സ്വര്‍ണം ചാഞ്ചാടുന്നു; സ്വര്‍ണവില ഇന്ന് ഉയര്‍ന്നു, വലിയ മുന്നേറ്റം വരുമെന്ന് പ്രവചനങ്ങള്‍, പവന് വില
കൊച്ചി: രാജ്യാന്തര വിപണിയില്‍ നേരിയ വില മറ്റം സംഭവിക്കുന്നതിന് അനുസരിച്ച് കേരളത്തിലും സ്വര്‍ണവിലയില്‍ ഏറ്റക്കുറച്ചില്‍. ശനിയാഴ്ച സ്വര്‍ണവില കുറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് വര്‍ധിക്കുകയാണ് ചെയ്തത്. ബുധനാഴ്ചയ്ക്ക് ശേഷം സ്വര്‍ണവിലയില്‍ കാതലായ മാറ്റം സംഭവിക്കുമെന്നാണ് വിലയിരുത്തല്‍. ബുധനാഴ്ചയാണ് അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്ക് പ്രഖ്യാപിക്കുക.
കേരളത്തില്‍ ഈ വര്‍ഷം റെക്കോര്‍ഡ് മുന്നേറ്റമാണ് സ്വര്‍ണം നടത്തിയത്. സമാനമായ സാഹചര്യം അടുത്ത വര്‍ഷവും ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ രാജ്യാന്തര വിപണിയില്‍ 4150-4250 ഡോളര്‍ നിരക്കിലാണ് ഔണ്‍സ് സ്വര്‍ണത്തിന്റെ വില. ഇത് അടുത്ത വര്‍ഷം 5000 ഡോളറിലേക്ക് എത്തുമെന്നാണ് പ്രവചനം. അതിന് അനുസരിച്ചുള്ള വിലക്കയറ്റം കേരളത്തിലും പ്രതീക്ഷിക്കാം.

ഇന്നത്തെ സ്വര്‍ണം ഗ്രാം വില
22 കാരറ്റ് സ്വര്‍ണം - 11955
18 കാരറ്റ് സ്വര്‍ണം - 9830
14 കാരറ്റ് സ്വര്‍ണം - 7660
9 കാരറ്റ് സ്വര്‍ണം - 4940
ഇന്നത്തെ സ്വര്‍ണം പവന് വില
22 കാരറ്റ് സ്വര്‍ണം - 95640
18 കാരറ്റ് സ്വര്‍ണം - 78640
14 കാരറ്റ് സ്വര്‍ണം - 61280
9 കാരറ്റ് സ്വര്‍ണം - 39520
കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വര്‍ധിച്ചത്. വെള്ളിയുടെ ഗ്രാം വില 190 രൂപയാണ്. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യാപാര ചര്‍ച്ച വൈകാതെ ആരംഭിക്കുമെന്നാണ് വിവരം. ഇന്ത്യന്‍ രൂപ വലിയ ഇടിവിലേക്ക് പോകുന്നത് ആശങ്കയുണ്ടാക്കുന്ന ഘടകമാണ്. അമേരിക്കയുമായി കരാറിലെത്തുന്നത് വൈകിയാല്‍ ഇനിയും രൂപയുടെ മൂല്യം ഇടിഞ്ഞേക്കും. ഇന്ന് 90 കടന്ന് താഴേക്ക് വീണിരിക്കുകയണ് രൂപ.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണ ഇടപാടില്‍ വലിയ മാറ്റമാണ് വന്നിരിക്കുന്നത്. കേന്ദ്ര ബാങ്കുകള്‍ വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടി, ചൈന ഔദ്യോഗികമായി അറിയിച്ചതിലും അധികം സ്വന്തമാക്കി, റഷ്യ പണം കണ്ടെത്താന്‍ സ്വര്‍ണം വിറ്റഴിച്ചു, ഗോള്‍ഡ് ഇടിഎഫ് ഇടപാടുകള്‍ വര്‍ധിച്ചു തുടങ്ങിയ മാറ്റങ്ങളാണ് സ്വര്‍ണവിപണിയില്‍ വന്നിരിക്കുന്നത്.
ഇന്ന് 22 കാരറ്റ് സ്വര്‍ണം ഒരു പവന് ആഭരണം വാങ്ങുന്നവര്‍ക്ക് 1.03 ലക്ഷം രൂപ ചെലവ് വന്നേക്കും. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് പവന് 94000 രൂപയ്ക്ക് മുകളില്‍ കിട്ടാനാണ് സാധ്യത. തങ്കത്തിന്റെ വില അടിസ്ഥാനമാക്കിയാണ് ജ്വല്ലറി ഉടമകള്‍ പഴയ സ്വര്‍ണത്തിന് വില ഈടാക്കുക.
-
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
സ്വര്‍ണം വീണ്ടും മുകളിലേക്കോ? പവന്‍വില 1.35 ലക്ഷത്തിലേക്ക് ഉടനെത്തും, ഗ്രാമിന് 16600! -
സ്വര്‍ണം വില്‍ക്കാതെ എല്ലാവരും പണയം വെക്കുന്നു... സ്വര്‍ണവായ്പയില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട് -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
ഇനി എല്ലാ ആഴ്ചയും സ്വര്‍ണവില കൂടും? യുദ്ധം അവസാനിക്കുന്നതോടെ കരുത്തുകാട്ടി പൊന്ന് -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഏപ്രില്‍ മാസത്തില്‍ സ്വര്‍ണവില കുതിച്ചുയരും..! ഇപ്പോള്‍ വാങ്ങിയാല്‍ ലാഭം കൊയ്യാം, സംഭവിക്കാന്‍ പോകുന്നത് -
നിങ്ങളുടെ സ്വര്‍ണാഭരണം ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ടോ? പ്രീമിയം തുക ഇത്ര മാത്രം, നേട്ടങ്ങളിത് -
അമ്പരപ്പിൽ സ്വർണ വിപണി, സ്വർണ്ണവിലയിൽ 17 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവ്! -
സ്വർണത്തിൽ സംഭവിക്കാൻ പോകുന്നത്..1.10 മുടക്കേണ്ടിടത്ത് 1.50 ലക്ഷം മുടക്കേണ്ടി വരും..മുന്നറിയിപ്പ് -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില











Click it and Unblock the Notifications