സ്വര്‍ണവില മുന്നേറി; ഒരു പവന്‍ ആഭരണത്തിന് 77500, പഴയ സ്വര്‍ണം വിറ്റാല്‍ എത്ര കിട്ടും, ഗ്രാം വില
കൊച്ചി: കേരളത്തില്‍ ഇന്ന് സ്വര്‍ണവില വര്‍ധിച്ചു. നേരിയ വര്‍ധനവാണ് രേഖപ്പെടുത്തിയത് എങ്കിലും ആഭരണം വാങ്ങുന്നവര്‍ക്ക് ഭാരമാകും. വരുംദിവസങ്ങളിലേക്കുള്ള സൂചനയാണോ ഇന്നത്തെ വില വര്‍ധനവ് എന്ന് കൃത്യമായി പറയാന്‍ സാധിക്കില്ല. കാരണം രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില നേരിയ തോതില്‍ മാത്രമാണ് മുന്നേറിയിട്ടുള്ളത്.
വ്യാപാരം പുരോഗമിക്കുന്നതിനാല്‍ സ്വര്‍ണവില ഇനിയും വര്‍ധിക്കുകയാണെങ്കില്‍ കേരളത്തിലും മുന്നേറ്റം പ്രതീക്ഷിക്കാം. ഈ മാസം അമേരിക്കയുടെ പലിശ നിരക്ക് സംബന്ധിച്ച അവലോകന യോഗം ചേരുന്നുണ്ട്. പലിശ നിരക്ക് കുറയ്ക്കാന്‍ തീരുമാനിച്ചാല്‍ സ്വര്‍ണവില ഉയരും. കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ സംഭവിച്ച മാറ്റങ്ങള്‍ എന്തൊക്കെ എന്ന് വിശദമാക്കാം...

കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണം പവന് 71600 രൂപയാണ് വില. 240 രൂപ വര്‍ധിച്ചു. അതേസമയം, ഗ്രാം വില 30 രൂപ വര്‍ധിച്ച് 8950 രൂപയായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 25 രൂപ വര്‍ധിച്ച് 7340 രൂപയിലെത്തി. വെള്ളിയുടെ വില ഗ്രാമിന് 109 രൂപയാണ്. അന്തര്‍ദേശീയ വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 3311 ഡോളറാണ് പുതിയ നിരക്ക്.
ഇന്ന് ഡോളര്‍ സൂചികയില്‍ കാര്യമായ മാറ്റമില്ല. 99.29 എന്ന നിരക്കിലാണ് ഡോളര്‍ സൂചിക. അതേസമയം, രൂപയുടെ വിനിമയ നിരക്ക് 85.43 ആയി താഴ്ന്നു. രൂപ കരുത്ത് വര്‍ധിപ്പിച്ചാല്‍ സ്വര്‍ണവില കുറയും. രൂപ കരുത്ത് കുറഞ്ഞാല്‍ സ്വര്‍ണവില കൂടുകയും ചെയ്യും. ഡോളറിന്റെയും മറ്റു പ്രധാന കറന്‍സികളുടെയും വാങ്ങല്‍ ശേഷിയിയില്‍ വരുന്ന മാറ്റമാണ് ഇതിന് കാരണം.
ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 77500 രൂപ വരെ പ്രതീക്ഷിക്കാം. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ അഞ്ച് ശതമാനത്തില്‍ കണക്കുകൂട്ടുമ്പോഴാണിത്. ഡിസൈന്‍ കൂടുതലുള്ള ആഭരണങ്ങള്‍ക്ക് പണിക്കൂലി കൂടും. മാത്രമല്ല, കുറഞ്ഞ അളവിലുള്ള സ്വര്‍ണാഭരണത്തിനും പണിക്കൂലി കൂടുതലാണ്. സ്വര്‍ണത്തിന്റെയും പണിക്കൂലിയുടെയും പുറമെ മൂന്ന് ശതമാനം ജിഎസ്ടിയും ഉപഭോക്താവ് നല്‍കണം. ഇതോടെയാണ് ഒരു പവന് 6000 രൂപയോളം അധികം വരിക.
അതേസമയം, പഴയ സ്വര്‍ണം ഒരു പവന്‍ ഇന്ന് വില്‍ക്കുകയാണെങ്കില്‍ 1450 മുതല്‍ 2900 രൂപ വരെയുള്ള സംഖ്യ കുറച്ച്, വില്‍ക്കുന്ന വ്യക്തിക്ക് കിട്ടും. രണ്ട് മുതല്‍ നാല് ശതമാനം വരെ കുറവ് വരുത്തിയാണ് ജ്വല്ലറികള്‍ പഴയ സ്വര്‍ണം സ്വീകരിക്കുക. സ്വര്‍ണാഭരണം വാങ്ങിയ ജ്വല്ലറിയില്‍ തന്നെ വില്‍ക്കുന്നതാണ് ഉചിതം. സ്വര്‍ണം വാങ്ങുന്ന വേളയില്‍ ബില്ലിന്റെ മറുവശത്ത് വില്‍പ്പന വ്യവസ്ഥകളും സൂചിപ്പിക്കും. അതുകൊണ്ടുതന്നെ ബില്ല് സൂക്ഷിക്കുന്നത് നല്ലതാണ്.
രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില അല്‍പ്പം ഉയര്‍ന്നു എന്നതാണ് വിപണിയില്‍ സംഭവിക്കുന്ന മറ്റൊരു മാറ്റം. ബ്രെന്റ് ക്രൂഡ് ബാരലിന് 64.23 ഡോളറാണ് പുതിയ നിരക്ക്. ക്രൂഡ് ഉല്‍പ്പാദനം കൂട്ടാന്‍ ഒപെക് രാജ്യങ്ങള്‍ ധാരണയിലെത്തിയിട്ടുണ്ട്. ഇത് എണ്ണ വില കുറയാന്‍ കാരണമാകുമെന്നാണ് വിലയിരുത്തല്‍. അതേസമയം, ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് ഇടിവിലാണ് വ്യാപാരം നടക്കുന്നത്.












Click it and Unblock the Notifications