Get Updates
Get notified of breaking news, exclusive insights, and must-see stories!

'വിവാഹത്തിന് ആകെ മൂന്ന് സ്വർണാഭരണങ്ങൾ മാത്രം മതി',ഞെട്ടിച്ച ഉത്തരവ്, സമ്മിശ്ര പ്രതികരണങ്ങൾ

സ്വർണം ഇല്ലാത്തൊരു വിവാഹം അത് ചിന്തിക്കാൻ പോലും മലയാളിക്ക് സാധിക്കില്ല. മലയാളികൾക്ക് മാത്രമല്ല, ഇന്ത്യയിൽ എല്ലായിടത്തും ഇത് തന്നെയാണ് സ്ഥിതി. അതുകൊണ്ട് തന്നെ സ്വർണത്തിന് വില ഉയർന്നതോടെ പ്രതിസന്ധിയിലായത് സാധാരണക്കാരാണ്. ഒരു തരി പൊന്ന് വാങ്ങി 'അഭിമാനം' കാക്കാൻ അവർ പെടാപാട് പെടുകയാണ്. എന്തായാലും ഈ രീതിക്ക് അന്ത്യം കുറിക്കാൻ ലക്ഷ്യം വെച്ചാണ് ഉത്തരാഖണ്ഡിലെ ജാൻസാർ മേഖലയിലെ ഒരു ഗ്രാമപഞ്ചായത്ത്, സ്ത്രീകൾ വിവാഹത്തിന് മൂന്ന് ആഭരണങ്ങളിൽ കൂടുതൽ ധരിക്കുന്നതെന്ന് ഉത്തരവിറക്കിയത്. വർധിച്ചുവരുന്ന വരുമാന അസമത്വം ഗ്രാമങ്ങളിൽ പ്രകടമാകുന്ന സാഹചര്യത്തിലായിരുന്നു ഈ നീക്കം.

ഡെറാഡൂൺ ജില്ലയിലെ യമുന, ടോൺസ് നദികൾക്കിടയിലുള്ള കാന്ധാർ, ഇന്ദ്രാണി ഗ്രാമങ്ങളിലെ സംയുക്ത പഞ്ചായത്താണ് ഈ തീരുമാനം എടുത്തത്. ഇതനുസരിച്ച്, വിവാഹങ്ങൾക്ക് സ്ത്രീകൾക്ക് മൂക്കുത്തി, കമ്മലുകൾ, മംഗല്യസൂത്രം എന്നിവ മാത്രമേ ധരിക്കാൻ അനുവാദമുള്ളൂ. ഈ ഉത്തരവ് ലംഘിക്കുന്നവർക്ക് 50,000 രൂപ പിഴ ചുമത്തുമാനും പഞ്ചായത്തുകൾ തീരുമാനിച്ചു. എന്തായാലും ഈ നടപടിക്കെതിരെ സമ്മിശ്ര പ്രതികരണങ്ങൾ ഉയർന്നിട്ടുണ്ട്. ലാളിത്യം പ്രോത്സാഹിപ്പിക്കുന്നതിനും സാമൂഹിക സൗഹൃദം വളർത്തുന്നതിനും ഇത് സഹായിക്കുമെന്ന് ചിലർ പ്രശംസിച്ചപ്പോൾ, ഇത് വ്യക്തിഗത സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാണെന്നാണ് ചിലർ പറയുന്നത്. സമത്വവും ധൂർത്ത് നിയന്ത്രിക്കലുമാണ് ലക്ഷ്യമെങ്കിൽ, പുരുഷന്മാരുടെ മദ്യപാനത്തിനും ആഡംബര സദ്യകൾക്കുമുള്ള ചെലവുകൾക്കും സമാനമായ നിയന്ത്രണങ്ങൾ വേണമെന്നാണ് ഇക്കൂട്ടരുടെ വാദം.'സ്വർണ്ണം ഒരു നിക്ഷേപമാണ്, അത് ആവശ്യമുള്ള സമയങ്ങളിൽ കുടുംബങ്ങൾക്ക് താങ്ങായി മാറും,. എന്നാൽ മദ്യം അനാവശ്യമായ ചെലവാണ്', ഇവർ ചൂണ്ടിക്കാട്ടി.

goldratefall2-1

പല ഗ്രാമങ്ങളിലും വിവാഹങ്ങളിൽ വിലകൂടിയ സമ്മാനങ്ങൾ, ബ്രാൻഡഡ് മദ്യം, വിഭവസമൃദ്ധമായ മാംസാഹാരങ്ങൾ എന്നിവയുടെ പ്രദർശനം ഒരു പുതിയ സ്റ്റാറ്റസ് സിമ്പൽ ആയി മാറിയിരിക്കുകയാണ്.‌. ഇത്തരം കാര്യങ്ങൾ, വലിയ സ്വർണ്ണാഭരണങ്ങൾ ഉൾപ്പെടെ, കുടുംബങ്ങൾക്കിടയിൽ താരതമ്യം, അസൂയ, സാമ്പത്തിക സമ്മർദ്ദം എന്നിവ വർദ്ധിപ്പിക്കാൻ കാരണമാകുന്നുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളിൽ, ഈ സാമൂഹിക പ്രതീക്ഷകൾ നിലനിർത്താനുള്ള ആഗ്രഹം കടക്കെണിയിലേക്കും ദുരിതത്തിലേക്കും നയിക്കുമെന്ന് അവർ കൂട്ടിച്ചേർക്കുന്നു. ഇത് വർദ്ധിച്ചുവരുന്ന അസമത്വത്തിനിടയിലാണ് സംഭവിക്കുന്നത്. വലിയ ആഭരണങ്ങൾക്കുള്ള ചെലവ് താങ്ങാൻ കഴിയാത്ത അവസ്ഥയിലേക്ക് മാറുമ്പോൾ ഇത് വളരെ ഉചിതമായ തീരുമാനമാണെന്നും ഇവർ വ്യക്തമാക്കി.

സ്വർണാഭരണത്തോടുള്ള താത്പര്യം കുറഞ്ഞു

സ്വർണ്ണത്തോടുള്ള സാംസ്കാരികപരമായ താൽപ്പര്യം, നിക്ഷേപ താൽപ്പര്യം, പണപ്പെരുപ്പത്തിൽ നിന്നുള്ള സംരക്ഷണം, സുരക്ഷിത ആസ്തി എന്ന നിലയിലുള്ള പ്രാധാന്യം എന്നിവ കാരണം ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ വിപണികളിലൊന്നാണ് ഇന്ത്യ. 2024-ൽ ഇന്ത്യയുടെ മൊത്തം സ്വർണ്ണ ഉപഭോഗം 802.8 ടണ്ണായി ഉയർന്നു, ഇത് ആഗോള ആവശ്യകതയുടെ ഏകദേശം 26% വരും. 815.4 ടൺ രേഖപ്പെടുത്തിയ ചൈനയ്ക്ക് ശേഷം ലോകത്തിലെ രണ്ടാമത്തെ വലിയ ഉപഭോക്താവാണ് ഇന്ത്യ. എന്നിരുന്നാലും, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച്, സ്വർണ്ണവില വർദ്ധിച്ചതിനാൽ 2025-ൽ സ്വർണ്ണത്തിനുള്ള ആവശ്യം കുറഞ്ഞിട്ടുണ്ട്.

പുതിയ കണക്കുകൾ പ്രകാരം, നിക്ഷേപ ആവശ്യങ്ങൾക്കായി സാധാരണയായി ഉപയോഗിക്കുന്ന 24 കാരറ്റ് സ്വർണ്ണത്തിന് (99.9% ശുദ്ധം) 10 ഗ്രാമിന് ഏകദേശം 1,21,740 ആണ് വില. ഈ സ്വർണ്ണം കട്ടികളായും നാണയങ്ങളായും ലഭ്യമാണ്.ആഭരണങ്ങൾ നിർമ്മിക്കാൻ വ്യാപകമായി ഉപയോഗിക്കുന്ന 22 കാരറ്റ് സ്വർണ്ണത്തിന് (91.6% ശുദ്ധം) നിലവിൽ 10 ഗ്രാമിന് ഏകദേശം 1,11,610 ആണ് വില. കൂടുതൽ ഈടുനിൽക്കുന്നതിനാലാണ് ആഭരണ നിർമ്മാണത്തിന് ഈ സ്വർണ്ണം തിരഞ്ഞെടുക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+