സ്വര്‍ണം കുതിക്കുന്നു; ഇന്ന് രണ്ട് തവണ വില ഉയര്‍ന്നു, വീണ്ടും തിളങ്ങി മഞ്ഞലോഹം, ഇന്നത്തെ പവന് വില
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില കുതിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ താഴ്ന്നു വന്നിരുന്ന സ്വര്‍ണം ഇപ്പോള്‍ വലിയ മുന്നേറ്റമാണ് നടത്തുന്നത്. ഇന്ന് രാവിലെയും ഉച്ചയ്ക്ക് ശേഷവും സ്വര്‍ണവില ഉയര്‍ന്നു. ഇനിയും വില കൂടുമെന്ന സൂചനയാണ് വിപണിയില്‍ നിന്ന് ലഭിക്കുന്നത്. ഡോളറിന്റെ മൂല്യത്തില്‍ വരുന്ന മാറ്റമാണ് പൊടുന്നനെയുള്ള വില മുന്നേറ്റത്തിന് കാരണം.
രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 4000 ഡോളര്‍ കടന്നു എന്നതാണ് പുതിയ മാറ്റം. ഈ മാസം ആദ്യത്തില്‍ 4400ലേക്ക് അടുത്ത ശേഷം ഇടിഞ്ഞ് 3900ത്തിലേക്ക് എത്തിയിരുന്നു. ഇപ്പോള്‍ വീണ്ടും ഉയര്‍ന്ന് 4012 ഡോളറിലെത്തി. ഇന്ന് 33 ഡോളറിന്റെ മുന്നേറ്റമാണ് സ്വര്‍ണത്തിലുണ്ടായത്. ആനുപാതികമായി കേരളത്തിലും വില ഉയര്‍ന്നു.

ഡോളര്‍ സൂചിക നേരത്തെ 100ന് മുകളില്‍ ത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ 100ന് താഴേക്ക് വീണു. അതേ സമയം, രൂപയുടെ മൂല്യവും കുത്തനെ ഇടിയുകയാണ്. 88.62 എന്ന നിരക്കിലാണ് രൂപയുടെ മൂല്യം. രൂപയുടെ മൂല്യം ഉയരുമ്പോള്‍ പ്രവാസികള്‍ അവസരം മുതലെടുത്ത് നാട്ടിലേക്ക് കൂടുതല്‍ പണം അയക്കാനള്ള സാധ്യതയുണ്ട്. എന്നാല്‍ നാട്ടില്‍ സ്വര്‍ണം ഉള്‍പ്പെടെയുള്ള എല്ലാ ഇറക്കുമതി സാധനങ്ങള്‍ക്കും വില ഉയരും.
ഈ മാസം ഒന്നിന് കേരളത്തില്‍ ഒരു പവന് സ്വര്‍ണത്തിന് 90200 രൂപയായിരുന്നു വില. പിന്നീട് 90320 രൂപയായി. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ശേഷം വില ഇടിഞ്ഞുവന്നു. 89080 രൂപ വരെ കുറഞ്ഞു. എന്നാല്‍ ഇന്ന് ചിത്രം മാറി. ഇന്ന് രാവിലെ ഒരു പവന് സ്വര്‍ണത്തിന് 89400 രൂപയായി. ഉച്ചയ്ക്ക് ശേഷം വീണ്ടും കൂടി. വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഗ്രാമിന് 157 രൂപയില്‍ തുടരുകയാണ്.
ഇന്ന് രാവലെ രേഖപ്പെടുത്തിയ സ്വര്‍ണവില
22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 40 രൂപ വര്‍ധിച്ച് 11175 രൂപയായി.
18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 30 രൂപ വര്‍ധിച്ച് 9190 രൂപയായി.
14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7155 രൂപയായി.
9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4630 രൂപയായി.
ഉച്ചയ്ക്ക് ശേഷം വില വീണ്ടും ഉയര്‍ന്നു
22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 60 രൂപ വര്‍ധിച്ച് 11235 രൂപയായി.
18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 45 രൂപ വര്‍ധിച്ച് 9235 രൂപയായി.
14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7190 രൂപയായി.
9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4650 രൂപയായി.
-
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ദുബായിൽ മാർച്ച് മാസത്തിൽ സ്വർണവില ഇടിഞ്ഞത് 100 ദിർഹത്തോളം; ഏപ്രിലിലും ട്രെൻഡ് തുടരുമോ? സാധ്യതകൾ -
ഗള്‍ഫില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ലേ..!? സ്വര്‍ണവില്‍പ്പന ഇടിയുന്നു... 70% കുറവ് -
ഇതുവരെ കൂടിയതൊന്നുമല്ല... സ്വര്‍ണത്തിന്റെ കുതിപ്പ് വരാനിരിക്കുന്നതേയുള്ളൂ... വെള്ളിക്കും വില കൂടും -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ!












Click it and Unblock the Notifications