കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണം വില്‍ക്കാന്‍ പറ്റിയ സമയം; വില കുതിച്ചുയരുന്നു!! ഇന്ന് റെക്കോര്‍ഡ് വില... അത്ര ശുഭകരമല്ല

Google Oneindia Malayalam News

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഇന്ന് വര്‍ധിച്ചു. കഴിഞ്ഞ കുറച്ച് ദിവസമായി വില ഉയരുന്നതാണ് പ്രവണത. പത്ത് ദിവസത്തിനിടെ 2000 രൂപയോളമാണ് കൂടിയത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലെത്തിയിരിക്കുകയാണ് ഇപ്പോള്‍. സ്വര്‍ണം വില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ സമയമാണിത്. എന്നാല്‍ വരും ദിവസങ്ങളിലും വില വര്‍ധിക്കാനാണ് സാധ്യതയെന്ന് സ്വര്‍ണ വ്യാപാരികള്‍ സൂചിപ്പിക്കുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 39000ത്തിന് തൊട്ടടുത്തെത്തിയിരിക്കുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...

1

സ്വര്‍ണവില വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ 1960 രൂപയാണ് പവന് വര്‍ധിച്ചത്. ഈ ദിവസങ്ങളില്‍ അഞ്ച് തവണ സ്വര്‍ണവില കൂടി. വരും ദിവസങ്ങളിലും വില വിര്‍ധിച്ചേക്കും. നവംബറിലെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് മഞ്ഞലോഹം.

2

ഇന്ന് ഒരു പവന് 280 രൂപയാണ് വര്‍ധിച്ചത്. പവന്‍ വില 38840 രൂപയായി ഉയര്‍ന്നു. ഗ്രാമിന് 35 രൂപ വര്‍ധിച്ച് 4855 രൂപയുമായി. കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളില്‍ സ്വര്‍ണത്തിന് വില കൂടിയിരുന്നു. എന്നാല്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ശേഷം ഇന്നാണ് കൂടിയത്.

3

സ്വര്‍ണം വില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ സമയമാണിത്. വില വര്‍ധിക്കുന്നത് വില്‍ക്കുന്നവര്‍ക്ക് ഗുണമാകും. അതേസമയം, ഇനിയും വര്‍ധിച്ചേക്കുമെന്ന് കരുതി വില്‍ക്കാന്‍ കാത്തുനില്‍ക്കുന്നവരും നിരവധിയാണ്. തങ്കത്തിന് വില വര്‍ധിച്ചാല്‍ മാത്രമേ വില്‍ക്കുന്നവര്‍ക്ക് ഉയര്‍ന്ന മൂല്യം കിട്ടൂ.

4

18 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 240 രൂപ വര്‍ധിച്ചു. ഈ വിഭാഗത്തില്‍പ്പെട്ട സ്വര്‍ണത്തിന് ഗ്രാമിന് 4030 രൂപയാണ് വില. വെള്ളിക്ക് ഗ്രാമിന് 68 രൂപയാണ്. ഹാള്‍മാര്‍ക്കുള്ള വെള്ളിക്ക് ഒരു ഗ്രാമിന് 90 രൂപയാണ് വില. എല്ലാ ലോഹങ്ങളുടെയും വില ക്രമേണ വര്‍ധിക്കുന്നതാണ് ട്രെന്‍ഡ്. ഒട്ടേറെ കാരണങ്ങളാണ് ഇതിന് പിന്നില്‍.

5

അമേരിക്കയിലെ പലിശ നിരക്ക്, യുഎസ് ഫെഡറല്‍ റിസര്‍വിന്റെ നയങ്ങള്‍, ഓഹരി വിപണിയിലെ മാറ്റങ്ങള്‍, എണ്ണവിലയിലെ വ്യതിനായങ്ങള്‍, ഡോളര്‍-രൂപ മൂല്യത്തിലുള്ള ഏറ്റക്കുറച്ചില്‍... തുടങ്ങി നിരവധി കാര്യങ്ങള്‍ സ്വര്‍ണവിലയെ ബാധിക്കും. ഇതിനെല്ലാം പുറമെ ലോകം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നു എന്ന പ്രചാരണവുമുണ്ട്.

UAE News: അന്ന് ദുബായിലെ കെട്ടിടത്തില്‍ തൂങ്ങിക്കിടന്നു... മലയാളികള്‍ രക്ഷിച്ച പൂച്ച, യുഎഇ ഫോട്ടോ വൈറല്‍UAE News: അന്ന് ദുബായിലെ കെട്ടിടത്തില്‍ തൂങ്ങിക്കിടന്നു... മലയാളികള്‍ രക്ഷിച്ച പൂച്ച, യുഎഇ ഫോട്ടോ വൈറല്‍

6

സാമ്പത്തിക മാന്ദ്യം വരുന്നു എന്ന പ്രചാരണത്തിന് കാരണം യൂറോപ്പിലെയും അമേരിക്കയിലെയും വിപണി സാഹചര്യമാണ്. ബ്രിട്ടീഷ് വിപണി തകര്‍ന്നു കൊണ്ടിരിക്കുകയാണ്. യൂറോപ്പില്‍ നിന്നുള്ള സാമ്പത്തിക റിപ്പോര്‍ട്ടുകളും ആശാവഹമല്ല. യുക്രൈന്‍ യുദ്ധവും എണ്ണവില കയറ്റവും ആശങ്ക സൃഷ്ടിക്കുന്നതാണ്. മാന്ദ്യത്തിലേക്ക് നീങ്ങുമ്പോള്‍ സുരക്ഷിത നിക്ഷേപമായി എല്ലാവരും സ്വര്‍ണത്തിലേക്ക് തിരിഞ്ഞാല്‍ വില കുത്തനെ വര്‍ധിക്കും.

7

ലോകത്തെ പ്രധാന കമ്പനികളെല്ലാം ചെലവ് ചുരുക്കല്‍ നടപ്പാക്കി വരികയാണ്. ട്വിറ്റര്‍, ഫേസ്ബുക്ക്, ആമസോണ്‍ എന്നിവയെല്ലാം ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നു. 10000 പേരെ പിരിച്ചുവിടാന്‍ ആമസോണ്‍ ആലോചിക്കുന്നു എന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. ആഗോള സമൂഹം നേരിടാന്‍ പോകുന്ന സാമ്പത്തിക ഞെരുക്കത്തിലേക്കുള്ള സൂചനയായി ഇതിനെ വിലയിരുത്തുന്നു.

കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; സികെ ശ്രീധരന്‍ സിപിഎമ്മിലേക്ക്... സുധാകരന് കീഴില്‍ ഞാനില്ലെന്ന് നജീംകോണ്‍ഗ്രസിന് കനത്ത തിരിച്ചടി; സികെ ശ്രീധരന്‍ സിപിഎമ്മിലേക്ക്... സുധാകരന് കീഴില്‍ ഞാനില്ലെന്ന് നജീം

English summary
Gold Price Today Rise At Record Level For This November; These Are Analyses What Is Market Trend
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X