സ്വര്‍ണം വാങ്ങാന്‍ പോകുന്നോ? വീണ്ടും വില കുറഞ്ഞു, പുതിയ നിലവാരം അറിയാം
കൊച്ചി: സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസം ഒരേ വിലയില്‍ തുടരുകയായിരുന്നു സ്വര്‍ണം. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില തൊട്ട ശേഷം സ്വര്‍ണം തിരിച്ചിറങ്ങുന്നതാണ് വിപണിയിലെ കാഴ്ച. ദേശീയ വിപണിയിലും സ്വര്‍ണവില കുറഞ്ഞിട്ടുണ്ട്.
ദേശീയ വിപണിയില്‍ സ്വര്‍ണം 10 ഗ്രാമിന് 55000 രൂപയാണ് നല്‍കേണ്ടത്. 22 ക്യാരറ്റ് സ്വര്‍ണത്തിന്റെ വിലയാണിത്. അതേസമയം, 24 ക്യാരറ്റിന് 60000-61000 രൂപ എന്ന നിരക്കിലാണ്. വിവിധ സംസ്ഥാനങ്ങളില്‍ വിലയില്‍ നേരിയ മാറ്റമുണ്ടാകും. വെള്ളി വില കിലോയ്ക്ക് 77500 രൂപയാണ് ഇന്ന് രേഖപ്പെടുത്തുന്നത്.

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ടത് 44000 രൂപയാണ്. കഴിഞ്ഞ ദിവസത്തേതില്‍ നിന്ന് 120 രൂപ കുറഞ്ഞു. ഗ്രാമിന് 5500 രൂപ നല്‍കണം. വില വന്‍തോതില്‍ കുതിച്ചത് കാരണം സ്വര്‍ണത്തിന് ആവശ്യക്കാര്‍ കുറഞ്ഞിട്ടുണ്ടെന്നും ഉപഭോക്താക്കളെ പോലെ തങ്ങള്‍ക്കും വില കുറഞ്ഞാലാണ് മെച്ചമുണ്ടാകുക എന്നും ജ്വല്ലറി വ്യാപാരികള്‍ പറഞ്ഞു.
രൂപയുടെ മൂല്യത്തില്‍ നേരിയ മുന്നേറ്റമാണ് ഇന്ന് പ്രകടമായിരിക്കുന്നത്. ഡോളറിനെതിരെ 81.72 എന്ന നിരക്കിലാണ് ഇന്ത്യന്‍ രൂപ. കഴിഞ്ഞ ദിവസങ്ങൡ 81.90 എന്ന നിരക്കിലായിരുന്നു. രൂപയുടെ കരുത്ത് വര്‍ധിച്ചാല്‍ സ്വര്‍ണവിലയില്‍ കുറവ് വരും. എന്നാല്‍ എണ്ണവിലയില്‍ ഉള്‍പ്പെടെ നേരിയ വര്‍ധനവ് വരുന്നത് ഇന്ത്യന്‍ രൂപയ്ക്ക് തിരിച്ചടിയാണ്.
വില വര്‍ധിച്ച സാഹചര്യത്തില്‍ പുതിയ സ്വര്‍ണം വാങ്ങുന്നവര്‍ കുറഞ്ഞിട്ടുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. മിക്ക ഉപഭോക്താക്കളും അത്യാവശ്യ ഘട്ടങ്ങളില്‍ പഴയ സ്വര്‍ണം മാറ്റി വാങ്ങുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇത്തരത്തില്‍ വാങ്ങുമ്പോഴും പണിക്കൂലി, ജിഎസ്ടി എന്നിവ ഉപഭോക്താവ് നല്‍കേണ്ടി വരും. ക്യാരറ്റ് കുറഞ്ഞ സ്വര്‍ണത്തോട് ഉപഭോക്താക്കള്‍ക്ക് താല്‍പ്പര്യം കൂടിയിട്ടുണ്ട്.
എല്ലാ ദിവസവും രാവിലെ ജ്വല്ലറി വ്യാപാരികള്‍ പുതുക്കിയ സ്വര്‍ണവില പ്രൈസ് ബോര്‍ഡില്‍ പ്രസിദ്ധീകരിക്കും. ഈ വില അടിസ്ഥാനമാക്കിയാണ് വ്യാപാരം നടക്കുക. പവന്‍, ഗ്രാം വിലയാണ് പ്രസിദ്ധപ്പെടുത്തുക. എന്നാല്‍ ആഭരണം വാങ്ങുമ്പോള്‍ പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവ അധികം നല്‍കേണ്ടതുണ്ട്. വിലപേശി പണിക്കൂലി കുറയ്ക്കാന്‍ സാധിച്ചാല്‍ ഉപഭോക്താക്കള്‍ക്ക് നേട്ടമാകും.












Click it and Unblock the Notifications