കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സന്തോഷ് മാധവനും ഉമ്മന്‍ചാണ്ടി വക ഭൂമി ദാനം?

Google Oneindia Malayalam News

കൊച്ചി: ആര്‍എംഇസെഡ് കമ്പനിയില്‍ നിന്നും മിച്ചഭൂമിയായി ഏറ്റടുത്ത സ്ഥലം വിവാദ സ്വാമി സന്തോഷ് മാധവന് തന്നെ തിരിച്ചു നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്. തിരഞ്ഞടുപ്പ് വിജ്ഞാപനത്തിന് തൊട്ടുമുമ്പ് ഇറങ്ങിയ ഉത്തരവിലാണ് മിച്ചഭൂമി തിരിച്ചു നല്‍കാനുള്ള അനുമതി ഉള്ളത്. ഐടി വ്യവസായത്തിന് 90 ശതമാനം നെല്‍പ്പാടങ്ങള്‍ വിട്ടു നല്‍കി എന്നാണ് സര്‍ക്കാറിന്റെ പക്ഷം.

2009 ജനുവരിയിലാണ് വടക്കന്‍ പറവൂര്‍, പുത്തന്‍വേലിക്കര, മാള എന്നിവടങ്ങളിലെ 118 ഏക്കര്‍ സ്ഥലം മിച്ചഭൂമിയായി സര്‍ക്കാര്‍ ഏറ്റെടുത്തത്. ആദര്‍ശ് പ്രൈം പ്രൊജറ്റ് ലിമിറ്റഡ് എന്നപേരില്‍ സന്തോഷ് മാധവന്റെ നേതൃത്വത്തിലുള്ള കമ്പനിയുടെ പേരിലായിരുന്നു ഈ വസ്തുക്കള്‍.

Santhosh Madhavan

പിന്നീട് ഇക്കോ ഫുഡ് പാര്‍ക്ക് തുടങ്ങാനായി ഭൂപരിഷ്‌കരണ നിയമം 81(3)ബി പ്രകാരമുള്ള ഭൂപരിധി ഒഴിവിനായി സര്‍ക്കാരിനെ സമീപിച്ചിരുന്നു. എന്നാല്‍ കമ്പനിയുടേത് പൊതു താല്‍ര്യമല്ലെന്നും റിയല്‍ എസ്റ്റേറ്റ് താല്‍പര്യമാണെന്നും കാണിച്ച് ജില്ലാതല സമിതികള്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ കമ്പനിയുടെ അപേക്ഷ തള്ളി റവന്യൂ വകുപ്പ് സെക്രട്ടറി ടിഒ സൂരജ് ഉത്തരവിറക്കുകയും ചെയ്തു. തുടര്‍ന്ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങുന്നതിന് തൊട്ടു മുമ്പുള്ള ദിവസം റിപ്പോര്‍ട്ടില്‍ അട്ടിമറി നടക്കുകയായിരുന്നു. ഇത്തവണ കമ്പനി സമീപിച്ചിരിക്കുന്നത് ഐടി വ്യവസായത്തിനെന്ന വ്യാജേനയാണ്.

English summary
Government gives order to hand over land siezed from santhosh madhavanto his own company.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X