ചരിത്രമെഴുതി പിണറായി സര്‍ക്കാര്‍! സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം...

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ മുന്നോക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ 10% സംവരണം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

ചാണ്ടി പണം തിരികെ ചോദിക്കുമെന്ന് മുഖ്യമന്ത്രിക്ക് ഭയം! പിണറായി മലയാളികള്‍ക്ക് അപമാനം...

സൗദിയില്‍ യോഗ കായിക ഇനമായി അംഗീകരിച്ചു! സ്ത്രീകള്‍ക്കും തടസമില്ല, ആഹ്ലാദത്തിമിര്‍പ്പില്‍...

സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം 56ല്‍ നിന്ന് 60ആക്കി ഉയര്‍ത്തി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ അദ്ധ്യാപകരുടെയും ഡോക്ടര്‍മാരുടെയും പെന്‍ഷന്‍ പ്രായം 60ല്‍ നിന്ന് 62ആക്കി.

മുന്നോക്ക വിഭാഗങ്ങളില്‍...

മുന്നോക്ക വിഭാഗങ്ങളില്‍...

മുന്നോക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ 10% സംവരണം നല്‍കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ നിലവിലുള്ള സംവരണ സംവിധാനം തുടരുന്നതിനോടൊപ്പം ഇത്തരക്കാര്‍ക്ക് അധികസംവരണം നല്‍കണമെന്നതാണ് എല്‍ഡിഎഫ് നയം. എന്നാല്‍ ഈ നയം നടപ്പിലാക്കണമെങ്കില്‍ ഭരണഘടനാ ഭേദഗതി ആവശ്യമാണ്.

ദേവസ്വം ബോര്‍ഡില്‍...

ദേവസ്വം ബോര്‍ഡില്‍...

മുന്നോക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കണമെന്ന എല്‍ഡിഎഫ് നയത്തിന്റെ ഭാഗമായാണ് ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ 10% സംവരണം ഏര്‍പ്പെടുത്തുന്നത്. മന്ത്രിസഭ അംഗീകരിച്ച പുതിയ തീരുമാനം ഉടന്‍തന്നെ പ്രാബല്യത്തില്‍ വരുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

പെന്‍ഷന്‍ പ്രായം...

പെന്‍ഷന്‍ പ്രായം...

പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ ഏറെക്കാലത്തെ ആവശ്യത്തിനും സര്‍ക്കാര്‍ അംഗീകാരം നല്‍കി. ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം 56ല്‍ നിന്ന് 60ആയും, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ 60ല്‍ നിന്ന് 62ആയുമാണ് ഉയര്‍ത്തിയത്. പെന്‍ഷന്‍ പ്രായം ഏകീകരിക്കണമെന്നതായിരുന്നു സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ ആവശ്യം.

വ്യത്യസ്ത പ്രായം...

വ്യത്യസ്ത പ്രായം...

ഒരേ യോഗ്യതയുള്ളവര്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ 60 വയസ് വരെയും, ആരോഗ്യവകുപ്പില്‍ 56 വയസ് വരെയും ജോലി ചെയ്യുന്നതില്‍ വിവേചനമുണ്ടെന്നായിരുന്നു സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ ആരോപണം. അതിനാല്‍ എല്ലാവരുടെയും പെന്‍ഷന്‍ പ്രായം 60 ആയി ഏകീകരിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഒരു വിഭാഗത്തിന്റെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയാല്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ ഡോക്ടര്‍മാര്‍ക്ക് അസംപ്തിയുണ്ടാകുമെന്നത് കണക്കിലെടുത്താണ് സര്‍ക്കാര്‍ പുതിയ തീരുമാനത്തിലെത്തിയത്.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
government announces reservation for forward community.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്