സ്വർണം ഇന്ന് തന്നെ വാങ്ങാം, 2000 രൂപയോളം ഇടിഞ്ഞു, ഒരാഴ്ചയിലെ ഏറ്റവും കുറഞ്ഞ നിരക്ക്
സംസ്ഥാനത്ത് ഈ മാസം സ്വർണ വിപണിയിൽ കാര്യമായ ചാഞ്ചാട്ടമാണ് പ്രകടമായത്. ഫെബ്രുവരി 2നാണ് വിലയിൽ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത്, ഏറ്റവും താഴ്ന്ന നിലയായ 1,09,920-ലേക്ക് വില കൂപ്പുകുത്തി. എന്നാൽ ഫെബ്രുവരി 3 മുതൽ വിപണി അതിവേഗം തിരിച്ചുകയറി . പിന്നീട് 1,16,000-1,17,000 നും ഇടയിലാണ് വില തുടർന്നത്. എന്നാൽ കഴിഞ്ഞ രണ്ട് ദിവസമായി വിലയിൽ വീണ്ടും കുറവ് രേഖപ്പെടുത്തി തുടങ്ങി. ഇന്നിതാ വില വീണ്ടും ഇടിഞ്ഞിരിക്കുകയാണ്. വിശദമായി നോക്കാം
ജനുവരിയിലാണ് ഈ വർഷം ഇതുവരെയുള്ള ഏറ്റവും ഉയർന്ന റെക്കോഡ് വിലയിൽ രേഖപ്പെടുത്തിയത്, 1.30 ലക്ഷം രൂപ. ഫെബ്രുവരി ഒന്നിന് 1,17,760 എന്ന ഉയർന്ന നിരക്കിലാണ് വ്യാപാരം ആരംഭിച്ചത്. 2 മുതലാണ് വില ഏറിയും കുറഞ്ഞും തുടർന്നത്. ആഗോള വിപണിയിലെ ചലനങ്ങളാണ് കേരളത്തിലെ സ്വർണ വിലയേയും സ്വാധീനിച്ചത്.

ഇന്നലെ കേരളത്തിൽ 1,16,160 രൂപയായിരുന്നു ഒരു പവന് വില. എന്നാൽ ഇന്ന് പവന് 1920 രൂപ ഇടിഞ്ഞു. ഇന്ന് 1,14,240 രൂപയാണ് വില. ഗ്രാമിന് 14280 രൂപയും.ആഗോള വിപണിയിൽ ലാഭമെടുപ്പ് കനത്തതാണ് വില ഇടിയാൻ കാരണമായത്. മാത്രമല്ല യു.എസ് ഫെഡറൽ റിസർവ്വ് പലിശ നിരക്ക് കുറക്കാനുള്ള സാധ്യത മങ്ങിയതും സ്വർണ വിലയെ സ്വാധീനിച്ചു.
ജനുവരിയിലെ തൊഴിൽഡാറ്റ മികച്ച പ്രകടനം കാഴ്ചവെച്ചതോടെയാണിത്. ജനുവരിയിൽ 130,000 പുതിയ ജോലികളാണ് സൃഷ്ടിക്കപ്പെട്ടത്. സാമ്പത്തിക വിദഗ്ധർ പ്രവചിച്ച 55,000-70,000 എന്ന സംഖ്യയെക്കാൾ വളരെ അധികമാണിത്. ഡിസംബറിലെ കണക്ക് 48,000 ആയി താഴ്ത്തിയിരുന്നെങ്കിലും, ജനുവരിയിലെ ഈ മുന്നേറ്റം തൊഴിൽ കമ്പോളം ശക്തമാണെന്ന് തെളിയിക്കുന്നുണ്ട്. തൊഴിലില്ലായ്മ നിരക്ക് 4.4% ൽ നിന്ന് 4.3% ആയാണ് നിലവിൽ കുറഞ്ഞിരിക്കുന്നത്.
ഏറ്റവും ലാഭകരമായി സ്വർണം വാങ്ങാൻ
സ്വർണ വില എത്ര കുറഞ്ഞുവെന്ന് പറയുമ്പോഴും 1 ലക്ഷത്തിന് താഴേക്ക് പോകുന്നില്ലെന്നതാണ് ആഭരണപ്രേമികളെ ആശങ്കയിലാഴ്ത്തുന്നത്. 2026 തുടങ്ങിയത് മുതൽ വില ഒരു ലക്ഷത്തിന് മുകളിൽ തന്നെയാണ്. വിലയിടവിനുള്ള സാധ്യതകൾ ചില വിദഗ്ധരെങ്കിലും പ്രവചിക്കുന്നുണ്ടെങ്കിലും കുത്തനെയുള്ള കൂപ്പുകുത്തൽ ഉണ്ടാകില്ലെന്നും ദീർഘകാലാടിസ്ഥാനത്തിൽ വില ഇനിയും ഉയരാൻ തന്നെയാണ് സാധ്യതയെന്നുമാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
എന്ത് ചെയ്യും?
പണ്ടൊക്കെ സ്വർണം വാങ്ങുന്നുണ്ടെങ്കിൽ ആഭരണമായി മാത്രമാണ് ആളുകൾ പ്രധാനമായും വാങ്ങിയിരുന്നത്. എന്നാൽ ഇന്ന് വാങ്ങൽ രീതി മാറിയിട്ടുണ്ട്. നിക്ഷേപ താത്പര്യത്തോടെ സ്വർണത്തെ സമീപിക്കുന്നവരാണ് കൂടുതലും. അതുകൊണ്ട് തന്നെ വില ഉയർന്ന് നിൽക്കുന്ന ഈ സാഹചര്യത്തിൽ സ്വർണം എങ്ങനെ വാങ്ങണമെന്ന കാര്യത്തിലാണ് പ്രധാനമായും തീരുമാനം കൈക്കൊള്ളേണ്ടത്.
നിക്ഷേപം മാത്രമാണ് ലക്ഷ്യമെങ്കിൽ സ്വർണക്കട്ടികളായോ നാണയങ്ങളായോ വാങ്ങാം. ഇനി ആഭരണമാണ് ലക്ഷ്യമെങ്കിൽ കുറഞ്ഞ കാരറ്റിലുള്ള ആഭരണങ്ങൾ വാങ്ങാം. 22 കാരറ്റ് തന്നെ വേണമെന്ന് നിർബന്ധം പിടിച്ചാൽ ഉയർന്ന തുക നൽകേണ്ടി വരും. അതയാത് 1.14 ലക്ഷം പവൻ തുക (ഇന്നത്തെ നിരക്കിൽ). ഇതിനൊപ്പം 3 ശതമാനം ജി എസ് ടി, 5 ശതമാനം അടിസ്ഥാന പണിക്കൂലി, ഒരു പവന് ഏകദേശം 1.25ലക്ഷം വരും.
ഇനി വില കുറയണമെങ്കിൽ 18 കാരറ്റ് ആഭരണങ്ങളിലേക്ക് മാറേണ്ടി വരും. ഇന്ന് 18 കാരറ്റിന് ഗ്രാമിന് വരുന്നത് 11800 രൂപയാണ്. പവൻ വിലയാകട്ടെ 94,400 ൽ താഴേയും. അതേസമയം 9 കാരറ്റ് സ്വർണം എന്ന സാധ്യതയും ഉപഭോക്താക്കൾക്ക് മുൻപിലുണ്ട്. 40000 രൂപയ്ക്കുള്ളിൽ പവൻ ലഭിക്കും. ഇവ വിൽക്കുമ്പോൾ പക്ഷെ കാര്യമായ തുക ലഭിക്കില്ലെന്ന് പ്രത്യേകം ഓർക്കണം.
-
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
മൂന്ന് വര്‍ഷത്തെ കുതിപ്പ് സ്വര്‍ണം അവസാനിപ്പിച്ചോ? 3300 ഡോളറിലേക്ക് സ്വര്‍ണം വീഴുമോ? -
സ്വര്‍ണം സുരക്ഷിതമല്ല... എല്ലാം വിറ്റ് വെള്ളി വാങ്ങുന്നതാണോ നല്ലത്? അറിയേണ്ടതെല്ലാം -
സ്വർണ വില കൂട്ടുന്ന സെൻട്രൽ ബാങ്കുകൾ; ഏറ്റവും വലിയ പണി തരുന്നത് ചൈന തന്നെ, പോളണ്ടും പിന്നിലല്ല..കണക്ക് പുറത്ത് -
സ്വര്‍ണം വീണ്ടും മുകളിലേക്കോ? പവന്‍വില 1.35 ലക്ഷത്തിലേക്ക് ഉടനെത്തും, ഗ്രാമിന് 16600! -
സ്വര്‍ണം വീഴും... വാഴാന്‍ പോകുന്നത് പഞ്ചസാരയോ? ഇന്ത്യയെ കാത്തിരിക്കുന്നത് ഇത് -
സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ ഇറക്കുമതി ചെയ്യാനാകില്ലേ? പുതിയ നിയന്ത്രണവുമായി കേന്ദ്രം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
സ്വർണ വില 20 ശതമാനം ഇടിയും, സ്വപ്നമല്ല..പവൻ വില 88,000 രൂപ വരെ, ഗ്രാം വില 11,000ത്തിലേക്ക് ..; പുതിയ പ്രവചനം -
സ്വര്‍ണം വില്‍ക്കാതെ എല്ലാവരും പണയം വെക്കുന്നു... സ്വര്‍ണവായ്പയില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട് -
ഇനി എല്ലാ ആഴ്ചയും സ്വര്‍ണവില കൂടും? യുദ്ധം അവസാനിക്കുന്നതോടെ കരുത്തുകാട്ടി പൊന്ന് -
ഏപ്രില്‍ മാസത്തില്‍ സ്വര്‍ണവില കുതിച്ചുയരും..! ഇപ്പോള്‍ വാങ്ങിയാല്‍ ലാഭം കൊയ്യാം, സംഭവിക്കാന്‍ പോകുന്നത്











Click it and Unblock the Notifications