Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്ന് സ്വര്‍ണത്തിന് 187 രൂപ മാത്രം; പിന്നീടാണ് ഞെട്ടിക്കുന്ന വര്‍ധന, മഞ്ഞലോഹം എത്തിനില്‍ക്കുന്നത്...

ഏതൊരാള്‍ക്കും സ്വര്‍ണത്തോടുള്ള കമ്പം ചെറുതല്ല. സ്ത്രീകള്‍ ആഭരണമായി വാങ്ങാന്‍ താല്‍പ്പര്യപ്പെടുമ്പോള്‍ പുരുഷന്മാര്‍ ആസ്തിയായി സൂക്ഷിക്കാന്‍ ഇഷ്ടപ്പെടുന്നു. പണമുള്ളപ്പോള്‍ ഗോള്‍ഡ് കോയിന്‍ വാങ്ങുന്നവര്‍ നിരവധിയാണ്. പ്രവാസികളാണെങ്കില്‍ നാട്ടിലേക്ക് വരുമ്പോള്‍ തരിമ്പെങ്കിലും സ്വര്‍ണം വാങ്ങാന്‍ ശ്രമിക്കാറുണ്ട്. ഇവിടത്തേക്കാള്‍ വില കുറവാണ് ഗള്‍ഫ് രാജ്യങ്ങളില്‍.

മലയാളികള്‍ക്ക് സ്വര്‍ണത്തെ ഒഴിച്ച് നിര്‍ത്തി ഒരാഘോഷവുമില്ല. സ്വര്‍ണം വാങ്ങുന്നത് ഭാഗ്യമാണെന്ന് കരുതുന്നവരും നിരവധിയാണ്. ഇതിനായി പ്രത്യേക ദിനങ്ങളില്‍ വിശ്വാസമര്‍പ്പിക്കുന്നവരുമുണ്ട്. ഇന്ന് 44000ത്തില്‍ നില്‍ക്കുന്ന സ്വര്‍ണത്തിന് ഒരുകാലത്ത് തുച്ഛമായ വിലയേ ഉണ്ടായിരുന്നുള്ളൂ എന്നറിയുമ്പോള്‍ ആശ്ചര്യപ്പെടും. രസകരമായ ചില കാര്യങ്ങള്‍ വിശദീകരിക്കാം...

gold

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ ശേഷം കുറഞ്ഞ വില മാത്രമാണ് സ്വര്‍ണത്തിനുണ്ടായിരുന്നത്. സ്വര്‍ണത്തിലേക്ക് വലിയ തോതില്‍ ആകര്‍ഷണം വന്നിട്ടുണ്ടായിരുന്നില്ല. 1954ലെ വില പത്ത് ഗ്രാമിന് 187.50 രൂപയായിരുന്നു. അതായത് ഒരു ഗ്രാമിന് 18.70 രൂപ മാത്രം. ഓരോ രാജ്യങ്ങളും ബ്രിട്ടനില്‍ നിന്നും ഫ്രാന്‍സില്‍ നിന്നുമെല്ലാം സ്വാതന്ത്ര്യം നേടിയുന്ന കാലമായിരുന്നു അത്. മാത്രമല്ല, രണ്ടാം ലോക യുദ്ധത്തിന് ശേഷമുള്ള പ്രത്യേക സാഹചര്യവും നിലനിന്നു.

കലുഷിതമായ അന്തരീക്ഷം കാരണം ആഗോള സാമ്പത്തിക രംഗത്ത് മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരുന്നു. ഇതോടെ സ്വര്‍ണത്തിന് നേരിയ തോതില്‍ വില കയറാനും തുടങ്ങി. എത്ര വില കയറിയാലും സ്വര്‍ണത്തിനനുള്ള ആവശ്യം കുറയുന്നില്ല എന്ന് മനസിലായതോടെയാണ് രാജ്യങ്ങളും അതിസമ്പന്നരും സ്വര്‍ണം വാങ്ങി സൂക്ഷിക്കാനും അതുവഴി തങ്ങളുടെ സമ്പാദ്യം സുരക്ഷിതമാക്കാനും തുടങ്ങിയത്.

1970കളില്‍ പത്ത് ഗ്രാം സ്വര്‍ണത്തിന് 937 രൂപയായിരുന്നു വില. പ്രമുഖ രാജ്യങ്ങളില്‍ രാഷ്ട്രീയ അസ്ഥിരത ശക്തമാകുകയും ലോക രാജ്യങ്ങള്‍ക്കിടയില്‍ പോര് വര്‍ധിക്കുകയും ചെയ്ത കാലത്ത് സ്വര്‍ണവില അതിവേഗം കയറാന്‍ തുടങ്ങി. ഏത് പ്രതിസന്ധിയിലും ഉപയോഗിക്കാന്‍ പറ്റുന്ന ലോഹമാണ് സ്വര്‍ണം എന്നും ഒരിക്കലും മൂല്യം നശിക്കില്ലെന്നും മനസിലാക്കിയതോടെ സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറുകയും വില ഉയരുകയും ചെയ്തു.

1980കളില്‍ പത്ത് ഗ്രാമിന് 2500 രൂപയായി ഉയര്‍ന്നു. 1990കളില്‍ സ്വര്‍ണവില 3000ത്തിനും 4000ത്തിനുമിടയിലായി ഏറിയും കുറഞ്ഞും നിന്നു. 2000 പിന്നിട്ടതോടെ സ്വര്‍ണവില തുടര്‍ച്ചയായി ഉയരാന്‍ തുടങ്ങി. 2011ല്‍ പത്ത് ഗ്രാമിന് 31000 എന്ന റെക്കോര്‍ഡ് തുകയിലേക്ക് ഉയര്‍ന്നു. അമേരിക്കയിലെ പണപ്പെരുപ്പവും അറബ് രാജ്യങ്ങളിലെ വിപ്ലവങ്ങളും യൂറോപ്പിലെ സാമ്പത്തിക പ്രതിസന്ധിയും സ്വര്‍ണ വിലയിലെ കുതിപ്പിന് കാരണമായി.

രാജ്യങ്ങളും ബിസിനസുകാരും സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ തുടങ്ങിയതോടെയാണ് അതിവേഗം വില കുതിച്ചത്. 2019ല്‍ വില 35000ത്തിലേക്ക് ഉയര്‍ന്നു. അവിടെയും നിന്നില്ല. 2023ലും വില ഏറുകയാണ്. എവിടെ അവസാനിക്കുമെന്ന് പ്രവചിക്കാന്‍ ഒരു സാമ്പത്തിക നിരീക്ഷകരും സാധിക്കുന്നില്ല. 2023 സെപ്തംബര്‍ 24ന് കേരളത്തില്‍ ഒരുപവന് നല്‍കേണ്ടത് 43960 രൂപയാണ്. പത്ത് ഗ്രാമിന് 54950 രൂപയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+