Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില ഇന്നും കുറഞ്ഞ് തന്നെ!! അവസരം മുതലെടുക്കാം... വരും ദിവങ്ങളില്‍ വില മാറും

കൊച്ചി: സ്വര്‍ണത്തിന് ഇന്ന് കേരളത്തില്‍ പ്രതീക്ഷ നല്‍കുന്ന വിലയാണ്. 45000 കടന്ന് ഉപഭോക്താക്കളെ ഞെട്ടിച്ച സ്വര്‍ണം ഇന്ന് കുറഞ്ഞ വിലയില്‍ തുടരുന്നു. ആഗോള വിപണിയില്‍ സ്വര്‍ണത്തിന് കാര്യമായ മാറ്റം സംഭവിച്ചിട്ടില്ല എന്നതു തന്നെ കാര്യം. എന്നാല്‍ വരും ദിവസങ്ങളില്‍ വില കൂടാന്‍ സാധ്യതയുണ്ട്. രണ്ട് ഘടകങ്ങളാണ് ഇതിന് കാരണമായി എടുത്തു പറയുന്നത്.

44000 ത്തില്‍ തുടങ്ങി 45320 വരെ എത്തിയ കണക്കാണ് ഏപ്രില്‍ മാസത്തില്‍ സ്വര്‍ണവിലയില്‍ പ്രകടമായത്. ഒരു പക്ഷേ, ഒരു പവന്‍ സ്വര്‍ണത്തിന് അര ലക്ഷത്തിലേക്ക് എത്താനുള്ള സാധ്യതയും ചില വിപണി നിരീക്ഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. വിപണിയിലെ അസ്ഥിരതയാണ് ഇതിന് കാരണം. നിക്ഷേപകര്‍ ഇത്തരം സാഹചര്യത്തില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുകയാണ് ചെയ്യുക.

g

ഇന്ന് കേരളത്തില്‍ സ്വര്‍ണത്തിന്റെ വില 44760 രൂപയാണ്. ഒരു പവന്റെ വിലയാണിത്. ഗ്രാമിന് 5595 രൂപയും കൊടുക്കണം. ശനിയാഴ്ച രേഖപ്പെടുത്തിയ വില തന്നെയാണ് തിങ്കളാഴ്ചയും തുടരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സര്‍വകാല റെക്കോര്‍ഡായ 45320 രൂപ എന്ന വില രേഖപ്പെടുത്തിയത്. ശേഷം 560 രൂപ കുറയുകയായിരുന്നു.

വരും ദിവസങ്ങളില്‍ പക്ഷേ നേരിയ വില വര്‍ധവിന് സാധ്യതയുണ്ടെന്ന് പറയപ്പെടുന്നു. ആഗോള തലത്തിലുള്ള കാരണങ്ങളല്ല ഇതിന് പിന്നില്‍. അക്ഷയ തൃതീയ വരുന്നതിനാല്‍ വിശ്വാസപരമായി ഒട്ടേറെ പേര്‍ സ്വര്‍ണം വാങ്ങാന്‍ താല്‍പ്പര്യം കാണിക്കും. സാമ്പത്തിക അഭിവൃദ്ധിക്ക് ഇത് കാരണമാകുമെന്ന് പറയപ്പെടുന്നു. കൂട്ടത്തോടെ സ്വര്‍ണം വാങ്ങുന്ന സാഹചര്യമുണ്ടായാല്‍ വില ഉയര്‍ന്നേക്കും.

മാത്രമല്ല, നോമ്പ് മാസം കഴിയുകയാണ്. ഇനി കൂടുതല്‍ വിവാഹങ്ങളും ആഘോഷ പരിപാടികളും നടക്കാനുള്ള സാധ്യതയുണ്ട്. ഇതും സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറാന്‍ കാരണമാകും. ഇതെല്ലാം ഇന്ത്യയിലെ ആഭ്യന്തര വിപണിയില്‍ പ്രതിഫലിക്കുന്ന ഘടകങ്ങളാണ്. എന്നാല്‍ ആഗോള വിപണിയിലെ നേരിയ മാറ്റവും സ്വര്‍ണ വിലയില്‍ പ്രതിഫലിക്കും.

ഒരു പവന്‍ സ്വര്‍ണം വാങ്ങാനുള്ള ചെലവ്

44760 രൂപ ഒരു പവന്‍ സ്വര്‍ണത്തിന് വില വരുമെങ്കിലും ഈ വിലയ്ക്ക് ആഭരണം കിട്ടില്ല. ഇത്രയും സ്വര്‍ണം ഉപയോഗിച്ച് ആഭരണം ഉണ്ടാക്കാനുള്ള പണിക്കൂലി, നികുതി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവ കൂടി ഉപഭോക്താവ് നല്‍കണം. സ്വര്‍ണത്തിന്റെ വിലയും പണിക്കൂലിയും ചേര്‍ത്തുള്ള സംഖ്യയുടെ മൂന്ന് ശതമാനമാണ് ജിഎസ്ടി ഈടാക്കുക. അതിന് പുറമെ 40 രൂപ ഹാള്‍മാര്‍ക്കിങ് നിരക്കും നല്‍കണം.

പണിക്കൂലി ഓരോ ആഭരണത്തിനും വ്യത്യസ്തമായിരിക്കും. വള, കമ്മല്‍ പോലുള്ള കുറഞ്ഞ പണി വരുന്ന ആഭരണങ്ങള്‍ക്ക് പണിക്കൂലി കുറയും. ഒരുപക്ഷേ നാല് ശതമാനം വരെ വന്നേക്കും. എന്നാല്‍ മാല, നക്ലേസ്, പാദസരം തുടങ്ങിയ ആഭരണങ്ങള്‍ക്ക് പണിക്കൂലി കൂടും. പത്തും പതിനഞ്ചും ശതമാനം വരെ പണിക്കൂലി വന്നേക്കാം. ഈ വേളയില്‍ സ്വര്‍ണത്തിന്റെ വില പിടിവിടും.

വില കൂടിയ സാഹചര്യത്തില്‍ ആളുകള്‍ സ്വര്‍ണം വാങ്ങുന്ന രീതിയില്‍ ചില മാറ്റം വരുത്തിയിട്ടുണ്ട് എന്നാണ് വ്യാപാരികള്‍ പറയുന്നത്. 18 കാരറ്റ് സ്വര്‍ണം വാങ്ങുന്നവരാണ് കൂടിയിട്ടുള്ളത്. നേരത്തെ കേരളത്തില്‍ അത്ര താല്‍പ്പര്യമില്ലായിരുന്നു ഈ സ്വര്‍ണത്തിന്. 22 കാരറ്റ് സ്വര്‍ണമാണ് സാധാരണ കേരളത്തില്‍ വില്‍ക്കാറ്. ഇതിനേക്കാള്‍ വില കുറവാണ് 18 കാരറ്റിന്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+