സ്വർണം വാങ്ങാൻ ഇനി നല്ല നാളുകളേ അല്ല...! വില തകർച്ചയ്ക്ക് ശേഷം ഉയർച്ചയിലേക്ക്..!

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: സ്വര്‍ണം വാങ്ങാന്‍ പറ്റിയ നാളുകളായിരുന്നു ഈ മാസം ആദ്യം മുതലുള്ള ദിവസങ്ങള്‍. എന്നാലാ സ്ഥിതിക്ക് മാറ്റമുണ്ടായിരിക്കുന്നു. ഒരുമാസമായി സ്വര്‍ണം നേരിടുന്ന വിലത്തകര്‍ച്ചയ്ക്ക് നേരിയ ശമനമുണ്ടായിരിക്കുകയാണ്. കേരളത്തില്‍ സ്വര്‍ണവില വര്‍ധിച്ചിരിക്കുന്നു. പവന് 160 രൂപ വര്‍ധിച്ച് 21, 680 രൂപയിലെത്തിയിരിക്കുന്നു. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 2710 രൂപയിലാണ് എത്തിയിരിക്കുന്നത്.

തമിഴ്നാട് ബിജെപി പിടിച്ചിരിക്കും...!! രജനീകാന്തിന്റെ സ്വന്തം പാർട്ടി ബിജെപിക്കൊപ്പം..! ഇനിയാണ് കളി !

gold

മലയാളിയെ സംബന്ധിച്ചിടത്തോളം സ്വര്‍ണം എക്കാലവും ഒരു സുരക്ഷിത നിക്ഷേപമായിട്ടാണ് കണക്കാക്കപ്പെട്ടിരുന്നത്. എന്നാല്‍ അടുത്തിടെ സ്വര്‍ണവില കുത്തനെ താഴോട്ട് പോകുന്ന കാഴ്ചയാണ് കണ്ടുവന്നിരുന്നത്. ഈ മാസം ആദ്യം മുതല്‍ക്കേ തന്നെ സ്വര്‍ണത്തിന് കാര്യമായ വിലക്കുറവാണ് വിപണിയില്‍ ദൃശ്യമായിക്കൊണ്ടിരുന്നത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സ്വര്‍ണ്ണത്തിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്.

gold

ഗ്രാമിന് 2,685 രൂപയും പവന് 21, 480 രൂപയുമാണ് സ്വര്‍ണത്തിന്റെ ചൊവ്വാഴ്ചയുണ്ടായിരുന്ന വിപണി വില. . ഈ മാസം ആദ്യം പവന് 21,800 രൂപയും ഗ്രാമിന് 2725 രൂപയുമായിരുന്നു വില.ആഗോള വിപണയിൽ ഉണ്ടായ ഇടിവാണ് ആഭ്യന്തര വിപണയിലും സ്വർണ വില കുറയാൻ കാരണമായിട്ടുള്ളത് എന്നാണ് വിലയിരുത്തപ്പെടുന്നത്. സ്വർണത്തിന് ഡിമാന്റ് കുറഞ്ഞിരുന്നു എന്നതും ഒരു കാരണമാണ്. എണ്ണ വിലയും ഖനനവും സ്വർണവിലയെ ബാധിക്കുന്ന ഘടകങ്ങളാണ്. ജൂൺ ഏഴാം തിയ്യതിയിലെ 22,120 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണ്ണ വില.

English summary
Gold price is Icreasing slowly in Kerala.
Please Wait while comments are loading...