Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ്ണം കാണുന്നത് നാല് തരത്തില്‍: അരിച്ചും പൊടിച്ചും എടുക്കും: ആഫ്രിക്കന്‍ സ്വർണ വിശേഷങ്ങളുമായി പിവി അന്‍വർ

റെക്കോർഡുകള്‍ ഭേദിച്ചുകൊണ്ട് കുതിച്ച സ്വർണ്ണ വിലയില്‍ ഇന്ന് നേരിയ ആശ്വസം ഉണ്ടായിരിക്കുകയാണ്. സർവ്വകാല റെക്കോർഡായ 81600 രൂപ എന്ന നിരക്കിലായിരുന്നു കേരള വിപണിയിലെ കഴിഞ്ഞ ദിവസത്തെ സ്വർണ്ണ വില്‍പ്പന. എന്നാല്‍ ഇന്ന് വില ഇന്ന് സ്വർണ വില 80 രൂപ കുറഞ്ഞ് 81,520 രൂപയിലേക്ക് എത്തി. ഒരു ഗ്രാം സ്വർണത്തിന് 10190 രൂപയാണ് ഇന്നത്തെ വില. ഈ മാസം ഒന്നാം തീയതി രേഖപ്പെടുത്തിയ 77,640 രൂപയായിരുന്നു സ്വര്‍ണത്തിന്റെ ഏറ്റവും കുറഞ്ഞ നിരക്ക്.

സ്വർണവില ഈ തരത്തില്‍ പിടിവിട്ട് കുതിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ആഫ്രിക്കന്‍ രാഷ്ട്രമായ സിയേറ ലിയോണയില്‍ പോയി സ്വർണ ഖനന ബിസിനസ് ആരംഭിച്ച മുന്‍ നിലമ്പൂർ എം എല്‍ എ കൂടിയായ പിവി അന്‍വർ തന്റെ അനുഭവങ്ങള്‍ പങ്കുവെച്ച് രംഗത്ത് വരുന്നത്. 'ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്വർണ്ണം ഉപയോഗിക്കുന്ന ആളുകള്‍ ഇന്ത്യക്കാരാണ്. പവന് 40000 ഉണ്ടായിരുന്ന വില 80000 ത്തിലേക്ക് എത്തുന്നത് കഴിഞ്ഞ രണ്ട് വർഷത്തിന് ഇടയിലാണ്. അത് ആരും പ്രതീക്ഷിച്ചതോ കണക്ക് കൂട്ടിയതോ അല്ല' പിവി അന്‍വർ പറയുന്നു.

gold-mine-anvar

വില വർധനവ് സാധാരണക്കാർക്ക് മുമ്പില്‍ വലിയ പ്രശ്നം തന്നെയാണ് സൃഷ്ടിക്കുന്നത്. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി നാട്ടിലുണ്ടായിരുന്ന ബിസിനസുകള്‍ പൂട്ടിച്ചപ്പോഴാണ് അടുത്ത ഒരു സാധ്യത എന്ന നിലയ്ക്ക് ആഫ്രിക്കയെ കുറിച്ച് ആലോചിക്കുന്നത് അവിടെ എത്തിപ്പെടുന്നതും. നമ്മുടെ സാഹചര്യങ്ങള്‍ വെച്ച് നോക്കുമ്പോള്‍ വളരെയേറെ കഷ്ടപ്പാടുകള്‍ സഹിക്കുന്നവരാണ്.

പടിഞ്ഞാറന്‍ ആഫ്രിക്കയിലെ സിയേറ ലിയോണ എന്ന രാഷ്ട്രത്തിലേക്കാണ് ഞാന്‍ പോയത്. അവിടുത്തെ ജനതയുടെ ഏതാണ്ട് 70 ശതമാനവും സ്വർണ്ണ മേഖലയെയാ് ജീവിതോപാധിയായി കാണുന്നത്. അവിടെ ഞാന്‍ എത്തിയതിന് ശേഷമുള്ള കാര്യങ്ങള്‍ രസകരവും സാഹസികവുമാണ്. മിക്ക ആഫ്രിക്കന്‍ രാഷ്ട്രങ്ങളും ഒരു പരിധി വരെ അപകടകരമാണ്. അതിന്റെ കാരണം പട്ടിണി തന്നെയാണ്. പട്ടിണിയുള്ള സ്ഥലങ്ങളില്‍ പിടിച്ച് പറിയും കവർച്ചയുമുണ്ടാകും.

സർക്കാർ ലൈസന്‍സിങ്ങോടെ പ്രൊസസിങ് യൂണിറ്റ് ആണ് ഞങ്ങള്‍ അവിടെ നടത്തിയിരിക്കുന്നത്. വരുമാനത്തിലേക്ക് എത്തിയില്ലെങ്കിലും ബ്രേക്ക് ഈവന്‍ ഘട്ടത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. കാര്യങ്ങളൊക്കെ നല്ല രീതിയില്‍ തന്നെ പോകുന്നുവെന്നും അദ്ദേഹം ഒരു മാധ്യമത്തോടായി പ്രതികരിച്ചു.

നാല് തരത്തിലാണ് അവിടെ സ്വർണ്ണം കാണുന്നത്. പുഴയുടെ തീരങ്ങളിലും വെള്ളത്തിലുമൊക്കെ സ്വർണ്ണം മണലുമായി ചേർന്ന് കിടക്കുന്നുണ്ടാകും. മലകളില്‍ നിന്നും ഒഴുകി വരുന്നതാണ്. പല ഷെയിപ്പുകളിലായി ഒരു ഗ്രാം, രണ്ട് ഗ്രാം തൂക്കത്തില്‍ വരേയുണ്ടാകും.ഇത്തരം സ്വർണ്ണങ്ങള്‍ വലിയ മോട്ടോർ വെച്ച് ഫില്‍ട്ടർ ചെയ്തെടുക്കും. മണ്ണ് കുഴിച്ചെടുത്ത് വാഷ് ചെയ്ത് അതിലെ സ്വർണ്ണം എടുക്കുന്നതാണ് രണ്ടാമത്തെ രീതി.

ഞങ്ങള്‍ ഏർപ്പെട്ടിരിക്കുന്നത് പാറ തുരന്നുള്ള ഘനനമാണ്. ഇവിടെ പാറ വെടിവെച്ച് പൊട്ടിക്കുന്നത് പോലെ പാറ പൊട്ടിച്ച് ക്രഷ് ചെയ്ത് പൊടിയാക്കി, ആ പൊടിയെ അരച്ച് വാഷ് ചെയ്യണം. അതില്‍ നിന്നും ആസിഡ് ഉപയോഗിച്ചാണ് സ്വർണ്ണം വേർതിരിക്കുന്നത്. തൊട്ടുകഴിഞ്ഞാല്‍ കൈയ്യില്‍ പറ്റിപ്പിടിക്കുന്ന അത്ര നൈസായിട്ടായിരിക്കും സ്വർണ്ണം ഉണ്ടാകുകയെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+