സ്വർണ വില മൂക്കും കുത്തി വീഴണമെങ്കിൽ ഇനി ഒരു വഴിയേ ഉള്ളൂ: സാമ്പത്തിക വിദഗ്ധ മേരി ജോർജ് പറയുന്നു
യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ പിടിച്ചുകെട്ടുന്നത് വരെ സ്വർണത്തിൻ്റെ വില ഏറിയും കുറഞ്ഞും തുടരുക തന്നെ ചെയ്യുമെന്ന് സാമ്പത്തിക വിദഗ്ധ മേരി ജോർജ്. ഡൊണാൾഡ് ട്രംപ് പ്രസിഡന്റ് ആയി സ്ഥാനമേറ്റ് അധികം താമസിക്കുന്നതിനു മുൻപ് തന്നെ ലോകത്തെ മുഴുവനും എടുത്ത് വട്ടം കറക്കുന്ന തരത്തിലാണ് അയാളുടെ സാമ്പത്തിക നയവുമായിട്ട് മുന്നോട്ടു പോകുന്നത്. എന്ത് സംഭവിക്കും എന്ന് സംശയം തോന്നത്തക്ക രീതിയിലുള്ള കാർമേഘങ്ങളാണ് ഉരുണ്ടുകൂടികൊണ്ടിരിക്കുന്നതെന്നും മേരി ജോർജ് പറഞ്ഞു.
'ട്രംപ് പറയുന്നു ഗ്രീൻലാൻഡിനെ ആക്രമിക്കുമെന്ന്. പ്രധാനപ്പെട്ട ലോകരാഷ്ട്രങ്ങൾ എല്ലാം പങ്കെടുക്കുന്ന ദാവോസിലെ ഫോറത്തിൽ വെച്ച് ഒരു പ്രത്യേക ബോർഡ് ഗോഡ് ഓഫ് പീസ് ട്രംപ് സ്ഥാപിച്ചിരിക്കുകയാണ്. അതിൽ എല്ലാ രാജ്യങ്ങൾക്കും അംഗമാകാം എന്നാണ് ട്രംപ് പറഞ്ഞിരിക്കുന്നത്. അതിൻ്റെ ഭാഗമായി 19 രാജ്യങ്ങൾ ഓൾറെഡി ഈ ബോർഡ് ഓഫ് പീസിൽ ചേർന്നു കഴിഞ്ഞു. അമേരിക്കയോടുള്ള ഭയം കൊണ്ടാണ് ആ രാജ്യങ്ങളൊക്കെ ചേർന്നിരിക്കുന്നത്.

ചേർന്നില്ലെങ്കിൽ അവരുടെ സാമ്പത്തിക രംഗത്ത് എന്താണ് സംഭവിക്കാൻ പോകുന്നത് അതൊക്കെ പേടിച്ചിട്ടാണ് അവർ അങ്ങനെ ചേർന്നിരിക്കുന്നത്.
യൂറോപ്യൻ യൂണിയനിൽ പെട്ട രാജ്യങ്ങളോടും മറ്റു രാജ്യങ്ങളോടും പറഞ്ഞിരിക്കുകയാണ് 5% തീരുവ മുതൽ 25% തീരുവ വരെ ർ ഓരോ രാജ്യങ്ങളുടെ മേലും അമേരിക്ക ചുമത്തിയേക്കാം എന്ന്. ഈ ചേർന്ന 19 രാജ്യങ്ങൾ ഒഴികെയുള്ള രാജ്യങ്ങളൊക്കെ ഇപ്പോൾ ഭയപ്പാടോടെയാണ് നോക്കിയിരിക്കുന്നത്. അവരുടെ വ്യാവസായിക കാർഷിക രംഗങ്ങളിൽഒക്കെ വലിയ തിരിച്ചടി ട്രംപ് മുഖാന്തരം ട്രംപിൻ്റെ ഈ നയമാറ്റം മുഖാന്തരം ഉണ്ടാകും എന്ന ഭയത്തോടെയാണ് അവരൊക്കെ ഇരിക്കുന്നത്.
ക്രമേണ ഈ തീരുവ എന്ന വാൾ ഓങ്ങി ട്രംപ് ഓരോ രാജ്യത്തെയും ഈ പീസ് ബോർഡിലേക്ക് അംഗങ്ങളാക്കും.
1945ൽ അതായത് രണ്ടാം ലോക മഹായുദ്ധത്തെ തുടർന്ന് ലോകത്ത് സമാധാനവും ഐശ്വര്യവും പുരോഗതിയും ഉണ്ടാക്കുന്നതിനു വേണ്ടിയാണ് യുണൈറ്റഡ് നേഷൻസ് ഫോം ചെയ്യപ്പെട്ടത്. ആ യുണൈറ്റഡ് നേഷൻസിനെ അപ്രസക്തമാക്കികൊണ്ട് അതിൻറെ അധികാരം മുഴുവനും കവർന്നെടുക്കുകയാണ് ഇപ്പോൾ യുണൈറ്റഡ് സ്റ്റേറ്റ്സ് ചെയ്തുകൊണ്ടിരിക്കുന്നത്. യുണൈറ്റഡ് നേഷൻസിന് ഏറ്റവും കൂടുതൽ ഫണ്ട് കൊടുത്തുകൊണ്ടിരുന്നത് ട്രംപ് ആയിരുന്നു. ട്രംപ് ഇക്കുറി പ്രസിഡൻറ് ആയതോടുകൂടി ആ ഫണ്ടിങ് മുഴുവനും വെട്ടി കുറച്ചു.
ലോകരാഷ്ട്രങ്ങൾ ഒന്നിച്ചു നിന്ന് ട്രംപിനെ തളക്കുവോളം ഈ തരത്തിലുള്ള ഗതിവിഗതികൾ സ്വർണത്തിന്റെ വിലയിൽ ഉണ്ടാകും. ആഗോളതലത്തിൽ ഓഹരി വിപണികൾ വീണടിഞ്ഞുകൊണ്ടിരിക്കുകയാണ്. അത് അതുപോലെ തന്നെയാണ് മറ്റ് കറൻസീസിന്റെ ഒക്കെ മൂല്യം. ആ സാഹചര്യത്തിലെ ഇന്ത്യയുടെ കാര്യം അതീവ ഗുരുതരമാണ്. 92 രൂപ ഈക്വൽ ടു ഒരു ഡോളർ എന്ന നിലയിലേക്ക് രൂപ മൂക്കുകുത്തി വീണു. അങ്ങനെ മൂക്കുകുത്തി വീണതോടുകൂടി നമ്മുടെ ട്രേഡ് ഡെഫിസിറ്റ് വലിയ തോതിൽ ഉയരാനാണ് പോകുന്നത്. അതായത് വ്യാപാര വ്യവസായ മേഖലയിൽ എല്ലാം വലിയ തിരിച്ചടിയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
ഇങ്ങെയുള്ളൊരു ലോകക്രമത്തിൽ വ്യക്തികൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും എല്ലാം വിശ്വസിച്ച് നിക്ഷേപിക്കാൻ കഴിയുക സ്വർണത്തിൽ മാത്രമാണ്. അതുകൊണ്ട് സ്വർണത്തിന്റെ വില അല്പം കേറും അതിനേക്കാൾ കൂടുതൽ ഇടിയും പിന്നെ വീണ്ടും കയറും . ഇത് ട്രംപ് മര്യാദക്കാരൻ ആകുന്നവരെ അല്ലെങ്കിൽ ട്രമ്പിനെ പിടിച്ചുകെട്ടുന്നത് വരെ ഇത് തുടരും'.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
കേരളത്തില്‍ വീണിട്ടും ഗള്‍ഫില്‍ സ്വര്‍ണത്തിന് അനക്കമില്ല...; ഇന്നത്തെ ഗ്രാം വില ഇങ്ങനെ -
ഗാര്‍ഹിക സ്വര്‍ണശേഖരം സാമ്പത്തിക സംവിധാനത്തിലേക്ക് കൊണ്ടുവരണം; നിര്‍ദേശത്തിന് പിന്നില്‍ -
ഒരു ലക്ഷം രൂപ കൈയിലുണ്ടോ? സ്വര്‍ണം ഇപ്പോള്‍ വാങ്ങിവെച്ചാല്‍ നല്ലത്, വിലയിടിവ് നോക്കേണ്ട! -
സ്വര്‍ണാഭരണം വാങ്ങുന്നത് എല്ലാവരും നിര്‍ത്തി... നാണയത്തിനും ബാറിനും ഡിമാന്‍ഡ് കൂടി; കാരണമിത് -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
സ്വര്‍ണവില ഇന്ന് രണ്ടാംതവണയും കുതിച്ചു; തിരിച്ചടിച്ചത് 2 കാര്യങ്ങള്‍, പുതിയ പവന്, ഗ്രാം വില -
സ്വർണ വില പവന് 50,000 ആയി കുറയില്ല, 50,000 കൂടും; വിൽക്കല്ലേ..നിക്ഷേപകർ ചെയ്യേണ്ടത് ഇതാണ് -
സ്വർണത്തിൽ ഇന്ത്യയ്ക്ക് പുതിയ തന്ത്രം വേണം; ഇറക്കുമതി കുറക്കാൻ ആശയം ഇങ്ങനെ












Click it and Unblock the Notifications