Get Updates
Get notified of breaking news, exclusive insights, and must-see stories!

സർക്കാരും പ്രതിപക്ഷവും ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നു: ഗവർണ്ണറെ പിന്തുണച്ച് സുരേന്ദ്രന്‍

കോഴിക്കോട്: സംസ്ഥാന സർക്കാരും പ്രതിപക്ഷവും ഭരണഘടനയെ തകർക്കാൻ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഗവർണർ ഭരണഘടനയെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നും കോഴിക്കോട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. സിപിഎമ്മുകാരെ പേഴ്സണൽ സ്റ്റാഫിൽ എടുത്ത് ഖജനാവ് കൊള്ളയടിക്കുകയാണ് സർക്കാർ ചെയ്യുന്നത്. രണ്ട് വർഷം കഴിഞ്ഞ് പെൻഷൻ ഉറപ്പാക്കിയ ശേഷം പുതിയ ആളുകളെ നിയമിച്ച് സി പി എമ്മുകാർക്കെല്ലാം ഖജനാവിൽ നിന്നും പെൻഷൻ ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.

ഇത് ഭരണഘടനാ തലവനായ ഗവർണർ ചോദ്യം ചെയ്യുക തന്നെ ചെയ്യും. സർക്കാരിന്റെ ഭാഗത്ത് തെറ്റ് വന്നതു കൊണ്ടാണല്ലൊ ജ്യോതിലാലിനെ മാറ്റേണ്ടി വന്നത്. നയപ്രഖ്യാപനത്തിൽ ട്രെഷറി ബെഞ്ച് കയ്യടിക്കാതിരുന്നത് പൊള്ളയായ കാര്യങ്ങൾ ഗവർണറെ കൊണ്ട് പറയിപ്പിച്ചതാണെന്ന് അവർക്ക് ഉറപ്പുള്ളതു കൊണ്ടാണ്. പ്രതിപക്ഷം ജനങ്ങൾക്ക് നൽകുന്ന സന്ദേശമെന്താണ്. ഗവർണർക്കെതിരെ ധർണ നടത്തുന്ന വിചിത്രമായ പ്രതിപക്ഷമാണ് കേരളത്തിലുള്ളത്. പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും പരസ്പരം മനസിലാകുന്നില്ലെന്നും ബിജെപി പ്രസിഡന്റ് പറഞ്ഞു.

k-surendran-

സ്വപ്ന സുരേഷിന് ജോലി നൽകിയ എച്ച്ആർഡിഎസിന് സിപിഎമ്മുമായാണ് ബന്ധം. പഴയ എസ്എഫ്ഐ നേതാവാണ് കമ്പനിയുടെ തലപ്പത്തിരിക്കുന്നത്. പിണറായി വിജയനാണ് കമ്പനിയുടെ ലോഗോ പ്രകാശിപ്പിച്ചത്. തൊടുപുഴ ഓഫീസ് ഉദ്ഘാടനം ചെയ്തത് എംഎം മണിയാണ്. കിഴക്കമ്പലം കൊലപാതകത്തിൽ സിപിഎമ്മിന് പങ്കില്ലെന്ന് പറഞ്ഞാൽ ലോകത്ത് ആരും വിശ്വസിക്കില്ല. ഹരിപ്പാട് ആർഎസ്എസ് പ്രവർത്തകനും സിപിഎം ലഹരിമാഫിയയുടെ കൊലക്കത്തിക്കിരയായി. സംസ്ഥാനത്ത് ഗുണ്ടാസംഘങ്ങൾ അഴിഞ്ഞാടുകയാണ്. ക്രമസമാധാനം പൂർണമായും തകർന്നു കഴിഞ്ഞു. ആഭ്യന്തരം വൻപരാജയമാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് പിണറായി വിജയനെന്നും സുരേന്ദ്രൻ പറഞ്ഞു.

ഇത് തനിനാടന്‍ ലുക്ക്: പിറന്നാള്‍ ദിനത്തില്‍ അമ്പലത്തില്‍ പോയി വരുന്ന രമ്യ പണിക്കർ, വൈറല്‍ ചിത്രങ്ങള്‍

അതേസമയം, ഗവർണ്ണർക്കെതിരെ രൂക്ഷവിമർശനമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നടത്തിയത്. പ്രതിപക്ഷനേതാവ് എങ്ങനെ പ്രവർത്തിക്കണമെന്ന് അഞ്ച് പാർട്ടികളിൽ അലഞ്ഞ് തിരിഞ്ഞ് നടന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ ഉപദേശം തനിക്ക് ആവശ്യമില്ലെന്നായിരുന്നു സതീശന്റെ മറുപടി. ഒരു പ്രതിപക്ഷനേതാവ് എങ്ങനെ പെരുമാറണം എന്ന കാര്യത്തിൽ വി ഡി സതീശന് ഒരു ധാരണയുമില്ലെന്നാണ് ഇന്ന് രാവിലെ ഗവർണ്ണർ വിശദീകരിച്ചിരുന്നു. ഇതിനോട് പ്രതരികരിക്കുകയായിരുന്നു വിഡി സതീശന്‍. അഞ്ച് പാർട്ടികളിൽ പ്രവർത്തിച്ച റെക്കോഡൊക്കെ ഇന്ത്യൻ രാഷ്ട്രീയത്തിൽ ആർക്കുമുണ്ടാകില്ലെന്നാണ് തോന്നുന്നത്. സ്ഥിരതയില്ലാതെ സംസാരിക്കുന്ന ഗവർണറുടെ പ്രവർത്തനങ്ങൾ അപമാനകരമെന്നും വിഡി സതീശന്‍ കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+