Get Updates
Get notified of breaking news, exclusive insights, and must-see stories!

ആ സ്വർണം കണ്ട് ഭർത്താക്കന്മാർ വെള്ളം ഇറക്കേണ്ട: ഒരു തരി നിങ്ങള്‍ക്കില്ല: എല്ലാം ഭാര്യയുടേതെന്ന് കോടതി

ഇന്ത്യന്‍ സമൂഹത്തില്‍ സാംസ്കാരികപരമായി സ്വർണത്തിന് വലിയ പ്രധാന്യമാണുള്ളത്. പല ചടങ്ങുകളില്‍ ഇന്ന് ഒഴിച്ചുകൂടാനാകത്ത ഒരു ഘടകവുമാണ് സ്വർണം, പ്രത്യേകിച്ച് വിവാഹ വേളകളില്‍. 'സ്ത്രീധന'മായി പലരും കണക്ക് പറഞ്ഞ് തന്നെ സ്വർണം വാങ്ങിക്കുന്നു. ചോദിച്ച സ്ത്രീധനം കിട്ടാത്തതിന്റെ പേരിലും കൊടുത്തത് തന്നെ കുറഞ്ഞ് പോയതിന്റെ പേരിലും പല പെണ്‍കുട്ടികളും ഭർത്താവിന്റെ വീട്ടില്‍ വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നു. സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട് നിരവധി മരണങ്ങള്‍ വരെ നമ്മുടെ നാട്ടിലുണ്ടായി.

പെണ്‍കുട്ടിക്കാണ് സ്വർണം നല്‍കുന്നത് എന്നൊക്കെ പറയുമെങ്കിലും വിവാഹം കഴിഞ്ഞാല്‍ പിന്നെ നമ്മുടെ നാട്ടിലെ പതിവ് രീതിവെച്ച് അതിന്റെ ഉടമസ്ഥർ ഭർത്താക്കന്മാരായിരിക്കും. വിവാഹ മോചന സമയത്തോ മറ്റോ ഈ സ്വർണം തിരികെ ചോദിച്ചാല്‍ സ്ത്രീകള്‍ക്ക് തിരികെ നല്‍കാന്‍ പല ഭർത്താക്കന്മാരും തയ്യാറാകില്ല. എന്നാല്‍ ഇനി മുതല്‍ ഈ രീതി നടക്കില്ലെന്നാണ് കേരള ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരിക്കുന്നത്.

gold-

കല്യാണ സമയത്ത് വധുവിന് ലഭിക്കുന്ന സ്വർണാഭരണങ്ങളും പണവും അവളുടെ സ്വന്തം സ്വത്തായ 'സ്ത്രീധന'മായി കണക്കാക്കണമെന്നാണ് ഹൈക്കോടതിയുടെ വിധി. വിവാഹമോചനം നടക്കുന്ന സമയത്ത് ഈ സ്വത്തുക്കളില്‍ ഭർത്താവിനോ ഭർതൃവീട്ടുകാർക്കോ അവകാശവാദം ഉന്നയിക്കാനാവില്ലെന്നും വിധിയില്‍ പറയുന്നു.

'നിർഭാഗ്യവശാൽ ഭർത്താവോ ബന്ധുക്കളോ വിലപിടിപ്പുള്ള വസ്തുക്കൾ ദുരുപയോഗം ചെയ്യുന്ന നിരവധി കേസുകൾ ഉണ്ട്. ഇത്തരം കൈമാറ്റങ്ങളുടെ സ്വകാര്യവും പലപ്പോഴും അനൗപചാരികവുമായ സ്വഭാവം കാരണം, ഉടമസ്ഥാവകാശമോ ദുരുപയോഗമോ തെളിയിക്കുന്ന രേഖാമൂലമുള്ള തെളിവുകൾ ഹാജരാക്കാൻ സ്ത്രീകൾക്ക് അസാധ്യമായിത്തീരുന്നു. അത്തരമൊരു സാഹചര്യത്തിൽ നീതി നടപ്പാക്കുന്നതിന് കോടതികൾക്ക് സാധ്യതകളുടെ ആധിക്യ തത്വത്തെ ആശ്രയിക്കേണ്ടിവരുന്നു' കോടതി വ്യക്തമാക്കി.

വിവാഹ സമ്മാനങ്ങളുടെ വ്യക്തിപരവും രേഖപ്പെടുത്താത്തതുമായ സ്വഭാവം കണക്കിലെടുക്കുമ്പോൾ, അത്തരം കാര്യങ്ങളിൽ കർശനമായ നിയമപരമായ തെളിവുകൾ വേണമെന്ന് നിർബന്ധിക്കുന്നത് യാഥാർത്ഥ്യബോധമില്ലാത്തതായിരിക്കുമെന്നും കോടതി പറഞ്ഞു.

2010-ൽ വിവാഹസമയത്ത് വീട്ടുകാർ 63 പവൻ സ്വർണ്ണവും രണ്ട് പവൻ സ്വർണ്ണവും നൽകിയതായും ബന്ധുക്കൾ സമ്മാനമായി നൽകിയ ആറ് പവൻ സ്വർണ്ണവും നൽകിയെന്നായിരുന്നു ഹർജിക്കാരിയുടെ വാദം. എന്നാൽ, പതിവായി ഉപയോഗിക്കുന്ന മംഗല്യസൂത്രം, ഒരു വള, രണ്ട് മോതിരങ്ങൾ എന്നിവ ഒഴികെയുള്ള എല്ലാ ആഭരണങ്ങളും സുരക്ഷിതമായി സൂക്ഷിക്കാൻ വേണ്ടിയാണെന്ന് പറഞ്ഞ് അമ്മായിയപ്പന്റെ മുറിയിലേക്ക് കൊണ്ടുപോയി എന്നും അവർ ആരോപിച്ചു. ഭർത്താവ് ആവശ്യപ്പെട്ട 5 ലക്ഷം രൂപ കൂടി നൽകാത്തതിനെ തുടർന്ന് പിന്നീട് ബന്ധം വഷളായി.

തുടർന്നാണ് കേസ് കോടതിയിലേക്ക് എത്തിയത്. മാതാപിതാക്കൾ സ്ഥിരനിക്ഷേപത്തിൽ നിക്ഷേപിച്ച പണം ഉപയോഗിച്ചാണ് സ്വർണ്ണം വാങ്ങിയതെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കിയത് നിർണ്ണായക തെളിവായി. കേസ് പരിശോധിച്ച ശേഷം ഹൈക്കോടതി 59.5 പവൻ സ്വർണ്ണം, അതായത് അതിന്റെ നിലവിലെ വിപണി മൂല്യം, ഭർത്താവ് ഹർജിക്കാരിക്ക് തിരികെ നൽകണമെന്നും ഉത്തരവിട്ടു.

വിവാഹമോചനവുമായി ബന്ധപ്പെട്ട ഒരു കേസിൽ, വധുവിന് വിവാഹസമയത്ത് ലഭിച്ച സ്വർണവും പണവും തിരികെ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി. സ്ത്രീധനം എന്നത് വിവാഹസമയത്ത് സ്ത്രീക്ക് ലഭിക്കുന്ന സ്വത്താണ്, അത് അവളുടെ പൂർണ നിയന്ത്രണത്തിലുള്ളതാണ്. ഭർത്താവിനോ ഭർതൃവീട്ടുകാർക്കോ ഇതിന്മേൽ അവകാശം ഉന്നയിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

സ്ത്രീധനത്തിന്റെ തിരിച്ചുകിട്ടലിന് കർശനമായ രേഖാമൂലമുള്ള തെളിവുകൾ ആവശ്യമില്ലെന്നും, സ്ത്രീയുടെ മൊഴിയും സാഹചര്യ തെളിവുകളും മതിയാകുമെന്ന സുപ്രധാന നിരീക്ഷണവും കോടതി നടത്തി. ഇതിലൂടെ സ്ത്രീകൾക്ക് തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് നിയമപരമായ പിന്തുണ വർധിപ്പിക്കുന്നു.

സ്ത്രീധനം ഭർത്താവിന്റെ നിയന്ത്രണത്തിന് വിധേയമല്ലെന്നും, അത് സ്ത്രീയുടെ പൂർണ ഉടമസ്ഥതയിലുള്ള സ്വത്താണെന്നും 2024 ഏപ്രിൽ 26-ന് സുപ്രീംകോടതിയും വ്യക്തമാക്കിയിരുന്നു. ഈ വിധി സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിന് വഴിയൊരുക്കുമെന്ന് നിയമ വിദഗ്ധർ അഭിപ്രായപ്പെടുന്നു. വിവാഹമോചന കേസുകളിൽ സ്ത്രീധനം സംബന്ധിച്ച തർക്കങ്ങൾ സാധാരണമാണ്, ഇത്തരം സാഹചര്യങ്ങളിൽ സ്ത്രീകൾക്ക് അവരുടെ അവകാശങ്ങൾ നേടിയെടുക്കാൻ ഈ വിധി സഹായിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+