കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്തെ സ്വർണക്കടത്തിന്റെ മൂന്നിലൊന്നും കേരളത്തിലേക്ക്; ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണക്കടത്ത് സംഘങ്ങൾ സജീവമാകുന്നതായി റിപ്പോർട്ട്. ഇന്ത്യയിൽ നടക്കുന്ന സ്വർണക്കടത്തിന്റെ മുന്നിലൊന്നും കേരളത്തിലേക്കാണ് എത്തുന്നതെന്നാണ് വിവരം. കസ്റ്റംസ് കമ്മീഷണർ സുമിത്ത് കുമാറാണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. ഈ സാമ്പത്തിക വർഷം മാത്രം 44 കോടി രൂപ വിലമതിക്കുന്ന അനധികൃത സ്വർണം കസ്റ്റംസ് പിടിച്ചെടുത്തതായും വാർത്താ സമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.

സിറിയയില്‍ വെടിനിര്‍ത്തലിന് പിന്നാലെ പോരാട്ടം... സമാധാന ശ്രമം പാളിയോ? വ്യോമാക്രമണം ശക്തംസിറിയയില്‍ വെടിനിര്‍ത്തലിന് പിന്നാലെ പോരാട്ടം... സമാധാന ശ്രമം പാളിയോ? വ്യോമാക്രമണം ശക്തം

രാജ്യത്ത് ഓരോ വർഷവും ഏകദേശം 100 കോടി രൂപയുടെ അനധികൃത സ്വർണക്കടത്ത് നടക്കുന്നുണ്ടെന്നാണ് സൂചന. ഇതിന്റെ മൂന്നിലൊന്ന് കള്ളക്കടത്തും കേരളം കേന്ദ്രീകരിച്ചാണ് നടക്കുന്നതെന്നാണ് കണ്ടെത്തൽ. ഈ സാഹചര്യത്തിൽ കള്ളക്കടത്ത് സംഘങ്ങളെ പൂട്ടാൻ കർശന നടപടികളുമായി മുന്നോട്ട് പോകുമെന്നും കസ്റ്റംസ് കമ്മീഷണർ വ്യക്തമാക്കി.

gold

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സംസ്ഥാനത്ത് കള്ളക്കടത്ത് കേസുകളുടെ എണ്ണത്തിലും വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം ഏകദേശം 28 കോടി രൂപ വിലമതിക്കുന്ന അനധികൃത സ്വർണമാണ് പിടികൂടിയത്. എന്നാൽ ഈ വർഷം സെപ്റ്റംബർ വരെയുള്ള കണക്കെടുത്താൽ 44 കോടി രൂപയുടെ സ്വർണമാണ് പിടികൂടിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി നടക്കുന്ന ഓപ്പറേഷനിലൂടെ മാത്രം 123 കിലോ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. തൃശൂർ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിലാണ് 123 കിലോ സ്വർണം പിടികൂടിയത്. ഇതോടൊപ്പം 2 കോടിയുടെ ഇന്ത്യൻ കറൻസിയും 1900 അമേരിക്കൻ ഡോളറും പിടിച്ചെടുത്തിരുന്നു.

ഏറ്റവും കൂടുതൽ സ്വർണക്കടത്ത് കേസുകൾ പിടിച്ചത് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നാണെന്നും കസ്റ്റംസ് അധികൃതർ വ്യക്തമാക്കി. 84 കിലോ സ്വർണം കടത്തിയതിന് 175 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്വർണക്കടത്തുകാരെ പിടികൂടാൻ സഹായിക്കുന്ന വിവരങ്ങൾ കൈമാറുമെന്നവർക്ക് പ്രതിഫം നൽകുമെന്നും കസ്റ്റംസ് കമ്മീഷണർ വ്യക്തമാക്കി.

English summary
Gold smuggling increased in Kerala says customs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X