സ്വർണം വാങ്ങാന്‍ മടിച്ച് ഇന്ത്യക്കാർ, പക്ഷെ അടിച്ചു കയറി ചൈനക്കാർ: റെക്കോർഡ് വില്‍പ്പന, എന്തുകൊണ്ട്
2023 ലെ ഒന്നാം പാദത്തിൽ ഇന്ത്യയിൽ സ്വർണ്ണാഭരണങ്ങളുടെ ഡിമാന്‍ഡ് കുറവായിരുന്നുവെന്നെ വേള്‍ഡ് ഗോള്‍ഡ് കൌണ്‍സില്‍ റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഇന്ത്യൻ ഉപഭോക്താക്കൾ സ്വർണ്ണാഭരണങ്ങൾക്കായി പൊതുവെ ധാരാളം തുക ചെലവഴിക്കുന്നതാണ് പരമ്പരാഗതമായ രീതിയെങ്കിലും ഈ വർഷം ആദ്യ പാദത്തിൽ രാജ്യത്ത് സ്വർണാഭരണങ്ങള്‍ക്കുള്ള ഡിമാൻഡ് കുറവായിരുന്നു.
വേൾഡ് ഗോൾഡ് കൗൺസിലിന്റെ (ഡബ്ല്യുജിസി) റിപ്പോർട്ട് അനുസരിച്ച്, 2023 ന്റെ ആദ്യ പാദത്തിൽ 78 ടൺ ഡിമാന്‍ഡാണ് സ്വർണാഭരണങ്ങള്‍ക്ക് ഉണ്ടായത്. 2020 ന് ശേഷമുള്ള ഇന്ത്യയിലെ ആദ്യ പാദത്തിലെ ഏറ്റവും ദുർബലമായ കണക്കാണ് ഇത്. 2022 ലെ ഒന്നാം പാദത്തെ അപേക്ഷിച്ച് 2023 പാദത്തിലെ സ്വർണ്ണാഭരണ ഡിമാൻഡ് 17% കുറവായിരുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

അതേസമയം, ഇന്ത്യയുടെ കണക്കുകളില്‍ നിന്നും വിപരീതമായി ചൈനീസ് വിപണയില്‍ ഡിമാന്‍ഡ് ഉയർന്നിട്ടുണ്ട്. ഇ ചൈനീസ് ഉപഭോക്താക്കൾ ആദ്യ പാദത്തില്‍ 198 ടൺ സ്വർണ്ണാഭരണങ്ങളാണ് വാങ്ങിയത്. ഇത് ആഗോള ഡിമാന്‍ഡിന്റെ 41% ആയിരുന്നു. 2015 ന് ശേഷമുള്ള ചൈനീസ് ആഭരണ ഡിമാൻഡിന്റെ ഏറ്റവും ഉയർന്ന ആദ്യ പാദം കൂടിയാണിതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
വിവിധ ഘടകളാണ് ചൈനീസ് വിപണിയെ സ്വാധീനിച്ചത്. അതില്‍ ഏറ്റവും പ്രധാനം വർഷങ്ങളായി നിലനില്‍ക്കുന്ന കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവ് ലഭിച്ചു എന്നുള്ളത്. ആളുകള്‍ക്ക് പുറത്തേക്ക് ഇറങ്ങാന്‍ കൂടുതല്‍ അവസരം ലഭിച്ചപ്പോള്‍ അവർ അത് ആഘോഷമാക്കി. അതോടൊപ്പം തന്നെ ദീർഘ നാളായി മാറ്റിവെച്ച വാങ്ങലുകള്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്തുകയും ചെയ്തു.
Vastu Tips: നിങ്ങളുടെ ടോയ്‌ലറ്റ് വീടിന്റെ ഈ ദിശയിലാണോ; എങ്കില്‍ ദോഷം, പരിഹാഹം എന്ത്
രാജ്യത്തിന്റെ ആദ്യ പാദ ജി ഡി പി വർഷം തോറും 4.5% വർധിക്കുകയും ഗാർഹിക വരുമാനം യഥാർത്ഥത്തിൽ 4% വർധിക്കുകയും ചെയ്തതിനാൽ വീണ്ടെടുക്കുന്ന ആഭ്യന്തര സമ്പദ്‌വ്യവസ്ഥ ചൈനയിൽ ഡിമാൻഡ് കൂടുതൽ ശക്തമാക്കി. "മുൻ പാദങ്ങളിൽ നിന്നുള്ള ഡിമാൻഡും (ചൈനയിൽ) സഹായിച്ചു. കൊവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളുടെ ഇളവുകൾക്കിടയിൽ വിവാഹ സ്വർണ്ണാഭരണങ്ങളുടെ ആവശ്യം മെച്ചപ്പെട്ടു. വിവാഹ വ്യവസായം 2023-ൽ ഇതുവരെ പൂർണ്ണ ശേഷിയിൽ പ്രവർത്തിക്കുന്നു, "-റിപ്പോർട്ട് വ്യക്തമാക്കുന്നു.
"സ്വർണ്ണാഭരണങ്ങൾ വാങ്ങുന്നത് നിക്ഷേപ ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയും സജീവമാണ്. ചൈനീസ് ഉപഭോക്താക്കൾക്കിടയിൽ ലാഭം നേടാനുള്ള പ്രവണത ചരിത്രപരമായി തന്നെ ഉയർന്ന തലത്തിൽ തുടരുന്നു. സ്വർണ ആഭരണങ്ങളായി വാങ്ങുന്നവർ മാത്രമല്ല, സ്വർണത്തില്‍ മറ്റ് പല തരത്തില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണത്തിലും അളവിലും ചൈന മുന്നില്‍ തന്നെയാണ്.

അതേസമയം, റെക്കോഡ് രീതിയില്‍ ഉയർന്നതും അസ്ഥിരവുമായ സ്വർണ്ണ വിലയെത്തുടർന്ന് 2023 ലെ ഒന്നാം പാദത്തിൽ ഇന്ത്യയുടെ സ്വർണ്ണ ആവശ്യം 17% കുറഞ്ഞ് 112.5 ടണ്ണായി. നിക്ഷേപത്തിന്റെ ഭാഗത്തുനിന്നുണ്ട് ചെറിയ പിന്തുണയുണ്ടായെങ്കിലും 2022 ലെ ഒന്നാം പാദത്തിൽ 94.2 ടണ്ണിൽ നിന്ന് 78 ടണ്ണായി സ്വർണാഭരണ ഡിമാൻഡ് കുറഞ്ഞുവെന്നും വേൾഡ് ഗോൾഡ് കൗൺസിൽ ഇന്ത്യയുടെ റീജിയണൽ സിഇഒ സോമസുന്ദരം പിആർ വ്യക്തമാക്കുന്നു.
"2010 മുതൽ, കോവിഡ് സമയം ഒഴികെ, ഇത് നാലാം തവണയാണ് ആദ്യ പാദത്തില്‍ സ്വർണ്ണാഭരണങ്ങളുടെ ആവശ്യം 100 ടണ്ണിൽ താഴെ വരുന്നത്,"- എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റിപ്പോർട്ട് അനുസരിച്ച്, സ്വർണ്ണ വിലയിലെ കുത്തനെയുള്ള വർധന, ചാഞ്ചാട്ടം, പ്രതീക്ഷിച്ച തോതില്‍ വില കുറയാത്തത് എന്നിവ വിലയിടിവ് പ്രതീക്ഷിച്ച നിരവധി ഇന്ത്യക്കാർ സ്വർണ്ണാഭരണങ്ങൾ വാങ്ങുന്നത് മാറ്റിവയ്ക്കുന്നതിലേക്ക് നയിച്ചു.
സ്വർണ്ണാഭരണങ്ങൾ മാത്രമല്ല, ഇന്ത്യയിലെ നിക്ഷേപ ഡിമാൻഡ്, പ്രാഥമികമായി സ്വർണ്ണ ബാറുകൾ, നാണയങ്ങൾ എന്നിവയും 41.3 ടണ്ണിൽ നിന്ന് 2023 ലെ ഒന്നാം പാദത്തിൽ 17% ഇടിഞ്ഞ് 34.4 ടണ്ണായി. "ആഗോള ഘടകങ്ങൾ, പ്രാഥമികമായി യുഎസ് പലിശ നിരക്ക് വർദ്ധനവ്, ഡോളറിന്റെ വില വർദ്ധന, രൂപയുടെ മൂല്യത്തകർച്ചയും സ്വർണത്തിന്റെ വില വർധനവിന് ഇടയാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകദേശം 19% വർധനവാണ് ഉണ്ടായിട്ടുള്ളത്," റിപ്പോർട്ട് പറയുന്നു.












Click it and Unblock the Notifications