Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില കുറഞ്ഞു; ഉച്ചയ്ക്ക് വില മാറി, കയറിയ വേഗത്തില്‍ താഴില്ല, പുതിയ പവന്‍-ഗ്രാം വില

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ മാറ്റം. രാവിലെ വന്‍തോതില്‍ ഉയര്‍ന്ന സ്വര്‍ണം ഉച്ചയ്ക്ക് ശേഷം വില കുറഞ്ഞു. ആഗോള വിപണിയില്‍ വില കുറഞ്ഞതാണ് കേരളത്തില്‍ ഉച്ചയ്ക്ക് വില മാറാന്‍ കാരണം. എന്നാല്‍ രാവിലെ കയറിയ ആവേശം വില കുറയുന്ന വേളയില്‍ കണ്ടില്ല. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ വിലക്കുറവില്‍ വലിയ പ്രതീക്ഷ വേണ്ട.

രാവിലെ ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന്റെ വില 4150ലേക്ക് അടുത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ 4130 ഡോളര്‍ ആയി കുറഞ്ഞു. ഇതാണ് ഉച്ചയ്ക്ക് ശേഷം കേരളത്തില്‍ വില ഇടിയാന്‍ കാരണം. ഡോളറും ഇന്ത്യന്‍ രൂപയും കരുത്താര്‍ജിച്ചാല്‍ വില ഇനിയും കുറയും. എന്നാല്‍ ഈ രണ്ട് കാര്യങ്ങളും സംഭവിക്കാനുള്ള സാധ്യത കാണുന്നില്ല.

gold price kerala november 11 updates-

കേരളത്തില്‍ തിങ്കളാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് രണ്ടു തവണയായി 1320 രൂപയാണ് വര്‍ധിച്ചത്. ചൊവ്വാഴ്ച രാവിലെ 1800 രൂപ വര്‍ധിച്ചു. എന്നാല്‍ ഉച്ചയോടെ കുറഞ്ഞത് 320 രൂപ മാത്രമാണ്. രാവിലെ ഉയര്‍ന്ന കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഉച്ചയ്ക്കുണ്ടായ വില ഇടിവ് നാമമാത്രമാണ്. അതുകൊണ്ടുതന്നെ വലിയ നേട്ടം ഉപഭോക്താക്കള്‍ക്ക് കിട്ടില്ല. വെള്ളിയുടെ വില രാവിലെ രേഖപ്പെടുത്തിത് തന്നെ തുടരുകയാണ്. ഗ്രാമിന് 163 രൂപ. സ്വര്‍ണം ഗ്രാം-പവന്‍ നിരക്കുകള്‍ അറിയാം.

കേരളത്തിലെ ഏറ്റവും പുതിയ സ്വര്‍ണം ഗ്രാം നിരക്കുകള്‍

22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11535

18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 9495

14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7395

9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4760

കേരളത്തിലെ ഏറ്റവും പുതിയ സ്വര്‍ണം പവന്‍ നിരക്കുകള്‍

22 കാരറ്റ് സ്വര്‍ണം പവന് 92280

18 കാരറ്റ് സ്വര്‍ണം പവന് 75960

14 കാരറ്റ് സ്വര്‍ണം പവന് 59160

9 കാരറ്റ് സ്വര്‍ണം പവന് 38080.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+