Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വപ്‌ന സുരേഷ് സുഹൃത്ത്,കൊച്ചിയില്‍ വരുമ്പോള്‍ വിളിക്കാറുണ്ട്: ഷാജി കിരണ്‍

തിരുവനന്തപുരം: സ്വപ്‌ന സുരേഷ് ഗുരുതരാരോപണം ഉന്നയിച്ച ഷാജി കിരൺ പ്രതികരണവുമായി രംഗത്ത്. കോടിയേരിയെയോ മുഖ്യമന്ത്രിയെയോ ഒന്നും തനിക്ക് പരിചയമില്ലെന്നും സ്വപ്‌നയെ ഒരു സുഹൃത്തെന്ന രീതിയിൽ പരിചയമുണ്ടെന്നും ഷാജി കിരൺ പറഞ്ഞു.

സുരക്ഷ കണക്കിലെടുത്ത് വിഡ്ഢിത്തം കാണിക്കരുത് എന്ന് ഉപദേശിക്കുക മാത്രമാണുണ്ടായതെന്നും മൊഴി തിരുത്താൻ ആവശ്യപ്പെടുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും ഷാജി കിരൺ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം.

swapna suresh

1


'സ്വപ്‌ന പറയുന്ന ഷാജി കിരണ്‍ ഞാനാണ്. ഞാനൊരുമുന്‍ മാധ്യമപ്രവര്‍ത്തകനാണ്. പല ആളുകളുമായി പരിചയമുണ്ട്. മുഖ്യമന്ത്രിയേയോ കോടിയേരി ബാലകൃഷ്ണനോയ എനിക്ക് പരിചയമില്ല, പക്ഷേ സ്വപ്നയെ പരിചയമുണ്ട്.
ഒരു സുഹൃത്തെന്ന നിലയില്‍ പരിചയമുണ്ട്. അവര്‍ കൊച്ചയില്‍ വരുമ്പോള്‍ വല്ലപ്പോഴും വിളിക്കാറുണ്ട്. സ്വപ്‌നയുടെ അമ്മയേയും സഹോദരനേയും മകനേയും പരിചയമുണ്ട്. അവരുടെ സുഹൃത്തെന്ന രീതിയില്‍ സരിത്തിനേയും പരിചയമുണ്ട്. അവരുടെ മകന്റെ ബര്‍ത്ത് ഡേ കഴിഞ്ഞ ദിവസമായിരുന്നു അവനൊരു ബര്‍ത്ത് ഡേ കേക്ക് വാങ്ങിക്കൊടുത്തു,'' ഷാജി കിരണ്‍ പറഞ്ഞു.

2


സരിത്തിനെ തട്ടിക്കൊണ്ടുപോയെന്നും പാലക്കാട് വരെ വരണമെന്നും പറഞ്ഞത് കൊണ്ടാണ് ചെന്നതെന്നും സ്വപ്‌ന സുരേഷിന്റെ ഓഫീസിൽ പോയാണ് കണ്ടതെന്നും ഷാജി കിരൺ പറഞ്ഞു. ഇവർ പറഞ്ഞതുപോലെ കെപി യോഹന്നാനുമായി തനിക്ക് ബന്ധമില്ലെന്നും ആർക്കും വേണ്ടിയല്ല സ്വപ്‌നയുടെ അടുത്തത് പോയതെന്നും അവരുടെ സുഹൃത്തെന്ന രീതിയിലാണെന്നുമാണ് ഷാജി കിരൺ പറയുന്നത്. നിയമപരമായുള്ള സഹായം ചെയ്യാമെന്നും നിങ്ങൾ നിങ്ങളുടെ സേഫ്റ്റി നോക്കിയെ ചെയ്യാവൂവെന്നുമാണ് സ്വപ്‌നയോട് താൻ പറഞ്ഞതെന്നും ഷാജി കിരൺ പറയുന്നു. '' എനിക്ക് മുഖ്യമന്ത്രിയേയോ കോടിയേരി ബാലകൃഷ്ണനെയോ സിപിഎമ്മിലെ നേതാക്കളെയോ പരിചയമില്ല. ഞാൻ ഭീഷണിപ്പെടുത്തിയതിന്റെ ശബ്ദരേഖയുണ്ടെങ്കിൽ പുറത്തുവിട്ടോട്ടെയെന്നും ഷാജി പറഞ്ഞു.

3


മുഖ്യമന്ത്രിക്ക് വേണ്ടി ഷാജി കിരൺ എന്നയാൾ തന്നെ വന്നുകണ്ടിരുന്നെന്നും ഭീഷണിപ്പെടുത്തിയിരുന്നുമാണ് സ്വപന് പറഞ്ഞത്.
ഹൈക്കോടതിയിൽ നൽകിയ ഹർജിയിലായിരുന്നു മുഖ്യമന്ത്രിക്കെതിരെ ഗുരുതരമായ ആരോപണം സ്വപ്ന സുരേഷ് നടത്തിയത്. പറഞ്ഞ കാര്യങ്ങളൊന്നും തിരുത്തിപ്പറഞ്ഞില്ലെങ്കിൽ കാലങ്ങളോളം ജയിലിൽ കിടക്കേണ്ടി വരുമെന്നും, കുട്ടികൾ ഒറ്റയ്ക്ക് ആവുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന സുരേഷ് ആരോപിച്ചു.

4


രഹസ്യമൊഴിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ, ഇന്ന് രാവിലെ പത്ത് മണിയോടെ പിൻവലിക്കണമെന്നും ഇത് പിൻവലിച്ചുകൊണ്ട് ഒരു വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കണം എന്നും ഇയാൾ ആവശ്യപ്പെട്ടിരുന്നെന്നും താൻ അതിന് തയ്യാറാകാതിരുന്നപ്പോൾ വളരെ രൂക്ഷമായ ഭാഷയിൽ ഇയാൾ ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന ആരോപിക്കുന്നു. ഇയാൾ തന്നോട് പറഞ്ഞ കാര്യങ്ങളുടെ ഒരു ഭാഗം താൻ റെക്കോഡ് ചെയ്തിട്ടുണ്ടെന്നും, അത് കോടതിയിൽ ഹാജരാക്കാൻ തയ്യാറാണെന്നും സ്വപ്ന ഹർജിയിൽ പറയുന്നുണ്ട്. കെ പി യോഹന്നാന്റെ സംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കു ആളാണ് താനെന്ന് പരിചയപ്പെടുത്തിയാണ് ഷാജി കിരൺ വന്നതെന്ന് സ്വപ്ന സുരേഷ് ഹർജിയിൽ പറയുന്നു. കെ പി യോഹന്നാന്റെ സംഘടനയുടെ ഡയറക്ടറാണ് സ്വയം പരിചയപ്പെടുത്തിയതെന്നും സ്വപ്ന പറയുന്നുണ്ട്.

5


മുഖ്യമന്ത്രിക്ക് വേണ്ടി ഷാജി കിരൺ എന്നയാൾ തന്നെ വന്നുകണ്ടിരുന്നെന്നും ഭീഷണിപ്പെടുത്തിയിരുന്നുമാണ് സ്വപന് പറഞ്ഞത്.
ഹൈക്കോടതിയിൽ നൽകിയ ഹർജിയിലായിരുന്നു മുഖ്യമന്ത്രിക്കെതിരെ ഗുരുതരമായ ആരോപണം സ്വപ്ന സുരേഷ് നടത്തിയത്. പറഞ്ഞ കാര്യങ്ങളൊന്നും തിരുത്തിപ്പറഞ്ഞില്ലെങ്കിൽ കാലങ്ങളോളം ജയിലിൽ കിടക്കേണ്ടി വരുമെന്നും, കുട്ടികൾ ഒറ്റയ്ക്ക് ആവുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന സുരേഷ് ആരോപിച്ചു.

6


ഇന്നലെ യുപി - 41 ആർ 0500 എന്ന നമ്പറിലുള്ള കാറിലാണ് ഇയാളെത്തിയത് എന്നാണ് ഹർജിയിൽ സ്വപ്ന ആരോപിക്കുന്നത്. എം ശിവശങ്കറാണ് തന്നെ ഇയാളെ ഇതിന് മുമ്പ് പരിചയപ്പെടുത്തിയത്. പിണറായി വിജയനുമായും കോടിയേരി ബാലകൃഷ്ണനുമായും അടുത്ത ബന്ധമുണ്ടെന്ന് ആണ് ഇയാൾ അവകാശപ്പെട്ടത്. ഇവരുടെ ചില നിക്ഷേപങ്ങൾ ഇയാളാണ് കൈകാര്യം ചെയ്യുന്നതെന്ന് പറഞ്ഞു. ഒപ്പം മുഖ്യമന്ത്രി പറഞ്ഞിട്ടാണ് താൻ വന്നതെന്നാണ് ഷാജി കിരൺ പറഞ്ഞതെന്നും സ്വപ്ന പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+