സ്വര്‍ണം വില കുറയും എന്ന് കരുതി സമയം കളയേണ്ട; കുതിപ്പിന് പിന്നില്‍ ഈ രാജ്യം, വീണ്ടും റെക്കോര്‍ഡിലേക്ക്
സ്വര്‍ണവില വീണ്ടും കുതിപ്പ് തുടങ്ങിയിരിക്കുകയാണ്. ആഴ്ചകള്‍ക്ക് മുമ്പ് ഔണ്‍സിന് 5600 ഡോളര്‍ കടന്ന സ്വര്‍ണം വില കുറഞ്ഞ് 4700ലെത്തിയിരുന്നു. ശേഷം വീണ്ടും കുതിച്ച് 5000 ഡോളര്‍ പിന്നിട്ടിരിക്കുകയാണ്. ഇതിന്റെ പ്രതിഫനമാണ് ഇന്ന് കേരളത്തില്‍ ഉള്‍പ്പെടെ കാണുന്നത്. കേരളത്തില്‍ ഇന്ന് രാവിലെ 1640 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന് വര്‍ധിച്ചിരിക്കുന്നത്.
സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് അറിയേണ്ടത് ഇനി സ്വര്‍ണവില കുറയുമോ, ഇപ്പോള്‍ വാങ്ങുന്നത് ഉചിതമാണോ, അതോ പഴയ സ്വര്‍ണം വില്ക്കാന് പറ്റിയ സമയമാണോ എന്നൊക്കെയാണ്. സ്വര്‍ണവില വൈകാതെ കുതിച്ച് 6000 ഡോളറിലെത്തുമെന്ന് ഒരു പ്രവചനമുണ്ട്. അതേസമയം, വില കുറഞ്ഞ് 4300ലെത്തുമെന്നും പ്രവചനമുണ്ട്.

സ്വര്‍ണവില ഉയരാനും കുറയാനുമുള്ള സാധ്യതകള്‍ വിപണിയിലുണ്ട് എന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രവചനത്തില്‍ നിന്ന് മനസിലാകുന്നത്. എന്നാല്‍ കഴിഞ്ഞകാല സ്വര്‍ണവിലയുടെ കയറ്റിറക്കങ്ങള്‍ പരിശോധിച്ചാല്‍ വലിയ തോതിലുള്ള ഇടിവ് പ്രതീക്ഷിക്കേണ്ട എന്ന് പറയാന്‍ സാധിക്കും. കൂടിയ സ്വര്‍ണവില കുറയാനുള്ള സാധ്യത വളരെ വിരളമാണ്. നേരിയ ഏറ്റക്കുറച്ചിലുകള്‍ ഇടയ്ക്ക് സംഭവിക്കാമെന്നത് മാത്രമാണ് സാധ്യത.
ഇപ്പോള്‍ സ്വര്‍ണവില വീണ്ടും ഉയരാനുള്ള കാരണം ചൈന വന്‍തോതില്‍ വാങ്ങിക്കൂട്ടുന്നതാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനീസ് കേന്ദ്ര ബാങ്ക് ഓരോ മാസവും സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്നത് വര്‍ധിപ്പിക്കുകയാണ്. തുടര്‍ച്ചയായ 15 മാസമായി ഈ പ്രവണത തുടരുന്നുണ്ട്. ഡിസംബറില്‍ 74.15 ദശലക്ഷം ട്രോയ് ഔണ്‍സ് ആയിരുന്ന ചൈനയുടെ സ്വര്‍ണ കരുതല്‍ ശേഖരം ജനവരിയില്‍ 74.19 ആയി ഉയര്‍ന്നിട്ടുണ്ട്.
സ്വര്‍ണവില ഉയരാന്‍ ഈ കാരണങ്ങളും
ഡോളര്‍ മൂല്യം ഇടിയുന്നതാണ് സ്വര്‍ണത്തിന് വില കൂടാനുള്ള കാരണമായി പറയുന്ന മറ്റൊരു ഘടകം. ഡോളര്‍ മൂല്യം ഇടിയുമ്പോള്‍ നിക്ഷേപകര്‍ സ്വര്‍ണം കൂടുതലായി വാങ്ങും. മാത്രമല്ല, മറ്റു കറന്‍സികള്‍ ഉപയോഗിച്ച് സ്വര്‍ണം വാങ്ങുന്ന അളവ് ഈ വേളയില്‍ ഉയരും. ഇതിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോള്‍ വിപണിയിലുള്ളത്.
അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ ചെയര്‍മാനായി ട്രംപ് നിര്‍ദേശിച്ചത് കെവിന് വാര്‍ഷിന്റെ പേരാണ്. ഇദ്ദേഹം പലിശ നിരക്ക് ഉയര്‍ത്തണം എന്ന നിലപാടുകരനാണ്. പലിശ നിരക്ക് ഉയര്‍ത്തിയാല്‍ സ്വര്‍ണവില കുറയുകയാണ് ചെയ്യുക. എന്നാല്‍ ഇദ്ദേഹത്തിനെതിരായ കേസ് തുടരുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് പറഞ്ഞത് വിപണിയില്‍ ഇളക്കമുണ്ടാക്കി. കെവിന് വാര്‍ഷ് ഈ പദവിയില്‍ എത്താന്‍ ഇടയില്ല എന്ന റിപ്പോര്‍ട്ടുകളും വന്നു.
ഇറാനുമായി അമേരിക്ക നടത്തി വരുന്ന ചര്‍ച്ചയുടെ ഫലം സ്വര്‍ണവിലയെ സ്വാധീനിക്കും. ഈ ആഴ്ച രണ്ടാം ചര്‍ച്ച നടക്കുമെന്ന് ട്രംപ് അറിയിച്ചിട്ടുണ്ട്. അതേസമയം തന്നെ അമേരിക്കയുടെ സൈനിക കപ്പല്‍ ഇറാനോട് അടുത്തു വരുന്നുമുണ്ട്. ആക്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന് പ്രതികരിച്ചതും ആശങ്ക ഇരട്ടിയാകാന്‍ കാരണമായി. ഇതെല്ലാം സ്വര്‍ണവില കൂടാനുള്ള കാരണമാണ്.
-
സ്വര്‍ണം സുരക്ഷിതമല്ല... എല്ലാം വിറ്റ് വെള്ളി വാങ്ങുന്നതാണോ നല്ലത്? അറിയേണ്ടതെല്ലാം -
ലോകത്തുള്ളത് 31 ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള സ്വര്‍ണം! എന്നിട്ടും നിക്ഷേപകരുടെ കൈവശം 3% മാത്രം!! -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
സ്വര്‍ണം വീണ്ടും മുകളിലേക്കോ? പവന്‍വില 1.35 ലക്ഷത്തിലേക്ക് ഉടനെത്തും, ഗ്രാമിന് 16600! -
സ്വര്‍ണം വീഴും... വാഴാന്‍ പോകുന്നത് പഞ്ചസാരയോ? ഇന്ത്യയെ കാത്തിരിക്കുന്നത് ഇത് -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
സ്വർണ വില 20 ശതമാനം ഇടിയും, സ്വപ്നമല്ല..പവൻ വില 88,000 രൂപ വരെ, ഗ്രാം വില 11,000ത്തിലേക്ക് ..; പുതിയ പ്രവചനം -
സ്വര്‍ണം വില്‍ക്കാതെ എല്ലാവരും പണയം വെക്കുന്നു... സ്വര്‍ണവായ്പയില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട് -
ഇനി എല്ലാ ആഴ്ചയും സ്വര്‍ണവില കൂടും? യുദ്ധം അവസാനിക്കുന്നതോടെ കരുത്തുകാട്ടി പൊന്ന് -
ഏപ്രില്‍ മാസത്തില്‍ സ്വര്‍ണവില കുതിച്ചുയരും..! ഇപ്പോള്‍ വാങ്ങിയാല്‍ ലാഭം കൊയ്യാം, സംഭവിക്കാന്‍ പോകുന്നത് -
നിങ്ങളുടെ സ്വര്‍ണാഭരണം ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ടോ? പ്രീമിയം തുക ഇത്ര മാത്രം, നേട്ടങ്ങളിത്












Click it and Unblock the Notifications