സ്വർണ വില ഇനി ആകെ ഇടിയുക 2000 രൂപ വരെ?; വിൽക്കാൻ ഇതാണ് മികച്ച സമയം..വ്യാപാരികൾ പറയുന്നു
സ്വർണ വിലയിൽ ചാഞ്ചാട്ടം തുടർന്ന് കൊണ്ടിരിക്കുകയാണ്. ചില ദിവസങ്ങളിൽ വില ഉയർന്നാൽ അതിന് തൊട്ടടുത്ത ദിവസം ഉയർന്നതിന്റെ അത്രയും ഇരട്ടി കുറയുന്നത് പോലുള്ള സാഹചര്യം ഉണ്ടാകുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇനി വില കുത്തനെ കൂടുമോ അതോ കുറയുമോയെന്നാണ് ആഭരണപ്രേമികളുടെ ചോദ്യം.
എന്തായാലും വലിയൊരു ഉയർച്ചയ്ക്കും താഴ്ചയ്ക്കും ഇപ്പോൾ സാധ്യതയില്ലെന്ന് പറയുകയാണ് വ്യാപാരിയായ അരുൺ മാർക്കോസ്. സീ ന്യൂസ് മലയാളം ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം

'നിലവിലെ ഒരു ട്രെൻഡ് അനുസരിച്ച് സ്വർണവില ഏകദേശം സ്റ്റേബിൾ ആയോ അല്ലെങ്കിൽ ഒരല്പം ഉയർന്നോ നിൽക്കാനുള്ള ഒരു സാധ്യതയാണ് ഉള്ളത്. ഇന്നലെ ആദ്യം 10 രൂപ കുറയുന്ന ഒരു സ്ഥിതിവിശേഷമാണ് ഉണ്ടായതെങ്കിലും ഉച്ചയോടുകൂടി വില വീണ്ടും കൂടുന്ന ഒരു ട്രെൻഡിലേക്കാണ് പോയത്. നിലവിൽ ഒരു പോസിറ്റീവ് നീക്കമാണ് കാണിക്കുന്നത്. സ്വർണം വിൽക്കാനായിട്ട് ആഗ്രഹിക്കുന്ന ആളുകൾക്ക് വിൽക്കാൻ പറ്റിയ ഒരു സമയം എന്നുള്ള നിലയിലാണ് പോകുന്നത്.
സ്വർണം വാങ്ങാനായിട്ട് ആളുകൾ നിലവിൽ ജ്വലറിലേക്ക് എത്തി തുടങ്ങാനുള്ള സാഹചര്യം ആകുന്നതേ ഉള്ളൂ. പക്ഷേ ഇപ്പോൾ സ്വർണം വാങ്ങാൻ ആണെങ്കിലും വിൽക്കാൻ ആണെങ്കിലും പറ്റിയ ഒരു അവസരമായിട്ടാണ് വ്യാപാരികൾ മനസ്സിലാക്കുന്നത്. ആളുകൾ സ്വർണം വാങ്ങാൻ എത്തിത്തുടങ്ങുന്നതേ ഉള്ളൂ. എന്നാൽ സ്ഥായിയായ ഒരു ബിസിനസ് നടക്കുന്നില്ല. കാരണം ഏറിയും കുറഞ്ഞും സ്വർണ വിലയിലെ ചാഞ്ചാട്ടം തുടരുകയാണ്.
സ്വർണവില പൂർണമായി ഉയരുമോ താഴുമോ എന്നുള്ള ആശങ്കകൾ ഇപ്പോഴും ആളുകൾക്കുണ്ട്.
അതുകൊണ്ടുതന്നെ ആളുകൾ വ്യാപാര സ്ഥാപനങ്ങളിലേക്ക് തള്ളികയറുന്ന ഒരു സാഹചര്യം ഇല്ല. ഇപ്പോൾ ചെറിയ രീതിയിലുള്ള ബിസിനസുകൾ മാത്രമാണ് കേരളത്തിൽ ആകമാനം ഉള്ള സ്വർണ വ്യാപാര സ്ഥാപനങ്ങളിൽ നടക്കുന്നത്.
നിലവിലെ മാർക്കറ്റ് വിവരങ്ങൾ അനുസരിച്ച് ഒരു കാരണവശാലും അടുത്ത കാലത്ത് ഒന്നും 70000 എന്ന തലത്തിലേക്ക് സ്വർണവില വീഴാനായിട്ട് ഒരു സാധ്യതയില്ല. കുറഞ്ഞാലും ഒരു പവന് 2000 രൂപ വരെയൊക്കെ അല്ലെങ്കിൽ ഒരു 5000 രൂപ വരെയൊക്കെ കുറയുന്ന ഒരു സാഹചര്യം മാത്രമേ ഉണ്ടാകു. പക്ഷേ നമ്മൾ ആരും പ്രതീക്ഷിക്കുന്നത് പോലെയല്ല ഇപ്പോഴത്തെ സ്ഥിതി, ഓരോ ദിവസവും ഉണ്ടാകുന്ന മാറ്റങ്ങളും വിദേശരാജ്യങ്ങളിൽ ഉണ്ടാകുന്ന സാഹചര്യങ്ങളുമെല്ലാം പരിഗണിച്ചാണല്ലോ സ്വർണത്തിന്റെ വിലയിൽ വ്യത്യാസം വരുന്നത്. അതുകൊണ്ട് നമുക്ക് ആർക്കും അങ്ങനെ ഒരു പൂർണമായ ഒരു പ്രഡിക്ഷൻ പറയാൻ സാധിക്കില്ല. പക്ഷേ നമ്മളുടെ ഒരു അസസ്മെന്റ് വെച്ച് പരമാവധി ഒരു 5000 രൂപയൊക്കെ കുറയാൻ ഉള്ള സാഹചര്യം ഉണ്ടായിരുന്നു.
എന്നാൽ നിലവിലെ സാഹചര്യത്തിൽ അത്രയും വലിയഒരു കുറവിലേക്ക് പോകാൻ സാധ്യതയില്ല. വലിയൊരു ഉയർച്ചയിലേക്കും പോകില്ല. ഇങ്ങനെ ഏറിയും കുറഞ്ഞും നിൽക്കുന്ന ഒരു സ്ഥിതി തുടർന്നേക്കും. അമേരിക്ക ഏർപ്പെടുത്തിയ തീരുവ പോലെമാർക്കറ്റുകളെ സ്വാധീനിക്കത്തക്കതായിട്ടുള്ള വലിയ കാര്യങ്ങൾ എന്തെങ്കിലും ലോകത്ത് സംഭവിച്ചെങ്കിൽ മാത്രമേ സ്വർണ വില ഉടനടി ഒരു ലക്ഷം എന്നുള്ള ഒരു മാന്ത്രിക സംഖ്യയിലേക്ക് എത്താനുള്ള സാധ്യതയുള്ളൂ. നിലവിലെ അവസ്ഥയിൽ ചെറിയ തോതിലുള്ള ഏറ്റക്കുറച്ചിലുകളുമായി മുന്നോട്ടു പോകാനാണ് സാധ്യതയാണ് കാണുന്നത്', അദ്ദേഹം പറഞ്ഞു.
അതേസമയം ജെപി മോർഗൻ പോലുള്ള ആഗോള സ്ഥാപനങ്ങൾ സ്വർണ വില ഇനിയും കുതിക്കുമെന്ന തരത്തിലുള്ള പ്രവചനങ്ങളാണ് നടത്തുന്നത്. വില അടുത്ത വർഷം 5000 ഡോളറിന് മുകളിലെത്താമെന്നാണ് ഇവർ പ്രവചിക്കുന്നത്.
-
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
സ്വര്‍ണം വില്‍ക്കാതെ എല്ലാവരും പണയം വെക്കുന്നു... സ്വര്‍ണവായ്പയില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട് -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
സ്വർണത്തിൽ സംഭവിക്കാൻ പോകുന്നത്..1.10 മുടക്കേണ്ടിടത്ത് 1.50 ലക്ഷം മുടക്കേണ്ടി വരും..മുന്നറിയിപ്പ് -
ഇതുവരെ കൂടിയതൊന്നുമല്ല... സ്വര്‍ണത്തിന്റെ കുതിപ്പ് വരാനിരിക്കുന്നതേയുള്ളൂ... വെള്ളിക്കും വില കൂടും -
ഗള്‍ഫില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ലേ..!? സ്വര്‍ണവില്‍പ്പന ഇടിയുന്നു... 70% കുറവ് -
അമ്പരപ്പിൽ സ്വർണ വിപണി, സ്വർണ്ണവിലയിൽ 17 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവ്! -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ദുബായിൽ മാർച്ച് മാസത്തിൽ സ്വർണവില ഇടിഞ്ഞത് 100 ദിർഹത്തോളം; ഏപ്രിലിലും ട്രെൻഡ് തുടരുമോ? സാധ്യതകൾ -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ











Click it and Unblock the Notifications