Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില വന്‍ കുതിപ്പില്‍; ഇന്ന് 2 തവണ വര്‍ധിച്ചു, ആശ്വാസം തീര്‍ന്നു, പുതിയ നിരക്ക് അറിയാം

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില വര്‍ധിച്ചു. ഇന്ന് രണ്ട് തവണയാണ് വില കൂടിയത്. തുടര്‍ച്ചയായി വില കുറഞ്ഞു വരുന്നതിനിടെയാണ് തിരിച്ചുകയറ്റം. സ്വര്‍ണവില സ്ഥിരത കൈവരിച്ചിട്ടില്ല എന്ന് വ്യക്തമാക്കുന്നതാണ് ഇന്നത്തെ വിലമാറ്റം. ഇനിയും വര്‍ധിക്കുമെന്നാണ് വന്‍കിട നിക്ഷേപകര്‍ പ്രതീക്ഷിക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ ആഭരണം വാങ്ങുന്നവര്‍ക്ക് വലിയ തിരിച്ചടിയാകും.

97360 രൂപ വരെ ഉയര്‍ന്ന ശേഷം പവന്‍ വില ഇടിഞ്ഞിരുന്നു. വലിയ തോതിലുള്ള വിലയിടിവ് ആഭരണം വാങ്ങുന്നവര്‍ക്കും പ്രതീക്ഷ നല്‍കി. 8600 രൂപ വരെ ഇടിഞ്ഞത് പല ആഭരണ പ്രേമികളും നേട്ടമാക്കി മാറ്റി. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും സ്വര്‍ണവിലയില്‍ രണ്ട് തവണ വീതം ഇടിവ് വന്നിരുന്നു. എന്നാല്‍ ഇന്ന് രാവിലെ വില ഉയര്‍ന്നു. ഉച്ചയ്ക്ക് ശേഷം പിന്നെയും വര്‍ധിച്ചു.

gold price kerala october 29-

22 കാരറ്റ് ഗ്രാമിന് 70 രൂപ വര്‍ധിച്ച് 11145 രൂപയായി. 18 കാരറ്റ് ഗ്രാമിന് 60 രൂപ വര്‍ധിച്ച് 9170 രൂപയായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7140 രൂപയിലെത്തി. 9 കാരറ്റ് ഗ്രാമിന് 4620 രൂപയായി. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 89160 രൂപയാണ് പുതിയ വില. 560 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് ശേഷം ഗ്രാം വില 11220 രൂപയായും പവന്‍ വില 89760 രൂപയായും ഉയര്‍ന്നു. ഇതോടെ ഇന്ന് 1200 രൂപയാണ് പവന് വര്‍ധിച്ചത്. അതേസമയം, കേരളത്തില്‍ വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 155 രൂപയില്‍ തുടരുകയാണ്.

തിങ്കളാഴ്ച രണ്ട് തവണ വില കുറഞ്ഞത് 1720 രൂപയാണ്. ചൊവ്വാഴ്ച 1800 രൂപയും താഴ്ന്നു. ഈ രീതിയില്‍ ഇന്നും വില കുറയുമെന്നാണ് ഉപഭോക്താക്കള്‍ പ്രതീക്ഷിച്ചത് എങ്കില്‍ മറിച്ചാണ് സംഭവിച്ചത്. ഇനിയും വില ഉയരുമെന്ന് പ്രവചിക്കുന്ന ചില സാമ്പത്തിക വിദഗ്ധരുണ്ട്. വില കുറയുമെന്ന് പ്രവചിക്കുന്നവരുമുണ്ട്. ഈ സാഹചര്യത്തില്‍ വിലയില്‍ ചാഞ്ചാട്ടം പ്രതീക്ഷിക്കാം.

സ്വര്‍ണവില ഉയര്‍ത്തുന്ന ഘടകങ്ങള്‍

ഡോളര്‍, രൂപ സൂചിക വലിയ തോതില്‍ കയറാതെ നില്‍ക്കുന്നതും സ്വര്‍ണവില ഉയരുമെന്ന സൂചന നല്‍കുന്നു. ഡോളര്‍ സൂചിക 98.83 എന്ന നിരക്കിലാണ്. രൂപയുടെ മൂല്യം 88.33 ആയിട്ടുണ്ട്. രൂപ വലിയ തോതില്‍ മൂല്യമിടിഞ്ഞതാണ് സ്വര്‍ണവില ഇത്രയും ഉയരാന്‍ ഒരു കാരണം. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ വലിയ ഇടിവാണ് രൂപയുടെ മൂല്യത്തില്‍ വന്നിരിക്കുന്നത്.

ഇന്ത്യയും അമേരിക്കയും തമ്മില്‍ വ്യാപാര കരാറുണ്ടാക്കാത്തത് വിപണിക്ക് ആശങ്ക നല്‍കുന്നു. മോദി ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാത്തത് കാരണം കാര്യമായ ചര്‍ച്ച നടന്നതുമില്ല. അതേസമയം, ട്രംപ് ചൈനീസ് പ്രസിഡന്റിനെ വ്യാഴാഴ്ച കാണും. ഇതോടെ യുഎസ് ചൈന വ്യാപാര കരാറിന്റെ ധാരണ പുറത്തുവരുമെന്നാണ് വിവരം. ഏഷ്യന്‍ പര്യടനം കഴിഞ്ഞ ശേഷമേ ട്രംപ് ഇന്ത്യയുമായുള്ള ചര്‍ച്ചകള്‍ നടത്തൂ എന്നാണ് റിപ്പോര്‍ട്ടുകള്‍.

ക്രൂഡ് ഓയില്‍ വില അല്‍പ്പം കുറയുകയാണ് ഇന്ന് വന്നിരിക്കുന്ന മറ്റൊരു മാറ്റം. ബ്രെന്റ് ക്രൂഡ് വില ബാരലിന് 65 ഡോളറില്‍ താഴെ എത്തി. ഇത് ഇന്ത്യയ്ക്ക് നേട്ടമാണെങ്കിലും രൂപയുടെ മൂല്യം ഇടിഞ്ഞു നില്‍ക്കുന്നതിനാല്‍ കാര്യമായ ഗുണം കിട്ടിയെന്ന് വരില്ല. റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇന്ത്യ അമേരിക്കന്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇനി വാങ്ങില്ല എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+