Get Updates
Get notified of breaking news, exclusive insights, and must-see stories!

'പിന്നീട് പറയാം', സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ജയിലിന് പുറത്തേക്ക്

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന് ജയില്‍ മോചനം. അറസ്റ്റിലായി ഒരു വര്‍ഷത്തിന് ശേഷമാണ് സ്വപ്‌ന സുരേഷ് പുറത്തിറങ്ങുന്നത്. ഇന്ന് രാവിലെ സ്വപ്‌ന സുരേഷിന്റെ അമ്മ അട്ടക്കുളങ്ങര വനിതാ ജയിലില്‍ എത്തി ജാമ്യവുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിച്ചു. പിന്നാലെ 11.30തോടെ സ്വപ്‌ന സുരേഷ് അട്ടക്കുളങ്ങര ജയിലില്‍ നിന്നും പുറത്തേക്ക് ഇറങ്ങി.

ജയിലിന് പുറത്ത് കാത്ത് നിന്ന് മാധ്യമങ്ങള്‍ സ്വപ്‌നയേയും അമ്മയേയും വളഞ്ഞെങ്കിലും ഇരുവരും പ്രതികരിക്കാന്‍ തയ്യാറായില്ല. പറയാനുളളത് പിന്നീട് പറയാം എന്നാണ് കാറിലേക്ക് കയറവേ സ്വപ്‌ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞത്. എന്‍ഐഎ കേസ് അടക്കമുളള ആറ് കേസുകളിലും സ്വപ്‌ന സുരേഷിന് മൂന്ന് ദിവസം മുന്‍പാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

അമല പോളിന്റെ ഹോട്ട് ദീപാവലി ലുക്ക്, ചിത്രങ്ങൾ വൈറൽ

66

എന്‍ഐഎയുടെ കേസിലാണ് ഏറ്റവും ഒടുവില്‍ സ്വപ്‌ന സുരേഷിന് ജാമ്യം ലഭിച്ചത്. നേരത്തെ ഇഡിയും കസ്റ്റംസും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ നേരത്തെ തന്നെ സ്വപ്‌ന സുരേഷിന് ജാമ്യം ലഭിച്ചിരുന്നു. രേഖകള്‍ ഹാജരാക്കാന്‍ വൈകിയത് കൊണ്ട് ജാമ്യ്ം ലഭിച്ച് നാലാം ദിവസമാണ് സ്വപ്‌ന സുരേഷിന് ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിച്ചത്. രാവിലെ 11.30തോടെ സ്വപ്‌നയുടെ അമ്മ പ്രഭ സുരേഷ് അട്ടക്കുളങ്ങര ജയിലില്‍ എത്തി. അമ്മയുടെ കൈ പിടിച്ച് പതിവ് കറുപ്പ് വേഷത്തിലാണ് സ്വപ്‌ന സുരേഷ് ജയിലിന് പുറത്തേക്ക് ഇറങ്ങിയത്. ചോദ്യങ്ങളുമായി വളഞ്ഞ മാധ്യമപ്രവര്‍ത്തകരോട് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉളളത് കൊണ്ട് ഇപ്പോള്‍ ഒന്നും പ്രതികരിക്കാനില്ലെന്നും കുറേ കാര്യങ്ങള്‍ പറയാനുണ്ടെന്നും അമ്മ പ്രഭ സുരേഷ് പറഞ്ഞു.

തിരുവനന്തപുരം ബാലരാമപുരത്തെ വീട്ടിലേക്കാണ് സ്വപ്‌ന സുരേഷ് പോയത്. അഭിഭാഷകരെ കണ്ടതിന് ശേഷം സ്വപ്‌ന സുരേഷ് മാധ്യമങ്ങളോട് പ്രതികരിക്കും എന്നാണ് കരുതുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴിയുളള സ്വര്‍ണ്ണക്കടത്ത് കേസിലും ഡോളര്‍ കടത്ത് കേസിലും അടക്കം പ്രതിയാണ് സ്വപ്‌ന സുരേഷ്. സ്വര്‍ണ്ണക്കടത്ത് ഗൂഢാലോചനയില്‍ അടക്കം സ്വപ്‌ന സുരേഷിന് നിര്‍ണായക പങ്കുണ്ട് എന്നാണ് കസ്റ്റംസ് കുറ്റപത്രത്തില്‍ പറയുന്നത്. പുറത്തിറങ്ങിയ സ്വപ്‌ന ഇനി എന്തൊക്കെ പറയും എന്നാണ് ഏവരും ഉറ്റ് നോക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരുന്ന എം ശിവശങ്കറുമായി സ്വപ്‌നയ്ക്കുളള ബന്ധം അടക്കമുളള കാര്യങ്ങളില്‍ തുറന്ന് പറച്ചിലുണ്ടാകുമോ എന്നുളള ചോദ്യമാണ് ഉയരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+