Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം ചാഞ്ചാടുന്നു; സ്വര്‍ണവില ഇന്ന് ഉയര്‍ന്നു, വലിയ മുന്നേറ്റം വരുമെന്ന് പ്രവചനങ്ങള്‍, പവന്‍ വില

കൊച്ചി: രാജ്യാന്തര വിപണിയില്‍ നേരിയ വില മറ്റം സംഭവിക്കുന്നതിന് അനുസരിച്ച് കേരളത്തിലും സ്വര്‍ണവിലയില്‍ ഏറ്റക്കുറച്ചില്‍. ശനിയാഴ്ച സ്വര്‍ണവില കുറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് വര്‍ധിക്കുകയാണ് ചെയ്തത്. ബുധനാഴ്ചയ്ക്ക് ശേഷം സ്വര്‍ണവിലയില്‍ കാതലായ മാറ്റം സംഭവിക്കുമെന്നാണ് വിലയിരുത്തല്‍. ബുധനാഴ്ചയാണ് അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്ക് പ്രഖ്യാപിക്കുക.

കേരളത്തില്‍ ഈ വര്‍ഷം റെക്കോര്‍ഡ് മുന്നേറ്റമാണ് സ്വര്‍ണം നടത്തിയത്. സമാനമായ സാഹചര്യം അടുത്ത വര്‍ഷവും ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ രാജ്യാന്തര വിപണിയില്‍ 4150-4250 ഡോളര്‍ നിരക്കിലാണ് ഔണ്‍സ് സ്വര്‍ണത്തിന്റെ വില. ഇത് അടുത്ത വര്‍ഷം 5000 ഡോളറിലേക്ക് എത്തുമെന്നാണ് പ്രവചനം. അതിന് അനുസരിച്ചുള്ള വിലക്കയറ്റം കേരളത്തിലും പ്രതീക്ഷിക്കാം.

gold price kerala december 8

ഇന്നത്തെ സ്വര്‍ണം ഗ്രാം വില

22 കാരറ്റ് സ്വര്‍ണം - 11955
18 കാരറ്റ് സ്വര്‍ണം - 9830
14 കാരറ്റ് സ്വര്‍ണം - 7660
9 കാരറ്റ് സ്വര്‍ണം - 4940

ഇന്നത്തെ സ്വര്‍ണം പവന്‍ വില

22 കാരറ്റ് സ്വര്‍ണം - 95640
18 കാരറ്റ് സ്വര്‍ണം - 78640
14 കാരറ്റ് സ്വര്‍ണം - 61280
9 കാരറ്റ് സ്വര്‍ണം - 39520

കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വര്‍ധിച്ചത്. വെള്ളിയുടെ ഗ്രാം വില 190 രൂപയാണ്. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യാപാര ചര്‍ച്ച വൈകാതെ ആരംഭിക്കുമെന്നാണ് വിവരം. ഇന്ത്യന്‍ രൂപ വലിയ ഇടിവിലേക്ക് പോകുന്നത് ആശങ്കയുണ്ടാക്കുന്ന ഘടകമാണ്. അമേരിക്കയുമായി കരാറിലെത്തുന്നത് വൈകിയാല്‍ ഇനിയും രൂപയുടെ മൂല്യം ഇടിഞ്ഞേക്കും. ഇന്ന് 90 കടന്ന് താഴേക്ക് വീണിരിക്കുകയണ് രൂപ.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണ ഇടപാടില്‍ വലിയ മാറ്റമാണ് വന്നിരിക്കുന്നത്. കേന്ദ്ര ബാങ്കുകള്‍ വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടി, ചൈന ഔദ്യോഗികമായി അറിയിച്ചതിലും അധികം സ്വന്തമാക്കി, റഷ്യ പണം കണ്ടെത്താന്‍ സ്വര്‍ണം വിറ്റഴിച്ചു, ഗോള്‍ഡ് ഇടിഎഫ് ഇടപാടുകള്‍ വര്‍ധിച്ചു തുടങ്ങിയ മാറ്റങ്ങളാണ് സ്വര്‍ണവിപണിയില്‍ വന്നിരിക്കുന്നത്.

ഇന്ന് 22 കാരറ്റ് സ്വര്‍ണം ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 1.03 ലക്ഷം രൂപ ചെലവ് വന്നേക്കും. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് പവന് 94000 രൂപയ്ക്ക് മുകളില്‍ കിട്ടാനാണ് സാധ്യത. തങ്കത്തിന്റെ വില അടിസ്ഥാനമാക്കിയാണ് ജ്വല്ലറി ഉടമകള്‍ പഴയ സ്വര്‍ണത്തിന് വില ഈടാക്കുക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+