സ്വർണ വില പവന് 1.50 ലക്ഷത്തിന് വാങ്ങാൻ തയ്യാറാണോ? ഇല്ലെങ്കിൽ ഇപ്പോൾ വിട്ടോ ജ്വല്ലറിയിലേക്ക്..വ്യാപാരി പറയുന്നു
ഇറാൻ-ഇസ്രായേൽ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സ്വർണവില കത്തികയറുകയാണ്. ഇന്നലെ മാത്രം കേരളത്തിൽ 3200 രൂപയാണ് പവൻ വില കൂടിയത്.സാധാരണ രീതിയില്‍ ഞായറാഴ്ച കേരളത്തിലെ സ്വര്‍ണ വിലയില്‍ മാറ്റമുണ്ടാകാറില്ല. പശ്ചിമേഷ്യൻ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിലാണ് വില കുതിച്ചുപൊന്തിയത്.ഇതോടെ കേരളത്തിൽ ഒരു പവൻ സ്വർണത്തിന് വില 1.26 ലക്ഷം രൂപയാണ്. 22 കാരറ്റ് ഒരു പവന്‍റെ സ്വര്‍ണാഭരണം വാങ്ങാന്‍ 1,43,854 രൂപയോളമെങ്കിലും നൽകേണ്ടി വരും. അതേസമയം സ്ഥിതി രൂക്ഷമായാൽ വരും ദിവസങ്ങളിലും സ്വർണ വില കത്തിക്കയറുമെന്നാണ് ആഭരണവ്യാപാരികൾ പറയുന്നത്. സ്വർണം വാങ്ങാൻ ഉദ്ദേശമുണ്ടെങ്കിൽ ഇപ്പോൾ വാങ്ങി വെയ്ക്കുന്നതാണ് നല്ലതെന്ന് പറയുകയാണ് വ്യാപാരിയായ അരുണ്‍ മാർക്കോസ്. സി ന്യൂസ് മലയാളത്തോടാണ് പ്രതികരണം. വായിക്കാം
'സ്വർണവില ഇങ്ങനെ യുദ്ധം തുടരുകയാണെന്നുണ്ടെങ്കിൽ വലിയ തോതിൽ വർദ്ധിക്കും.ഇപ്പോൾ ഇറാന്റെ തലവൻ മരണപ്പെട്ടു എന്നാണ് വാർത്തകൾ. ഇത് സ്ഥിതി കൂടുതൽ രൂക്ഷമാകും എന്നുള്ളതിൻ്റെ സൂചനയാണ്. യുദ്ധം അവസാനിക്കുന്ന സാഹചര്യം ഉണ്ടായാൽ വില കൂടുതൽ ഉയരങ്ങളിലേക്ക് പോകില്ല. പക്ഷേ ഇപ്പൊൾ വലിയ തരത്തിൽ പല ഗൾഫ് രാജ്യങ്ങളിലുള്ള യുഎസ് ബേസിലേക്കൊക്കെ ഇറാൻ ആക്രമണങ്ങൾ വ്യാപിപ്പിക്കുന്ന ഒരു സാഹചര്യം ഉണ്ടാവുകയും, ഇതൊരു വൻ യുദ്ധമായി മാറ്റപ്പെടുകയും ചെയ്താൽ, അത് ഉറപ്പായും സ്വർണവിലയെ വലിയ തോതിൽ മുകളിലേക്ക് നയിക്കും.സ്വർണം റെക്കോഡുകൾ ഭേദിച്ച് മുന്നോട്ട് കുതിക്കും.

വില കുത്തനെ കൂടിയാൽ ആളുകൾ ജ്വല്ലറികളിലേക്ക് എത്താനുള്ള സാധ്യത കുറവായിരിക്കും എന്ന ആശങ്ക ഉണ്ട്. ആളുകൾക്ക് പ്രത്യേകിച്ച് വരുമാനം ഒന്നും വർദ്ധിക്കുന്ന ഒരു സാഹചര്യം ഒന്നും നിലവിലില്ല. സ്വർണ്ണവില വർദ്ധിക്കുന്നതിനോടൊപ്പം തന്നെ ഉറപ്പായും അവശ്യ സാധനങ്ങളുടെ വിലയും വർദ്ധിക്കും. പല രീതിയിലുള്ള ക്ഷാമം അനുഭവപ്പെട്ടേക്കും. അതും സ്വർണ വ്യാപാരത്തെ വലിയ തോതിൽ ബാധിക്കും എന്നുള്ള കാര്യത്തിൽ യാതൊരു സംശയവും വേണ്ട. നിലവിൽ തന്നെ സ്വർണ വ്യാപാരം വളരെ മോശം സ്ഥിതിയിൽ കൂടിയാണ് പോകുന്നത്. മുന്നോട്ടും വർദ്ധിക്കുന്ന ഒരു സാഹചര്യത്തിലേക്ക് പോവുകയാണെങ്കിൽ, വീണ്ടും കൂടുതൽ രൂക്ഷമായ സാമ്പത്തിക ബുദ്ധിമുട്ടുകൾ ആളുകൾക്ക് ഉണ്ടാകും. അതുപോലെതന്നെ സ്വർണ വ്യാപാരവും മന്ദഗതിയിലാകും.
വില വർധിക്കുമ്പോൾ കല്ലുവെച്ച ആഭരണങ്ങൾ വാങ്ങാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നില്ല.
കാരണം ഈ കല്ലുവച്ച ആഭരണങ്ങൾ പലതിനും വാങ്ങുമ്പോൾ കല്ലിന്റെ മൂല്യം ഒക്കെ നൽകേണ്ടതാണ്. തിരിച്ചു കൊടുക്കുമ്പോൾ കല്ല് വില ലഭിക്കില്ല. പക്ഷേ ചില ആളുകൾ കല്ലുവച്ച ആഭരണങ്ങൾ തന്നെ വേണം എന്ന് ആവശ്യപ്പെടാറുണ്ട്. അത്തരക്കാരോട് കാര്യങ്ങൾ കൃത്യമായി ബോധ്യപ്പെടുത്താറുണ്ട്. ഇനി മുന്നോട്ട് വെയിറ്റ് ലെസ് ആയിട്ടുള്ള ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ വാങ്ങിവെയ്ക്കുന്നതാണ് നല്ലത്. അതുപോലെ തന്നെ നിക്ഷേപം എന്ന ലക്ഷ്യത്തോടെയാണഅ സ്വർണം വാങ്ങുന്നതെങ്കിൽ സ്വർണ നാണയമായിട്ടോ അല്ലെങ്കിൽ ബാറുകളായിട്ടോ വാങ്ങുന്നതായിരിക്കും ആഭരണങ്ങളായി വാങ്ങുന്നതിനേക്കാൾ ലാഭകരം.
സ്വർണം വാങ്ങാനുള്ള ആളുകൾ എത്രയും പെട്ടെന്ന് തന്നെ വലിയ വർദ്ധനവിലേക്ക് പോകുന്നതിനു മുന്നേ തന്നെ സ്വർണം വാങ്ങി വെയ്ക്കുന്നതായിരിക്കും നല്ലത്.
-
സ്വർണ വില 20 ശതമാനം ഇടിയും, സ്വപ്നമല്ല..പവൻ വില 88,000 രൂപ വരെ, ഗ്രാം വില 11,000ത്തിലേക്ക് ..; പുതിയ പ്രവചനം -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
മൂന്ന് വര്‍ഷത്തെ കുതിപ്പ് സ്വര്‍ണം അവസാനിപ്പിച്ചോ? 3300 ഡോളറിലേക്ക് സ്വര്‍ണം വീഴുമോ? -
സ്വര്‍ണം സുരക്ഷിതമല്ല... എല്ലാം വിറ്റ് വെള്ളി വാങ്ങുന്നതാണോ നല്ലത്? അറിയേണ്ടതെല്ലാം -
ദുബായ് സ്വര്‍ണ വിപണി സ്ഥിരത കൈവരിക്കുന്നു... വില കൂടാന്‍ തുടങ്ങി, ഇപ്പോള്‍ വാങ്ങണോ? -
അക്ഷയ തൃതീയയ്ക്ക് സ്വര്‍ണം വാങ്ങാനിരിക്കുകയാണോ? ശരിയായ തിയതിയും സമയവും അറിയാം -
സ്വര്‍ണം വീഴും... വാഴാന്‍ പോകുന്നത് പഞ്ചസാരയോ? ഇന്ത്യയെ കാത്തിരിക്കുന്നത് ഇത് -
സ്വർണ വില കൂട്ടുന്ന സെൻട്രൽ ബാങ്കുകൾ; ഏറ്റവും വലിയ പണി തരുന്നത് ചൈന തന്നെ, പോളണ്ടും പിന്നിലല്ല..കണക്ക് പുറത്ത് -
ലോകത്തുള്ളത് 31 ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള സ്വര്‍ണം! എന്നിട്ടും നിക്ഷേപകരുടെ കൈവശം 3% മാത്രം!! -
സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ ഇറക്കുമതി ചെയ്യാനാകില്ലേ? പുതിയ നിയന്ത്രണവുമായി കേന്ദ്രം -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം












Click it and Unblock the Notifications