നയതന്ത്ര ചാനൽ വഴി സ്വർണക്കടത്ത്: സ്വർണം കടത്തിയ സംഘത്തിന്റെ സ്വത്ത് കണ്ടുകെട്ടി ഇഡി
കൊച്ചി: നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ സംഭവത്തിൽ നടപടി. സ്വർണം കടത്തിയ സംഘത്തിന്റെ സ്വത്ത് ഇഡി കണ്ടുകെട്ടിയതായി റിപ്പോർട്ട്. കോഴിക്കോട് സ്വദേശികളായ ടി.എം സംജു, ഷംസുദീൻ, കോയമ്പത്തൂർ സ്വദേശി നന്ദഗോപാൽ എന്നിവർക്കെതിരെ ആണ് നടപടി ഉണ്ടായിരിക്കുന്നത്. കോഴിക്കോട്ടും കോയമ്പത്തൂരും റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിന് പിന്നാലെയാണ് മൂന്ന് പേർക്കെതിരെ നടപടി ഉണ്ടായത്. 27.65 ലക്ഷത്തിന്റെ സ്വർണവും 1.13 കോടിയുടെ സ്വത്തുക്കളും ആണ് ഇഡി കണ്ടുകെട്ടിയത് എന്നാണ് വിവരം.
അതേസമയം, സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ സ്വത്ത് കണ്ടുകെട്ടാനുള്ള നോട്ടീസ് കേന്ദ്രം പിൻവലിച്ചിരുന്നു. സ്വപ്ന ലുകേഷിന്റെ ,സ്വത്ത് കണ്ടു കെട്ടാനുള്ള നോട്ടീസ് പിൻവലിച്ചതായി കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു.. സ്വത്ത് കണ്ടെത്തുന്നതിന് എതിരെ സ്വപ്ന ഹർജി സമർപ്പിച്ചിരുന്നു.

Representative image
സ്വപ്ന സമർപ്പിച്ച ഹർജിക്ക് പിന്നാലെയാണ് നോട്ടീസ് പിൻവലിച്ചതായയി കേന്ദ്രം നിലപാട് വ്യക്തമാക്കുന്നത്. തനിക്കെതിരെ കൊഫെപോസ പ്രകാരമുള്ള നടപടികൾ റദ്ദാക്കി എന്നും അതിനാൽ സ്വത്ത് കണ്ടുകെട്ടാൻ കേന്ദ്ര അതോറിറ്റിക്ക് അധികാരം ഇല്ലെന്നായിരുന്നു സ്വപ്ന വാദിച്ചത്. കള്ളക്കടത്ത്, വിദേശ നാണ്യ തട്ടിപ്പുകാരുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്ന നിയമത്തിലെ ആറാംവകുപ്പ് പ്രകാരം സ്വപ്നയുടെ സ്വത്തുവകകൾ കണ്ടുകെട്ടണം എന്ന് പറഞ്ഞായിരുന്നു കേന്ദ്രം സ്വപ്ന സുരേഷിന്റെ സ്വത്ത് കണ്ടുകെട്ടാൻ നീക്കം നടത്തിയത്.












Click it and Unblock the Notifications