Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം വലിയ വില കൊടുത്ത് എന്തിന് വാങ്ങണം? 40000 രൂപയ്ക്ക് 8 ഗ്രാം കിട്ടും, എങ്ങനെ, അറിയാം

കൊച്ചി: സ്വര്‍ണവില എല്ലാ പരിധിയും വിട്ട് കുതിക്കുകയാണ്. ഡിസംബര്‍ പത്തിന് അമേരിക്കയിലെ കേന്ദ്ര ബാങ്ക് പലിശ നിരക്ക് കുറച്ചാല്‍ സ്വര്‍ണവില വീണ്ടും ഉയരും. അതായത്, കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് ഒരു ലക്ഷം രൂപ എന്ന നിരക്ക് പ്രതീക്ഷിക്കാം. ഇപ്പോള്‍ ഒരു പവന്‍ ആഭരണം കിട്ടാന്‍ ഒരു ലക്ഷത്തിന് മുകളില്‍ നല്‍കേണ്ട സാഹചര്യമുണ്ട്.

സ്വര്‍ണം മാത്രം വാങ്ങുന്ന പോലെ അല്ല ആഭരണം വാങ്ങുമ്പോള്‍. പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവയെല്ലാം നല്‍കണം. ഡിസൈന്‍ കൂടുതലുള്ള ആഭരണങ്ങള്‍ ആണെങ്കില്‍ ചെലവ് വീണ്ടും ഉയരും. ഈ സാഹചര്യത്തില്‍ എങ്ങനെ കുറഞ്ഞ വിലയ്ക്ക് സ്വര്‍ണം വാങ്ങാമെന്ന് ചിന്തിക്കുന്നവര്‍ നിരവധിയാണ്. എന്താണ് സ്വര്‍ണം വാങ്ങുന്നതിലൂടെ ലക്ഷ്യമിടുന്നത് എന്ന് തീരുമാനിക്കുകയാണ് ഇതിന് ആദ്യം ചെയ്യേണ്ടത്.

gold buy low price how-

ഒരു കാലത്ത് മലയാളികള്‍ സ്വര്‍ണം വാങ്ങിയിരുന്നത് ആഭരണം മാത്രമായിരുന്നു. അലങ്കാരമായി അണിയുക, സാമ്പത്തികമായി പ്രയാസം വന്നാല്‍ ബാങ്കില്‍ പണയം വയ്ക്കാന്‍ ഉപയോഗിക്കുക എന്നിവയായിരുന്നു ഇത്തരത്തിലുള്ള സ്വര്‍ണം വാങ്ങുന്നതിന് പിന്നിലെ കാരണങ്ങള്‍. എന്നാല്‍ അടുത്ത കാലത്ത് കാര്യങ്ങള്‍ മാറിമറിഞ്ഞു. സ്വര്‍ണം പല രീതിയിലും വാങ്ങാന്‍ തുടങ്ങി.

കോയിന്‍, ബാര്‍, ഡിജിറ്റല്‍, എസ്ജിബി എന്നീ രൂപത്തിലെത്താം സ്വര്‍ണം വാങ്ങുന്നവരാണ് ഇപ്പോഴുള്ളത്. ആഭരണം വാങ്ങുമ്പോള്‍ അനുബന്ധ ചെലവുകള്‍ ഉയര്‍ന്നതായിരിക്കും. എന്നാല്‍ മറ്റു രീതിയിലുള്ള സ്വര്‍ണം വാങ്ങലുകള്‍ക്ക് ചെലവ് കുറയും. നിക്ഷേപവും വരുമാനമുണ്ടാക്കലും അല്ല ലക്ഷ്യമെങ്കില്‍ കുറഞ്ഞ നിരക്കില്‍ ആഭരണം വാങ്ങാന്‍ വഴിയുണ്ട്.

8 ഗ്രാം സ്വര്‍ണത്തിന് 40000 രൂപ

കേരളത്തില്‍ സ്വര്‍ണം വിവിധ രീതിയില്‍ ലഭിക്കും. 24, 22, 18, 14, 9 കാരറ്റുകളില്‍ സ്വര്‍ണം ലഭ്യമാണ്. ആഭരണം മാത്രമാണ് ഉപഭോക്താവിന്റെ ലക്ഷ്യമെങ്കില്‍ കുറഞ്ഞ കാരറ്റുകളിലുള്ള സ്വര്‍ണത്തെ ആശ്രയിക്കാം. ഏറ്റവും കുറഞ്ഞ കാരറ്റ് 9 ആണ്. ഇതില്‍ സ്വര്‍ണത്തിന്റെ അംശം 37.5 ശതമാനം ആയിരിക്കും. ബാക്കി ചെമ്പ്, വെള്ളി എന്നിവ അടങ്ങിയതാകും. സ്വര്‍ണത്തിന്റെ അംശം കുറവായതു കൊണ്ടാണ് വില കുറയുന്നത്.

കേരളത്തില്‍ ഒമ്പത് കാരറ്റ് സ്വര്‍ണം ഗ്രമിന് 4930 രൂപയാണ് ഇന്നത്തെ വില. എട്ട് ഗ്രാമിന് 39440 രൂപയും. അതായത്, 40000 രൂപ തികച്ച് വേണ്ടതില്ല. എന്നാല്‍ ആഭരണം വാങ്ങുമ്പോള്‍ അനുബന്ധ ചെലവ് കൂടിയുണ്ടാകും. ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണം വാങ്ങാനുള്ള ഏകവഴിയാണിത്. അതേസമയം, ഈ സ്വര്‍ണത്തിന് ചില പോരായ്മകളുമുണ്ട്. ഉപഭോക്താവ് അക്കാര്യം കൂടി അറിഞ്ഞിരിക്കണം.

മറ്റു ലോഹങ്ങളുടെ അംശം കൂടുതല്‍ ആയതിനാല്‍ ആഭരണത്തിന് വേഗത്തില്‍ മങ്ങല്‍ ഏല്‍ക്കാന്‍ സാധ്യതയുണ്ട്. മാത്രമല്ല, ഈ സ്വര്‍ണാഭരണം ബാങ്കുകളില്‍ വായ്പക്ക് ഈടായി സ്വീകരിക്കില്ല. പണിക്കൂലി കൂടുതലാകും എന്നതാണ് മറ്റൊരു പ്രധാന കാര്യം. ഇതെല്ലാമാണെങ്കിലും കുറഞ്ഞ നിരക്കില്‍ സ്വര്‍ണാഭരണം വാങ്ങാമെന്നതാണ് നേട്ടം. ലെയ്റ്റ് വെയ്റ്റ് ആഭരണങ്ങളാണ് ലഭിക്കുക. പ്രമുഖ ബ്രാന്‍ഡ് ജ്വല്ലറികളിലെല്ലാം 9 കാരറ്റ് സ്വര്‍ണം കിട്ടും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+