Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില പവന് 45,000ത്തിലേക്ക് കൂപ്പുകുതുമോ അതോ 1 ലക്ഷം തൊടുമോ?; ഇനി സംഭവിക്കുന്നത്

ട്രംപ് തുറന്നുവിട്ട താരിഫ് യുദ്ധും കൊടുമ്പിരി കൊണ്ടതോടെ സമാനതകൾ ഇല്ലാത്ത വർധനവാണ് സ്വർണവിലയിൽ ഉണ്ടായിരിക്കുന്നത്. രാജ്യാന്തര വിപണിയിൽ സ്വർണ വില ഇന്നലെ ഔൺസിന് 3,341 ഡോളർ വരെ ഉയർന്നിരുന്നു. വില കുതിച്ചതോടെ ഇന്ത്യയിൽ വ്യാഴാഴ്ച 10 ഗ്രാം സ്വർണത്തിന് രേഖപ്പെടുത്തിയ വില 97,000 രൂപയാണ്. ആഗോള വിപണിയിലെ ചലനങ്ങൾ കേരളത്തിലും പ്രതിഫലിച്ചതോടെ സ്വർണവില ഇവിടേയും റെക്കോഡ് തൊട്ടു. നിലവിൽ 71,360 രൂപയാണ് പവന് വില. ഗ്രാമിന് വില 8920 രൂപയായി.

വിലവർധനവ് സ്വർണപ്രേമികളുടെ നെഞ്ചിടിപ്പ് ഉയർത്തുകയാണ്. ഇനിയും വില ഉയരുമോ അതോ വില കുറയാനായി കാത്തിരിക്കണോയെന്ന ആശങ്കയിലാണ് അവർ. ഒരു കൂട്ടം സാമ്പത്തിക വിദഗ്ധർ പറയുന്നത് കാത്ത് നിന്നത് കൊണ്ട് കാര്യമില്ലെന്നാണ്, അതായത് വില വൈകാതെ 1 ലക്ഷം വരെ തൊട്ടേക്കുമെന്ന്. ചിലരാകട്ടെ 38 ശതമാനം മുതൽ 40 ശതമാനത്തിന്റെ വരെ കിഴിവ് പ്രവചിക്കുന്നു. യഥാർത്ഥത്തിൽ എന്താണ് വിപണിയിൽ സംഭവിക്കുന്നത്? വിശദമായി നോക്കാം

gold-1

സ്വർണ വിപണിയിൽ സംഭവിക്കുന്നതെന്ത് ?

ഭൗമാരാഷ്ട്രീയ സാഹചര്യങ്ങളാണ് സ്വർണ വിലയേയും സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്ക് സ്വർണത്തിന്റെ ഡിമാന്റ് ഉയരുന്നതാണ് വില വർധനവിന് കാരണമാകുന്നത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തുടക്കം കുറച്ച താരിഫ് യുദ്ധമാണ് ഇപ്പോഴത്തെ പ്രധാന വില്ലൻ. കേന്ദ്രബാങ്കുകൾ ഈ ഘട്ടത്തിൽ സ്വർണം വാങ്ങിക്കൂട്ടുന്നതും വില വർധനവിന് കാരണമായിട്ടുണ്ട്.

താരിഫ് യുദ്ധത്തിൽ നിന്നും ഒരടി പിന്നോട്ടില്ലെന്ന് ആവർത്തിക്കുകയാണ് ഡൊണാൾഡ് ട്രംപ്. ചൈനയുടേയും യൂറോപ്യൻ യൂണിയന്റേയും ശക്തമായ മുന്നറിയിപ്പുകൾക്കിടേയും കഴിഞ്ഞ ദിവസം ചൈനയ്ക്ക് മേലുള്ള പകരചുങ്കം 254 ശതമാനമാക്കി ട്രംപ് ഉയർത്തിയിട്ടുണ്ട്. 125 ശതമാനത്തിൽ നിന്നാണ് ഒറ്റയടിക്ക് ഈ വർധനവ് ഏർപ്പെടുത്തിയത്. പകരച്ചുങ്കം തങ്ങൾക്ക് ഗുണകരമാകുമെന്നാണ് ട്രംപിന്റെ നിലപാട്. അതുകൊണ്ട് തന്നെ ചൈനീസ് ഭീഷണികളെ ട്രംപ് കാര്യമാക്കുന്നേയില്ല. താരിഫ് ഉയർത്തിയത് ഇലക്ട്രോണിക് മേഖലയെ അടക്കം വലിയ തോതിൽ ബാധിക്കുമെന്ന മുന്നറിയിപ്പുകൾ ഉണ്ട്. എന്നാൽ ഇത് അമേരിക്കയിൽ ഉത്പാദനം ഉയർത്താൻ സഹായിക്കുമെന്നാണ് ട്രംപിന്റെ ന്യായീകരണം.

നിലവിൽ ചൈന ഒഴികെയുള്ള മറ്റ് രാജ്യങ്ങൾക്ക് മേലുള്ള പകരച്ചുങ്കം 90 ദിവസത്തേക്ക് ട്രംപ് ഭരണകുടം മരവിപ്പിച്ചിരുന്നു. എന്നാൽ 90 ദിവസം കഴിഞ്ഞാൽ ട്രംപ് എന്ത് നിലപാട് സ്വീകരിക്കുമെന്ന ആശങ്കയാണ് നിലനിൽക്കുന്നത്. പകരച്ചുങ്കം മറ്റ് രാജ്യങ്ങൾക്കുമേലും തുടർന്നാൽ ആഗോള സാമ്പത്തിക വിപണിയെ ഇത് തീപിടിപ്പിച്ചേക്കും. അങ്ങനെയെങ്കിൽ സ്വർണ വില ഇവിടെയൊന്നും നിൽക്കാൻ പോകുന്നില്ലെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.

ഒരു ലക്ഷം തൊടുമോ?

നിലവിലെ സാഹചര്യത്തിൽ ഈ വർഷം തന്നെ 10 ഗ്രാം സ്വർണത്തിന് വില 1 ലക്ഷം തൊടാൻ സാധ്യത ഉണ്ടെന്ന് പറയുകയാണ് കാമ ജ്വല്ലറി മാനേജിങ് ഡയറക്ടർ കോളിൻ ഷാ. ഈ വർഷം യു എസ് ഫെഡ് രണ്ട് തവണ പലിശ നിരക്ക് കുറച്ചേക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലെല്ലാം സ്വർണത്തിന്റെ ഡിമാന്റ് ഉയരുന്നതാണ് രീതി. അതുകൊണ്ട് തന്നെ സ്വർണ വില ഉയരാനുള്ള സാധ്യത ഏറെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

സ്വർണവിലയ്ക്ക് പരിധിയില്ലെന്നാണ് മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ് ഡയറക്ടറും കമ്മോഡിറ്റീസ് മേധാവിയുമായ കിഷോർ നർനെയും പറയുന്നത്. ആഗോള വിപണിയിൽ സ്വർണവില ഔൺസിന് 4000 മുതൽ 4500 ഡോളർ വരെ തൊട്ടേക്കാം', അദ്ദേഹം പറഞ്ഞു.

സ്വർണവിലയിൽ ഇപ്പോൾ സംഭവിക്കുന്ന വർധനവ് എന്നത് നിലവിലെ ട്രെന്റിന്റെ തുടർച്ച മാത്രമാണ്, അല്ലാതെ പുതിയ ട്രെന്റിന്റെ സൂചനയല്ല', അബാൻസ് ഫിനാൻഷ്യൽ സർവീസസ് സിഇഒ ചിന്തൻ മേത്ത ചൂണ്ടിക്കാട്ടി. സ്വർണവില ഈ വർഷം തന്നെ ഒരു ലക്ഷത്തിൽ എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നില്ല. കാരണം ഇതിനോടകം തന്നെ പല ഘടകങ്ങളും വില വർധനവിലേക്ക് നയിച്ചിട്ടുണ്ട്', അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വർണ വില 38-40 ശതമാനം കുറയുമോ?

വില വർധനവിനെ കുറിച്ചാണ് പലരും മുന്നറിയിപ്പ് നൽകുന്നതെങ്കിൽ സ്വർണ പ്രേമികൾക്ക് ആശ്വാസം നൽകുന്ന പ്രവചനമാണ് യു എസ് ആസ്ഥാനമായുള്ള മോണിംഗ്സ്റ്റാർ മാർക്കറ്റ് സ്ട്രാറ്റജിസ്റ്റ് ജോൺ മില്ലസ് നടത്തുന്നത്. ആഗോളവിപണിയിൽ സ്വർണം ഔൺസിന് 1820 ലേക്ക് കൂപ്പുകുത്തിയേക്കുമെന്നാണ് മില്ലസ് പ്രവചിക്കുന്നത്. അതായത് ഏകദേശ് 38 മുതൽ 40 ശതമാനത്തിന്റെ ഇടിവ്. ഇത് സ്വാഭാവികമായും സ്വർണ വിപണിയെ ബാധിച്ചേക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വർദ്ധിച്ച വിതരണം, കുറഞ്ഞ ആവശ്യകത, വിപണിയിലെ മറ്റ് ഘടകങ്ങൾ എന്നിവ സ്വർണ വിലയിൽ കുത്തനെ ഇടിവ് ഉണ്ടാക്കുമെന്നാണ് മില്ലസ് വിലയിരുത്തുന്നത്.

വില കൂടിയാലെന്താ, ലാഭമല്ലേ

സ്വർണ വില ഉയരുന്നത് സാധാരണക്കാരനെ സംബന്ധിച്ച് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. കേരളത്തിൽ ഒരു പവൻ വാങ്ങണമെങ്കിൽ നിലവിൽ ജി എസ് ടി യും പണിക്കൂലിയും ചേർത്ത് (അതായത് 5 ശതമാനം പണിക്കൂലി നിരക്കിൽ) 77,000 രൂപയെങ്കിലും വേണ്ടി വരും. ഈ വിവാഹ സീസണിൽ ഒരു അഞ്ച് പവനെങ്കിലും വാങ്ങാൻ എട്ട് ലക്ഷത്തിനടുത്ത് ചിലവ് വരും. വിവാഹ ആഭരണങ്ങൾക്കുള്ള ഡിസൈനുകളുടെ പണിക്കൂലി 5 ശതമാനത്തിൽ നിൽക്കില്ലെന്നത് മറ്റൊരു കാര്യം. 25 ശതമാനം വരെയാണ് പണിക്കൂലിയെങ്കിൽ പിന്നെ വില ഇവിടേയും നിൽക്കില്ല. വിവാഹാഭരണങ്ങൾക്ക് 34 ശതമാനം വരെ പണിക്കൂലി ഇടാക്കുന്ന ജ്വല്ലറികളും ഉണ്ട്.

എങ്കിലും സ്വർണം ഇടാതെ എങ്ങനെ എന്ന് ചിന്തിക്കുന്നവരുടെ എണ്ണം കുറവല്ലെന്നാണ് ജ്വല്ലറി ഉടമകൾ ചൂണ്ടിക്കാട്ടുന്നത്. പവൻ വിലയും പണിക്കൂലിയും പൊള്ളിക്കുമെന്ന് ആശങ്കപ്പെടുമെങ്കിലും കുറഞ്ഞത് 10 പവനെങ്കിലും വാങ്ങാൻ പലരും മടിക്കുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു. അതേസമയം 22 കാരറ്റ് അല്ല 18 കാരറ്റ് ആഭരണങ്ങളോടാണ് ഇപ്പോൾ പലരും താത്പര്യം പ്രകടിപ്പിക്കുന്നതെന്നും വ്യാപാരികൾ പറഞ്ഞു. വിലക്കുറവാണ് ആളുകളെ ആകർഷിക്കുന്ന പ്രധാന ഘടകം. മറ്റൊന്ന് വ്യത്യസ്ത ഡിസൈനുകൾ ലഭിക്കുമെന്നതും. എന്നിരുന്നാലും പണിക്കൂലി ഇവിടേയും വില്ലൻ തന്നെ 18 കാരറ്റ് ആഭരണങ്ങൾ നിർമ്മിക്കാൻ പണിക്കൂലി കൂടുതൽ കൊടുക്കണം.

ഇങ്ങനെയൊക്കെ ആണെങ്കിലും സ്വർണത്തിൽ നിക്ഷേപിക്കുന്നത് ലാഭം തന്നെയെന്ന കാര്യത്തിൽ തർക്കമില്ല. രണ്ട് മാസം മുൻപ് 62,000ത്തിന് ഒരു പവൻ ലഭിച്ചിരുന്നിടത്താണ് ഇന്ന് 75,000ത്തിലെത്തി നിൽക്കുന്നത്. അതായത് ഒരു പവൻ ഇന്ന് വിറ്റാൽ ഈ തുകയ്ക്ക് അടുത്ത് ലാഭം. അപ്പോൾ പിന്നെ സ്വർണം വാങ്ങിക്കാൻ ആരാണ് മടിക്കുകയല്ലേ? പിന്നെ പണിക്കൂലിയാണ് നിങ്ങളെ അലട്ടുന്നതെങ്കിൽ എന്തിനാണ് ആഭരണമായി തന്നെ സ്വർണം വാങ്ങുന്നത്. സ്വർണക്കട്ടികളായി സ്വർണം വാങ്ങി സൂക്ഷിക്കാം. അപ്പോൾ പണിക്കൂലിയെ പേടിക്കേണ്ടതില്ല. സ്വർണ കട്ടികൾ വാങ്ങുന്നവരും ഇപ്പോൾ കൂടിവരികയാണെന്നാണ് വ്യാപാരികൾ പറയുന്നത്. ഇനി ഇതൊന്നുമല്ലെങ്കിൽ ഡിജിറ്റൽ ഗോൾഡുകൾ തിരഞ്ഞെടുക്കാം. അതാകുമ്പോൾ കളവ് പോകുമെന്നോ പണിക്കൂലി നടുവൊടിക്കുമെന്നോ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. മാർക്കറ്റ് സാഹചര്യം വിശദമായി മനസിലാക്കിയതിന് ശേഷം മാത്രമേ ഇവ തിരഞ്ഞെടുക്കാവൂ.

അക്ഷയ തൃതീയ

സ്വർണം വാങ്ങാൻ ഏറ്റവും മികച്ചത് അക്ഷയ തൃതീയക്കാണെന്ന് വിശ്വസിക്കുന്നവരുണ്ട്. ഈ ദിവസങ്ങളിൽ പൊതുവെ മികച്ച കച്ചവടമാണ് ഇന്ത്യയിൽ നടക്കാറുള്ളത്. വില ഉയർന്നെങ്കിലും ഈ അക്ഷയ തൃതീയയും നിരാശപ്പെടുത്തില്ലെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. വില വർധനവിനെ മറികടക്കാൻ ഇതിനോടകം തന്നെ ബുക്ക് ചെയ്ത് വെയ്ക്കുന്ന ട്രെന്റും ഇപ്പോൾ ശക്തമായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+