സ്വർണ വില ഗ്രാമിന് 10,000 വരെ ആയേക്കാം; വിൽക്കുന്നവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്ന് വ്യാപാരികൾ
കേരളത്തിൽ സ്വർണ വില ഒരു ലക്ഷത്തിനും മുകളിലാണ്. ഒരു പവന് ഇന്നത്തെ വില 1,01,800 രൂപയാണ്. ഇതിനൊപ്പം 3 ശതമാനം പണിക്കൂലിയും 5 ശതഒമാനം ജി എസ് ടിയും നൽകണം. വെനസ്വേല-യുഎസ് പ്രശ്നങ്ങളാണ് ഇപ്പോഴത്തെ വിലക്കുതിപ്പിന് വഴിവെച്ചിരിക്കുന്നത്. ഇനിയും സ്വർണ വില കുതിക്കുകയേ ഉള്ളൂവെന്ന് പറയുകയാണ് വ്യാപാരിയായ അരുണ്‍ മാർക്കോസ്. സീ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'ഇപ്പോഴത്തെ സാഹചര്യത്തിൽ സ്വർണ്ണവില കുറയുന്ന ഒരു സാഹചര്യം കാണുന്നില്ല. ഇപ്പോൾ വെനസുലേയും അമേരിക്കയായിട്ടുള്ള പ്രശ്നങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രതിസന്ധി നിലനിൽക്കുന്നുണ്ട്. ഇതിനെ തുടർന്നാണ് ഇപ്പോൾ സ്വർണത്തിനും വില വർധിച്ചിരിക്കുന്നത്. പക്ഷേ വെനിസ്വേല പോലൊരു രാജ്യമായതിനാൽ തന്നെ ഓഹരി വിപണിയെ അത് കാര്യമായി ബാധിച്ചിട്ടില്ല.

നിലവിലെ സാഹചര്യത്തിൽ സ്വർണവില ഏകദേശം ഈ നില തുടരുകയോ അല്ലെങ്കിൽ ഇതിന് മുകളിലേക്ക് ഒരു കുതിച്ചുകേറ്റത്തിനോ ഉള്ള ഒരു സാധ്യതയാണ് കാണുന്നത്. പക്ഷേ വലിയ രീതിയിൽ വില ഉയരാനുള്ള സാധ്യത നിലവിലെ ഒരു സാഹചര്യത്തിൽ ഇല്ല. തിരിച്ചിറക്കം ഉണ്ടാവാനുള്ള സാധ്യതകൾ വിദൂരമാണ്. തിരിച്ചിറക്കം ഉണ്ടായേക്കാം ഒരുപക്ഷേ, പക്ഷേ കുറഞ്ഞാലും അതിനൊരു പരിധിയുണ്ട്. ചെറിയ തോതിലുള്ള കുറച്ചിലുകൾ മാത്രമേ അതിനകത്ത് ഉണ്ടാവാൻ ഒരു സാധ്യതയുള്ളൂ .ഒരു ഒരു പവന് 10000 രൂപ പോലും കുറയുമോ എന്നുള്ള കാര്യത്തിലാണ് ആശങ്ക നിലനിൽക്കുന്നത്. അതിനു മുകളിലേക്ക് ഒരു കുറവ് എന്ത് തന്നെ വന്നാലും നിലവിലെ സാഹചര്യത്തിൽ ഉണ്ടാവാൻ യാതൊരു സാധ്യതയും കാണുന്നില്ല.
ജ്വല്ലറികളിൽ അത്യാവശ്യ സാധനങ്ങൾക്ക് വേണ്ടി മാത്രമാണ് ആളുകൾ കൂടുതലായിട്ട് എത്തുന്നത്. അല്ലാതെ വലിയ തിരക്കുകൾ ഒന്നും ജ്വലറിയിൽ അനുഭവപ്പെടുന്നില്ല. സാധാരണഗതിയിലുള്ള ഒ ഒരു ബിസിനസ് മാത്രമേ ജ്വലറിയിൽ നടക്കുന്നുള്ളൂ. വാങ്ങുന്ന സ്വർണത്തിന്റെ അളവും ഈ ഒരു ഘട്ടങ്ങളിൽ കുറച്ചിട്ടുണ്ട്. സ്വർണം വിൽക്കാനായിട്ട് ഒരുപാട് ആളുകൾ ഇപ്പോൾ വരുന്നതുണ്ട്. വിൽക്കുന്നവർ വളരെ കൃത്യമായിട്ട് നോക്കി മാർക്കറ്റ് പഠിച്ചിട്ട് മാത്രമേ വിൽക്കാവുള്ളൂ. അതുപോലെ തന്നെ സ്ഥാപനത്തിന്റെ വിശ്വാസതയും ഉറപ്പുവരുത്തേണ്ടത്. സ്വർണം വിൽക്കാൻ പോകുമ്പോൾ പറ്റിക്കപ്പെടുന്നതായുള്ള പരാതികൾ വ്യാപകമായി ഉയരുന്നുണ്ട്. അതുകൊണ്ട് തന്നെ വിശ്വാസ്യത ഉള്ളിടത്ത് മാത്രം പോകാൻ ശ്രമിക്കണം', അരുണ്‍ മാർക്കോസ് പറഞ്ഞു.












Click it and Unblock the Notifications