ഒടുവില്‍ ഹോപ്പ് പ്ലാന്റേഷന് ഭൂമി നല്‍കിയ ഉത്തരവും റദ്ദാക്കി
തിരുവനന്തപുരം: ഹോപ്പ് പ്ലാന്റേഷന് ഭൂമി അനുവദിച്ച നടപടി സര്‍ക്കാര്‍ റദ്ദാക്കി. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് പീരുമേട്ടിലെ ഹോപ്പ് പ്ലാന്റേഷന് 750 ഏക്കര്‍ മിച്ചഭൂമി അനുവദിച്ച് ഉത്തരവ് റദ്ദാക്കിയത്. ഫെബ്രുവരി ഇരുപതിനായിരുന്നു ഇത് സംബന്ധിച്ച് റവന്യൂ വകുപ്പ് ഉത്തരവിറക്കിയത്.
2010ല്‍ വിഎസ് സര്‍ക്കാരിന്റെ കാലത്ത് ഹോപ്പ് പ്ലാന്റേഷന്റെ ഭൂമി ഏറ്റെടുക്കാന്‍ ഉത്തരവിരക്കിയിരുന്നതാണ്. എന്നാല്‍ ഈ ഉത്തരവിന് കമ്പനി അധികൃതര്‍ കോചതിയില്‍ നിന്ന് സ്‌റ്റേ വാങ്ങുകയായിരുന്നു. കമ്പനിയെ മിച്ചഭൂമിയുടെ പരിധിയില്‍ നിന്ന്ും ഒഴിവാക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നില്ല.

തുടര്‍ന്ന് 900 ഏക്കര്‍ കൈവശമുള്ള ഹോപ്പ് പ്ലാന്റേഷന് 750 ഏക്കര്‍ പതിച്ചു നല്‍കാനാണ് 2015 ഡിസംബര്‍ 15ന് ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിച്ചത്. എല്ലാ വകുപ്പുകളുടെയും എതിര്‍പ്പുകളെ മരികടന്നാണ് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് മന്ത്രിസഭയില്‍ ഹോപ്പ് പ്ലാന്റേഷന് അനുകൂലമായ നടപടിയെടുത്തത്.
ഉത്തരവ് റദ്ദാക്കിയ സര്‍ക്കാര്‍ നടപടിയെ വിഎം സുധീരനും ടിഎന്‍ പ്രതാപ് എംഎല്‍എയും സ്വാഗതം ചെയ്തു. മെത്രാന്‍കായല്‍, കരുണ എസ്റ്റേറ്റ്, സന്തോഷ് മാധവന്റെ കമ്പനിക്ക് അനുവദിച്ച ഭൂമി എന്നിങ്ങനെ നിരവധി ഉത്തരവുകളാണ് മന്ത്രിസഭ ഈ അടുത്തകാലത്തായി പിന്‍വലിച്ചത്. സൗജന്യ അരി, മരുന്ന് എന്നിവ വിതരണം ചെയ്യുന്ന വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഹൈക്കോടതിയെ സമീപിക്കാനും ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.












Click it and Unblock the Notifications