മുഖ്യമന്ത്രിക്ക് ഭീഷണിയുടെ സ്വരം; കെ റെയിലില്‍ സര്‍ക്കാരിന് ശബരിമലയിലെ അനുഭവമുണ്ടാകും: കെ സുരേന്ദ്രന്‍
തിരുവനന്തപുരം: സില്‍വര്‍ലൈന്‍ വിരുദ്ധ സമരത്തോട് മുഖ്യമന്ത്രിക്ക് ഭീഷണിയുടെ സ്വരമാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. അത് നല്ലതല്ലെന്നും ശബരിമലയിലെ അനുഭവം സര്‍ക്കാരിന് സില്‍വര്‍ലൈന്‍ സമരത്തിലും നേരിടേണ്ടിവരുമെന്നും തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
സമരത്തെ പൊളിക്കാന്‍ വിഭാഗീയതയുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമം. ആസൂത്രിതമായ നീക്കമാണ് ഇതിനായി സര്‍ക്കാര്‍ നടത്തുന്നത്. ഈ സമരം ജാതി-മത-രാഷ്ട്രീയത്തിന് ഉപരി ജനങ്ങളുടെ സമരമാണ്. ജാതിയും മതവും പറഞ്ഞ് ജനങ്ങലെ ഭിന്നിപ്പിക്കാനുള്ള സര്‍ക്കാരിന്റെ പിന്തിരിപ്പന്‍ നിലപാട് വിലപ്പോവില്ല. മുസ്ലിംങ്ങളും ക്രിസ്ത്യാനികളും ബിജെപിക്കൊപ്പം രംഗത്ത് വരുന്നതിന്റെ കെറുവാണ് സര്‍ക്കാരിന്. മുഖം നഷ്ടപ്പെട്ട സര്‍ക്കാര്‍ ജനങ്ങളുടെ കണ്ണില്‍പ്പൊടിയിടുകയാണ് .

സില്‍വര്‍ലൈനിന് കേന്ദ്രാനുമതി ലഭിക്കുമെന്ന് പറയുന്നത് വ്യാജപ്രചരണം മാത്രമാണ്. മന്ത്രി സജി ചെറിയാന്‍ പറയുന്നത് ബഫര്‍ സോണ്‍ ഇല്ലെന്നും കെ-റെയില്‍ എംഡി പറയുന്നത് ഉണ്ടെന്നുമാണ്. സര്‍ക്കാര്‍ ജനങ്ങളില്‍ നിന്നും പലതും മറച്ചുവെക്കുകയാണ്. ജനതാത്പര്യത്തിനാണ് ബിജെപി പ്രാധാന്യം നല്‍കുന്നത്. ജനങ്ങളോടൊപ്പം പാര്‍ട്ടി ഉറച്ച് നില്‍ക്കും. ശശി തരൂര്‍ ഇടതുപക്ഷത്തേക്ക് ചാടാന്‍ തയ്യാറായി നില്‍ക്കുകയാണ്. അതുകൊണ്ടാണ് അദ്ദേഹത്തെ സിപിഎം പാര്‍ട്ടി സമ്മേളനത്തിലെ സെമിനാറിന് ക്ഷണിച്ചത്. തിരുവനന്തപുരത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ജയിക്കാനാവില്ലെന്ന് തരൂരിന് മനസിലായി കഴിഞ്ഞുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.
അതേസമയം, സില്‍വര്‍ ലൈന്‍ വിരുദ്ധ സമരങ്ങളെ മുഖ്യമന്ത്രിയും മന്ത്രിമാരും ചേര്‍ന്ന് അധിക്ഷേപിക്കുന്നത് അധികാരത്തിന്റെ ലഹരി തലയ്ക്ക് പിടിച്ചതു കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ജനകീയ സമരങ്ങളെ സി പി എം നേതാക്കള്‍ക്ക് ഇപ്പോള്‍ പുച്ഛമാണ്. സാധാരണക്കാരായ ആളുകളോട് സംസാരിക്കണമെന്ന് മുഖ്യമന്ത്രിക്ക് ഇപ്പോഴാണ് തോന്നിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡി പി ആറില്‍ എന്ത് പറയുന്നെന്ന് മന്ത്രിമാര്‍ക്ക് പോലും അറിയില്ല. മന്ത്രിമാരും കെ.റെയില്‍ എം.ഡിയും പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നത്. പിണറായിയുടെ രാജസദസിലെ വിദൂഷകന്‍മാരായ ഇ പി ജയരാജനും സജി ചെറിയാനുമൊക്കെ അവരുടെ ജോലി ഭംഗിയായി ചെയ്യുന്നുണ്ട്. അതൊന്നും കൊണ്ട് സമരത്തെ അടിച്ചമര്‍ത്താമെന്ന് കരുതേണ്ട. സമര മുഖത്ത് നില്‍ക്കുന്ന സാധാരണക്കാരെ ഞങ്ങള്‍ കുരുതി കൊടുക്കില്ല. ജയിലില്‍ പോകാന്‍ യു ഡി എഫ് നേതാക്കള്‍ തയ്യാറാണ്. സമര സമിതിയ്ക്ക് യു ഡി എഫ് പൂര്‍ണ പിന്തുണ നല്‍കുമെന്നും












Click it and Unblock the Notifications