Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ്ണം വാങ്ങാനായിട്ടില്ല, വില വീണ്ടും കുറഞ്ഞേക്കും: കള്ളക്കടത്തിന് പൂട്ടിടാന്‍ സർക്കാർ നീക്കം

ദില്ലി: സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ സർക്കാർ ഉയർത്തിയതിന് ശേഷം രാജ്യത്ത് കള്ളക്കടത്ത് സ്വർണം എത്തുന്നത് വലിയതോതില്‍ വർധിച്ചതായി റിപ്പോർട്ട്. കോവിഡ് നിയന്ത്രണങ്ങളാല്‍ കഴിഞ്ഞ രണ്ട് വർഷങ്ങളില്‍ വിമാനത്താവളങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയതിനാല്‍ കള്ളക്കടത്ത് വ്യാപകമായിരുന്നില്ല.

എന്നാല്‍ അന്താരാഷ്ട് സർവ്വീസ് വീണ്ടും പഴയ തോതില്‍ പുനഃരാരംഭിച്ചതോടെ കള്ളക്കടത്തും ശക്തമായെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. പിടിക്കപ്പെടാതെ ദിവസവും കിലോ കണക്കിന് സ്വർണ്ണം വിമാനത്താവളങ്ങള്‍ വഴി രാജ്യത്തേക്ക് എത്തുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ മുഖ്യപങ്കും കേരളത്തിലേക്കുമാണ്.

ചൈന കഴിഞ്ഞാൽ ലോകത്തിലെ

ചൈന കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ ഉപഭോക്താവാണ് ഇന്ത്യ, ഇറക്കുമതിയിലൂടെയാണ് രാജ്യം ആവശ്യകതയുടെ ഭൂരിഭാഗവും നിറവേറ്റുന്നത്. ഡിമാൻഡ് കുറയ്ക്കുന്നതിനും വ്യാപാരക്കമ്മി കുറയ്ക്കുന്നതിനും രൂപയുടെ സമ്മർദ്ദം കുറയ്ക്കുന്നതിനുമായി ജൂലൈയിൽ സ്വർണ ഇറക്കുമതി തീരുവ 7.5 ശതമാനത്തിൽ നിന്ന് 12.5 ശതമാനമായി സർക്കാർ ഉയർത്തിയിരുന്നു.

ഇറക്കുമതി തീരുവ ഉയർത്തിയതോടെ

ഇറക്കുമതി തീരുവ ഉയർത്തിയതോടെ സ്വർണ്ണ വിലയിലും വർധനവുണ്ടായി. ഇതോടെ ഉയർന്ന തീരുവ വെട്ടിക്കാൻ രാജ്യത്തേക്ക് വൻതോതിൽ സ്വർണക്കള്ളക്കടത്ത് നടക്കുന്നുവെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. കള്ളക്കടത്തിലൂടെ സ്വർണ്ണം എത്തിക്കുന്നതിലുടെ രാജ്യത്തിന് ലഭിക്കേണ്ട നികുതിയിനത്തില്‍ വലിയ ഇടിവ് സംഭവിക്കുകയും ചെയ്യുന്നു.

ഈ വർഷം നവംബർ വരെ രാജ്യത്ത്

ഈ വർഷം നവംബർ വരെ രാജ്യത്ത് അനധികൃതമായി കൊണ്ടുവന്ന 3,083.6 കിലോഗ്രാം സ്വർണമാണ് കസ്റ്റംസും മറ്റ് ഏജൻസികളും പിടിച്ചെടുത്തതെന്നാണ് ധനമന്ത്രാലയം തിങ്കളാഴ്ച പാർലമെന്റിൽ പരസ്യമാക്കിയ വിവരങ്ങളില്‍ വ്യക്തമാവുന്നത്. 3,673 കിലോഗ്രാം സ്വർണം പിടികൂടിയ 2019 ന് ശേഷമുള്ള ഏറ്റവും വലിയ തൂക്കമാണിത്.

സ്വർണ്ണ കള്ളക്കടത്ത് തടയാൻ

സ്വർണ്ണ കള്ളക്കടത്ത് തടയാൻ, കസ്റ്റംസ് ഫീൽഡ് രൂപീകരണങ്ങളും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസും (ഡിആർഐ) നിരന്തരമായ ജാഗ്രത പുലർത്തുകയും നടപടികൾ കൈക്കൊള്ളുകയും ചെയ്യുമെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പാർലമെന്റിൽ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

blackheads remover: ബ്ലാക്ക് ഹെഡ്‌സുകളെ തൂത്തെറിയാം;ഇതാ എട്ട് പൊടിക്കൈകള്‍

സ്വർണത്തിന്റെ ഇറക്കുമതി തീരുവ 12.5

അതേസമയം, സ്വർണത്തിന്റെ ഇറക്കുമതി തീരുവ 12.5 ശതമാനത്തിൽ നിന്ന് പത്തിലേക്കു കുറയ്ക്കാൻ കേന്ദ്ര ധനമന്ത്രാലയത്തോട് ശുപാർശ ചെയ്തതായും റിപ്പോർട്ടുണ്ട്. തീരുവ കുറയ്ക്കുന്നതിനുള്ള പ്രഖ്യാപനം അടുത്ത ബജറ്റിൽ ഉൾപ്പെടുത്തണമെന്നാണു വാണിജ്യ മന്ത്രാലയത്തിന്റെ ആവശ്യം. ഇതോടെ കള്ളക്കടത്തിലും സ്വർണ്ണ വിലയിലും കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+