സ്റ്റുഡന്റ് പോലീസ് യൂണിഫോമില്‍ ഹിജാബും ഫുള്‍സ്ലീവും അനുവദിക്കാനാവില്ലെന്ന് സർക്കാർ
തിരുവനന്തപുരം: സ്റ്റുഡന്റ് പോലീസിന് ഹിജാബും സ്‌കാര്‍ഫും ഫുള്‍സ്ലീവ് വസ്ത്രവും അനുവദിക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ. ഇത് സംബന്ധിച്ച ഉത്തരവ് ആഭ്യന്തരവകുപ്പ് പുറത്തിറക്കി. കുറ്റ്യാടി സ്വദേശിയായ വിദ്യാർത്ഥി സമർപ്പിച്ച ഹർജിയുടെ പശ്ചാത്തലത്തില്‍ ഇത് സംബന്ധിച്ച നിലപാട് അറിയിക്കാന്‍ ഹൈക്കോടതി സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഭരണഘടനാപരമായി ഇത്തരം സേനകള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള അനുവാദമുണ്ട്. മതപരമായ വേഷങ്ങള്‍ സേനയുടെ ഭാഗമാക്കിയാല്‍ അത് സേനയുടെ മതേതരത്വത്തെ ബാധിക്കുമെന്നാണ് ഉത്തരവില്‍ സർക്കാർ വ്യക്തമാക്കുന്നത്.
സ്റ്റുഡന്റ് പൊലീസ് ഈ ആവശ്യം അംഗീകരിച്ചാല്‍ മറ്റ് സേനകളിലും ഇതേ ആവശ്യം ഉയരും. സ്റ്റുഡന്റ് പോലീസ് സേനയില്‍ ചേരണമെന്നത് നിര്‍ബന്ധമുള്ള കാര്യമല്ല. ഈ സാഹചര്യങ്ങള്‍ എല്ലാം പരിഗണിക്കുമ്പോള്‍ ഹിജാബ് അടക്കമുള്ള വസ്ത്രങ്ങള്‍ അനുവദിക്കാനാകില്ലെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. കുറ്റ്യാടി ജി എച്ച് എസിലെ ഒരു വിദ്യാര്‍ഥിനിയായിരുന്നു സ്റ്റുഡന്റ് പോലീസിന് ഹിജാബ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

അതേസമയം സർക്കാർ തീരുമാനത്തെ രൂക്ഷമായ ഭാഷയില്‍ വിമർശിച്ച് വനിത ലീഗ് നേതാവ് സുഹറ മമ്പാട് രംഗത്തെത്തി. സ്റ്റുഡൻസ് പോലീസിന് ഹിജാബും സ്കാർഫും അനുവദിക്കാനാവില്ലെന് ആഭ്യന്തരവകുപ്പിന്റെ ഉത്തരവ് അംഗീകരിക്കാനാവില്ലെന്നാണ് അവർ വ്യക്തമാക്കുന്നത്. മത വിശ്വാസപ്രകാരമുള്ള വസ്ത്രങ്ങൾ എസ്പിസിയുടെ യുടെ മതേതര സ്വഭാവട്ടെ ബാധിക്കുമെന്നാണു സർക്കാറിന്റെ പക്ഷം. എന്നാൽ വൈവിധ്യങ്ങളെ ഉൾക്കൊള്ളലാണു ഇന്ത്യൻ മതേതരത്വത്തിന്റെ അന്തസത്ത. വസ്ത്രത്തിലും, ഭാഷയിലും, ഭക്ഷണത്തിലും, മതത്തിലും എല്ലാമുള്ള വൈവിധ്യങ്ങൾ ഒന്നുചേർന്ന മനോഹരമായ ഉദ്യാനമാണു ഭാരതം. റിപബ്ലിക്ക് ദിന പരേഡിൽ കണ്ടതുപോലെ ഒന്നിലേക്ക് മാത്രം ചുരുക്കലല്ല 'ഹിന്ദുസ്ഥാൻ' എന്ന മഹത്തായ രാജ്യത്തിന്റെ ആശയcമെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.
ഫാസിസ്റ്റ് സർക്കാറിന്റെ ആ രീതി കേരളത്തിലും കൊണ്ടുവരുന്നത് രാജ്യത്തിന്റെ മതേതരത്വ ആശയത്തിനു നല്ലതല്ല. ഗ്രേസ് മാർക്കും മറ്റും ലഭിക്കുന്ന എസ് പി സിയിൽ മതത്തിന്റെ ഭാഗമായ വേശങ്ങൾ അനുവതിക്കാത്തത് മൗലികാവകശാത്തിന്റെ ലംഘനമാണ്. വിശാലമായ അർത്ഥത്തിലും ആശയത്തിലും മതേതരത്വം മനസ്സിലാക്കാനും നടപ്പിലാക്കാനും ഭരിക്കുന്നവർ ശ്രമിക്കണം. എസ് പി സിയൂണിഫോമിലും സ്കൂൾ യൂണിഫോ ഇത്തരം കടന്നുകയറ്റങ്ങൾ കുട്ടികളുടെ അഭിരുചികൾക്ക് വിലങ്ങുതടിയാവും. പ്രകടന പരതക്കപ്പുറത്ത് രാജ്യത്തിന്റെ ഉന്നതമായ മൂല്യങ്ങളാണു മതേതരത്വവും മൗലീക അവകാശങ്ങളും. അതിനാൽ സർക്കാർ മൗലീക അവകാശങ്ങളുടെ മേലുള്ള ഈ കടന്നു കയറ്റം പിൻവലിക്കണം എന്നും സുഹറ മമ്പാട് അഭിപ്രായപ്പെടുന്നു.












Click it and Unblock the Notifications