Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം ഓരോ ദിനവും കയറുകയാണല്ലോ; സ്വര്‍ണവില ഇന്നും ഉയര്‍ന്നു, ആഭരണ വിപണി തളരും, പവന്‍ വില

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഓരോ ദിവസവും കുതിക്കുന്നു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് വില ഉയരുന്നത്. സര്‍വകാല റെക്കോര്‍ഡ് വില മറികടന്ന് കുതിക്കുമോ എന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്. ആഗോള വിപണിയില്‍ സ്വര്‍ണവില ഇന്നലെ കുതിച്ചുയര്‍ന്നെങ്കിലും ഇന്ന് നേരിയ മുന്നേറ്റം മാത്രമാണ് കാണുന്നത്. അതേസമയം, ഓഹരി വിപണി ഇന്ന് മുന്നേറ്റത്തിലാണ്.

മുസ്ലിം ലീഗില്‍ 'മന്ത്രി ചര്‍ച്ച' തീര്‍ന്നില്ല; കെഎം ഷാജിയെ മാറ്റിയേക്കും, പിഎംഎ സലാം രാജ്യസഭയിലേക്ക്
മുസ്ലിം ലീഗില്‍ 'മന്ത്രി ചര്‍ച്ച' തീര്‍ന്നില്ല; കെഎം ഷാജിയെ മാറ്റിയേക്കും, പിഎംഎ സലാം രാജ്യസഭയിലേക്ക്

സ്വര്‍ണവില ഉയരുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് മാത്രമല്ല ജ്വല്ലറി ജീവനക്കാര്‍ക്കും ആധിയാണ്. വില കൂടിയാല്‍ ആഭരണ വിപണി തളരാനാണ് സാധ്യത. പുതിയ ആഭരണങ്ങള്‍ വാങ്ങുന്നത് ആളുകള്‍ കുറയ്ക്കും. നികുതി വര്‍ധന, ജിഎസ്ടി പിരിവിന്റെ പേരില്‍ നടക്കുന്ന റെയ്ഡുകള്‍, സമാന്തര വില്‍പ്പനക്കാര്‍ എന്നിവയെല്ലാം സ്വര്‍ണവ്യാപാരികളെ വെട്ടിലാക്കുന്നുണ്ട്.

gold price kerala may21

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 360 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 45 രൂപയും. ഇന്ത്യന്‍ രൂപ അല്‍പ്പം മെച്ചപ്പെട്ടതാണ് ഈ വിലയില്‍ നില്‍ക്കാന്‍ കാരണം. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഇന്ന് 14660 രൂപയാണ് ഇന്നത്തെ വില. ഒരു പവന് 117280 രൂപയാണ് നല്‍കേണ്ടത്. അതേസമയം, വെള്ളിയുടെ ഗ്രാം വില 285 എന്ന നിരക്കില്‍ തുടരുകയാണ്. പത്ത് ഗ്രാമിന് 2850 രൂപയും നല്‍കണം.

ബെംഗളൂരു വലിപ്പം കൂട്ടുന്നു; തുമകുരു ബെംഗളൂരു നോര്‍ത്ത് ആകും? മന്ത്രി പറയുന്ന കാരണങ്ങള്‍
ബെംഗളൂരു വലിപ്പം കൂട്ടുന്നു; തുമകുരു ബെംഗളൂരു നോര്‍ത്ത് ആകും? മന്ത്രി പറയുന്ന കാരണങ്ങള്‍

കേരളത്തില്‍ ഇന്ന് 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 12045 രൂപയാണ് വില. പവന് 96360 രൂപയും. 14 കാരറ്റ് ഗ്രാമിന് 9380 രൂപയും പവന് 75040 രൂപയും നല്‍കണം. 9 കാരറ്റ് ഗ്രാമിന് 6045 രൂപയും പവന് 48360 രൂപയുമാണ് നല്‍കേണ്ടത്. ആഗോള വിപണിയില്‍ ഒരു ഔണ്‍സ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 4530 ഡോളറാണ്. വ്യാപാരം തുടരുന്നതിനാല്‍ ഇതില്‍ ഇനിയും മാറ്റം വരാം. വലിയ അളവില്‍ മാറ്റമുണ്ടായാല്‍ കേരളത്തില്‍ ഉച്ചയ്ക്ക് ശേഷം വില മാറും.

ആഭരണം വാങ്ങുമ്പോഴുള്ള ചെലവ്

ക്രൂഡ് ഓയില്‍ വില കുറഞ്ഞു വരുന്നു എന്നത് ഇന്ത്യയ്ക്ക് ആശ്വാസമാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് 105 ഡോളര്‍ ആണ് പുതിയ വില. കഴിഞ്ഞ ദിവസം ഇത് 112 ഡോളറിലായിരുന്നു. ക്രൂഡ് ഓയില്‍ വില കുറയുമ്പോള്‍ ഡോളര്‍ മൂല്യം ഇടിയാനും രൂപയുടെ മൂല്യം ഉയരാനും വഴിയൊരുങ്ങും. എന്നാല്‍ ഈ വേളയില്‍ സ്വര്‍ണവില ഉയരുകയാണ് ചെയ്യുക.

ഡോളര്‍ സൂചിക 99.18 എന്ന നിരക്കിലാണുള്ളത്. രൂപയുടെ മൂല്യം 96.35 ആയി മെച്ചപ്പെട്ടു. കഴിഞ്ഞ ദിവസം 97ന് അടുത്തെത്തിയിരുന്നു. രൂപ മെച്ചപ്പെട്ടാല്‍ ഇന്ത്യയിലെ ഇറക്കുമതിക്കാര്‍ക്ക് നേട്ടം കൊയ്യാം. അവശ്യസാധനങ്ങളുടെ വില കുറയാന്‍ സഹായിക്കും. എന്നാല്‍ പശ്ചമേഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വരവ് ആരംഭിച്ചാല്‍ മാത്രമാണ് എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുക.

ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്ന വ്യക്തിക്ക് 1.26 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. ഇറക്കുമതി നികുതി 15 ശതമാനമാണ്. ജിഎസ്ടി 3 ശതമാനവും. ഒരു പവന്‍ ആഭരണത്തിന് 18 ശതമാനം നികുതി വേണ്ടി വരുന്നു എന്നതാണ് എടുത്തുപറയേണ്ടത്. ഈ സാഹചര്യത്തില്‍ നികുതിയായി മാത്രം ഉപഭോക്താവിന് 20000 രൂപയോളം ചെലവുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+