ഇങ്ങനെയൊരു ജീവിയെ വാഴാനി വനത്തിൽ കണ്ടിട്ടില്ല. കൂടാതെ സന്ദേശത്തിൽ പറയുന്ന പോലെ വടക്കാഞ്ചേരിയിൽ ഫോറസ്റ്റ് സ്റ്റേഷനുമില്ല. മേഖലയിലെ ഒരു ഫോറസ്റ്റ് ഓഫീസുകളിലും ഷാഹുൽ ഹമീദ് എന്ന പേരിലുള്ള ജീവനക്കാരനുമില്ലെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

ഇന്റർനെറ്റിലെ ചിത്രം...

ഇന്റർനെറ്റിലെ ചിത്രം...

വാട്സാപ്പിൽ പ്രചരിക്കുന്ന സന്ദേശത്തിലുള്ള ആട് മനുഷ്യന്റെ ചിത്രം ഇന്റർനെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തതാകാം എന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. പണ്ടുകാലത്ത് അമേരിക്കൻ വനാന്തരങ്ങളിൽ കണ്ടിരുന്ന 'ഗോട്ട് മാൻ' എന്ന ജീവിയുടെ ചിത്രങ്ങളാണിത്.

ജനങ്ങൾ പരിഭ്രാന്തരാകരുത്...

ജനങ്ങൾ പരിഭ്രാന്തരാകരുത്...

വാട്സാപ്പ് സന്ദേശം കണ്ട് പരിഭ്രാന്തരായ പലരും വനംവകുപ്പിൽ വിളിച്ച് അന്വേഷിച്ചതോടെയാണ് സംഭവത്തെക്കുറിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയുന്നത്. വാഴാനി വനത്തിൽ ഇങ്ങനെയൊരു ജീവിയില്ലെന്നും, ജനങ്ങൾ ഭയക്കേണ്ട കാര്യമില്ലെന്നും വനംവകുപ്പ് അറിയിച്ചു.

വിരുതനെ കണ്ടെത്താൻ...

വിരുതനെ കണ്ടെത്താൻ...

വ്യാജ സന്ദേശവും ചിത്രങ്ങളും പ്രചരിപ്പിച്ച് ജനങ്ങളെ ഭീതിയിലാഴ്ത്തിയ വിരുതനെ കണ്ടെത്താൻ സൈബർ സെല്ലിനെ സമീപിക്കുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.

English summary
goatman fake message spreading on whatsapp.
Please Wait while comments are loading...