സ്വർണ വില വൈകീട്ടോടെ വീണ്ടും കുത്തനെ താഴേക്ക്; പവൻ വില 80,000ത്തിലേക്ക് വീഴുമോ, അറിയാം
സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. വൈകീട്ടോടെയാണ് വില കുറഞ്ഞത്. ഇന്ന് മാത്രം 2400 രൂപയുടെ കുറവാണ് സ്വർണ വിലയിൽ ഉണ്ടായിരിക്കുന്നത്. ആഗോള വിപണിയിൽ വിലയിടിഞ്ഞതാണ് കേരളത്തിലെ സ്വർണ വിലയിലും പ്രതിഫലിച്ചത്. രാജ്യാന്തരതലത്തിൽ ലാഭമെടുപ്പ് തുടർന്നതും യുഎസ് ഡോളർ കരുത്താർജ്ജിക്കുന്നതുമാണ് വിലയിടിയാൻ കാരണം.ആഗോള വിപണിയിൽ ഔണ്‍സിന് 5000 ഡോളറിൽ താഴെയാണ് നിലവിൽ വില. കൃത്യമായി പറഞ്ഞാൽ 4930 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്വർണ വിലയിൽ സംസ്ഥാനത്ത് ഇടിവ് രേഖപ്പെടുത്തിയിരുന്നു. ആഭരണപ്രേമികളുടെ പ്രതീക്ഷ ഉയർത്തി ഇന്ന് രാവിലെയും വിലയിൽ കുറവ് രേഖപ്പെടുത്തി. പവന് 1920 രൂപയായിരുന്നു ഇടിഞ്ഞത്, തുടർന്ന് വില 1,14,240 രൂപയിലെത്തി. ഗ്രാമിന് 14280 രൂപയായും വില കുറഞ്ഞു. വൈകീട്ടോടെ ഗ്രാം വിലയിൽ 60 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇതോട ഗ്രാ വില 14220 ആ്. പവൻ വില 480 രൂപ താഴ്ന്ന് 1,13,760 രൂപയിലെത്തി.

ഒരു ലക്ഷത്തിന് താഴേക്കോ
ജനുവരിയിൽ 1.31 ലക്ഷം എന്ന റെക്കോഡ് നിലയിലെത്തിയ സ്വർണമാണ് ഇപ്പോൾ 1.13 ലക്ഷത്തിലേക്ക് വീണിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഇതോടെ ഇനിയും സ്വർണ വില ഇടിയുമോയെന്നാണ് ആഭരണപ്രേമികൾ ഉറ്റുനോക്കുന്നത്. വില ഇടിയുന്നെന്ന് പറയുമ്പോഴും സ്വർണം ഇപ്പോഴും ഒരു ലക്ഷത്തിന് മുകളിൽ തന്നെയാണ് തുടരുന്നത്. വില ഒരു ലക്ഷത്തിൽ താഴേക്ക് വീഴാതെ വാങ്ങാനില്ലെന്നാണ് പല ഉപഭോക്താക്കളുടേയും നിലപാട്.
പ്രതീക്ഷയേ വേണ്ട
എന്നാൽ സ്വർണ വില ഇനി ഒരു ലക്ഷത്തിന് താഴേക്ക് എത്തുമെന്ന പ്രതീക്ഷ വേണ്ടെന്ന് തന്നെയാണ് പ്രമുഖ സാമ്പത്തിക വിദഗ്ധരെല്ലാം ചൂണ്ടിക്കാട്ടുന്നത്. നേരിയ തോതിൽ വില കുറഞ്ഞേക്കാം. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ വില കുത്തനെ ഉയരുമെന്ന് ഇവർ ആവർത്തിക്കുന്നു.
ചൈനയുടെ 'ചതി'
വില ഉയരുന്നതിൽ ചൈനയുടെ സ്വർണപ്രേമത്തിന് വലിയ പങ്കുണ്ടാകുമെന്നാണ് വിദഗ്ധർ പറയുന്നത്. ചൈനീസ് കേന്ദ്രബാങ്കായ പീപ്പിൾസ് ബാങ്കും സ്വകാര്യ നിക്ഷേപകരും ഒരുപോലെ സ്വർണം വാങ്ങിക്കൂട്ടുകയാണ്. ഡോളർ രഹിതവൽക്കരണത്തിനായി പീപ്പിൾസ് കഴിഞ്ഞ15 മാസമായി തുടർച്ചയായി സ്വർണ്ണം വാങ്ങുന്നുണ്ട്. അവരുടെ കരുതൽ ശേഖരം 2,308 ടണ്ണിലെത്തി. ചൈനക്കാരുടെ പരമ്പരാഗത നിക്ഷേപ മാർഗങ്ങൾ മുൻപ് റിയൽ എസ്റ്റേറ്റും ബാങ്ക് ഡെപ്പോസിറ്റുമാണ്. എന്നാൽ ഇപ്പോൾ അത് സ്വർണത്തിലേക്ക് മാറ്റുകയാണ് അവർ. സ്വർണം ആഭരണമായി വാങ്ങുകയല്ല, ഗോൾഡ് ഇടിഎഫ് പോലുള്ള നിക്ഷേപ പദ്ധതികളിലേക്കാണ് മാറ്റുന്നത്. ഇതെല്ലാം വില കുതിക്കാൻ കാരണമാകുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. ഈ പോക്ക് പോയാൽ സ്വർണ വില 6000 ഡോളർ ഔണ്‍സിന് തൊട്ടാൽ അത്ഭുതപ്പെടാനില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
പ്രവചനങ്ങൾ ഇങ്ങനെ
ജെ.പി. മോർഗൻ പോലുള്ള സ്ഥാപനങ്ങൾ ഒരു ഔൺസിന് 5,000-5,400 വരെയാണ് പ്രവചിക്കുന്നത്. കേന്ദ്ര ബാങ്ക് വാങ്ങലുകൾ (നിക്ഷേപകർ ഉൾപ്പെടെ പാദത്തിൽ 585 ടൺ), പരിമിതമായ വിതരണം, ഏഷ്യൻ നിക്ഷേപകരിൽ നിന്നുള്ള വർദ്ധിച്ച ആവശ്യം എന്നിവ വില ഉയർത്താൻ സാധ്യതയുണ്ട്. അങ്ങനെ പോയാൽ 9000 ഡോളർ വരെയാകാം വില എന്നാണ് പ്രവചനങ്ങൾ. എന്നാൽ ലാഭമെടുപ്പും ഡോളറിന്റെ ശക്തിയും ഹ്രസ്വകാല തിരുത്തലുകൾക്ക് കാരണമായേക്കാമെന്നും ഇവർ പറയുന്നു












Click it and Unblock the Notifications