Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം ഒരു പവന്‍ 38000 രൂപയ്ക്ക് കിട്ടും; ബാങ്കില്‍ പണയം വെക്കാന്‍ നോക്കരുത്, പണി കിട്ടും

കൊച്ചി: സ്വര്‍ണം ഓരോ ദിവസവും വില കുതിക്കുന്നതായിരുന്നു കഴിഞ്ഞ മാസത്തെ അവസ്ഥ. എന്നാല്‍ ഈ മാസം ആദ്യവാരം വിലയില്‍ ഇടിവ് വരാന്‍ തുടങ്ങി. ഇപ്പോള്‍ ചാഞ്ചാട്ടം നടക്കുന്നു. ചില ദിവസങ്ങളില്‍ കയറും. ചില ദിവസങ്ങളില്‍ ഇറങ്ങും. ഈ വേളയില്‍ ഉപഭോക്താക്കള്‍ എന്തു ചെയ്യും. വില കുറഞ്ഞിട്ട് വാങ്ങാമെന്ന് കരുതുന്നതില്‍ അര്‍ഥമില്ല. ഇനി വലിയ തോതിലുള്ള വിലക്കുറവ് ഉണ്ടാകില്ല.

പകരം നമ്മുടെ ആവശ്യം എന്താണ് എന്ന് ആദ്യം മനസിലാക്കണം. ആഭരണം ധരിക്കല്‍ മാത്രമാണോ. അല്ലെങ്കില്‍ ആസ്തിയായി വാങ്ങി വെക്കുകയാണോ. ഓരോ കാര്യങ്ങള്‍ക്കും സ്വര്‍ണം വാങ്ങുന്ന രീതിയിലും മാറ്റംവരും. ആഭരണം ധരിക്കുക എന്നത് മാത്രമാണ് ഉദ്ദേശമെങ്കില്‍ 38000 രൂപ ഉണ്ടെങ്കില്‍ ഒരു പവന്‍ കിട്ടും. അറിയാം വിശദമായി...

gold 9 carat price in kerala today-

വിവിധ കാരറ്റുകളില്‍ സ്വര്‍ണം ലഭ്യമാണ്. അതില്‍ ഒമ്പത് കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ ഗ്രാം വില 4740 രൂപയും ഒരു പവന് 37920 രൂപയുമാണ്. ഇതിനോടൊപ്പം പണിക്കൂലിയും ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും നല്‍കേണ്ടി വരുമെന്ന് മാത്രം. ഈ കാരറ്റില്‍ ആഭരണം മാത്രമേ ലഭിക്കൂ. സ്വര്‍ണ നാണയമോ ബാറോ ലഭിക്കില്ല. എന്താണ് ഒമ്പത് കാരറ്റ് സ്വര്‍ണം എന്ന് അറിയാമോ?

ആഭരണം നിര്‍മിക്കുമ്പോള്‍ സ്വര്‍ണം മാത്രമല്ല ഉപയോഗിക്കുന്നത്. ആഭരണങ്ങള്‍ക്ക് കരുത്ത് കിട്ടാന്‍ സ്വര്‍ണത്തിനൊപ്പം മറ്റു ലോഹങ്ങളും ചേര്‍ക്കും. ചെമ്പ്, വെള്ളി എന്നിവയാണ് സാധാരണ ഉള്‍പ്പെടുത്താറ്. സ്വര്‍ണത്തിന്റെ അംശം 37.5 ശതമാനവും ബാക്കി മറ്റു ലോഹങ്ങളും ചേരുന്നതാണ് ഒമ്പത് കാരറ്റ് സ്വര്‍ണം. വാങ്ങുമ്പോള്‍ വില കുറയുന്ന പോലെ തന്നെ ഉപഭോക്താവ് വില്‍ക്കുന്ന വേളയിലും അത്ര മൂല്യമേ ഉണ്ടാകൂ.

ഈ സ്വര്‍ണം പണയം വെക്കാന്‍ പോകല്ലേ

ഒമ്പത് കാരറ്റ് സ്വര്‍ണം ബാങ്ക് ലോണിന് പണയം വെക്കാന്‍ സാധിക്കില്ല. പണയം വെക്കുമ്പോള്‍ 22 കാരറ്റ് ആഭരണങ്ങളും കോയിനും മാത്രമേ ബാങ്കുകള്‍ സ്വീകരിക്കൂ. അല്ലാത്ത സ്വര്‍ണം പണയത്തിന് ഉപയോഗിക്കുന്നത് നിയമനടപടികളിലേക്ക് നയിച്ചേക്കും. ഓരോ സ്വര്‍ണവും എത്ര കാരറ്റുള്ളതാണെന്ന് വ്യക്തമാക്കുന്നതാണ് ഹാള്‍മാര്‍ക്കിങ്.

നേരത്തെ ഒമ്പത് കാരറ്റ് സ്വര്‍ണത്തിന് ഹാള്‍മാര്‍ക്കിങ് ഇല്ലായിരുന്നു. മാസങ്ങള്‍ക്ക് മുമ്പാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉത്തരവ് ഇറക്കിയത്. ആഭരണത്തിന്റെ തൂക്കം, എവിടെ നിര്‍മിച്ചു, എത്ര പരിശുദ്ധിയിലാണ് നിര്‍മിച്ചത് തുടങ്ങിയ കാര്യങ്ങളെല്ലാം വിശദമാക്കുന്നതാണ് ഹാള്‍മാര്‍ക്കിങ്. ആഭരണം വാങ്ങുന്ന ഉപഭോക്താവില്‍ നിന്ന് ഹാള്‍മാര്‍ക്കിങ് ചാര്‍ജ് കൂടി ജ്വല്ലറികള്‍ ഈടാക്കാറുണ്ട്.

സ്വര്‍ണവില ക്രമാതീതമായി ഉയര്‍ന്നതോടെയാണ് താഴ്ന്ന കാരറ്റുകളിലെ ആഭരണങ്ങള്‍ വാങ്ങാന്‍ ആവശ്യക്കാര്‍ ഏറിയത്. ലൈറ്റ് വെയ്റ്റ് ആഭരണങ്ങളാണ് ഈ കാറ്റില്‍ ലഭിക്കുക. പണിക്കൂലി അല്‍പ്പം കൂടുതലാണ് എന്നതും എടുത്തു പറയണം. 38000 രൂപയാണ് സ്വര്‍ണം പവന് വില വരിക എങ്കിലും ആഭരണം ഒരു പവന്‍ വാങ്ങുമ്പോള്‍ 42000ത്തിനും 46000ത്തിനുമിടയില്‍ ചെലവ് വന്നേക്കാം. ഈ സ്വര്‍ണം മാറ്റ് കുറയുമെന്നതാണ് ഓര്‍ക്കേണ്ട കാര്യം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+