കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പിന്നിൽ നിന്ന് കളിക്കുന്നത് ആരാണെന്ന് അറിയാം', മുഖ്യമന്ത്രിയുടെ കത്ത് പുറത്ത് വിടുമെന്ന് ഗവർണർ

Google Oneindia Malayalam News

തിരുവനന്തപുരം: ഗവര്‍ണര്‍- സര്‍ക്കാര്‍ പോര് വീണ്ടും രൂക്ഷമാകുന്നു. മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പരസ്യമായ മറുപടിയുമായി രംഗത്തെത്തി. ഗവര്‍ണര്‍ പദവിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടക്കുന്നുണ്ടെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ മാധ്യമങ്ങളോട് തുറന്നടിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ മറനീക്കി പുറത്തുവന്നത് നന്നായെന്നും പിന്നില്‍ നിന്നുള്ള യുദ്ധം മുഖ്യമന്ത്രി അവസാനിപ്പിക്കണമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

1

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ണൂരില്‍ തനിക്ക് നേരെയുണ്ടായ വധശ്രമത്തില്‍ കേസെടുത്തില്ലെന്നും ആഭ്യന്തര വകുപ്പിന്റെ ചുമതല ആര്‍ക്കാണെന്നും ഗവര്‍ണര്‍ ചോദിച്ചു. മുഖ്യമന്ത്രി ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റുന്നില്ലെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു. തനിക്കെതിരെ നടന്ന ആക്രമണത്തിന്റെ ഗൂഡാലോചന തെളിവുകള്‍ പുറത്തുവിടും. പിന്നില്‍ നിന്ന് കളിക്കുന്നത് ആരാണെന്ന് തനിക്ക് അറിയാമെന്നും ഗവര്‍ണര്‍ തുറന്നടിച്ചു.

2

സുരേഷ് ഗോപിയുണ്ടാവില്ല: കാര്യങ്ങള്‍ കെ സുരേന്ദ്രന് തന്നെ അനുകൂലം, ലക്ഷ്യംസുരേഷ് ഗോപിയുണ്ടാവില്ല: കാര്യങ്ങള്‍ കെ സുരേന്ദ്രന് തന്നെ അനുകൂലം, ലക്ഷ്യം

സര്‍വ്വകലാശാല ഭരണത്തില്‍ മുഖ്യമന്ത്രി ഇടപെടില്ലെന്ന മുഖ്യമന്ത്രിയുടെ കത്ത് മറ്റന്നാള്‍ പുറത്തുവിടുമെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു. വി സിയെ സര്‍ക്കാര്‍ നിയമിക്കുന്ന കാര്യം അനുവദിക്കില്ലെന്നും അയക്കുന്ന കത്തികള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കുന്നില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

3

പതിവായി കാര്യങ്ങള്‍ വിദശദീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുഖ്യമന്ത്രി അതിന് തയ്യാറാവുന്നില്ലെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി. ഫോണ്‍ വിളിച്ചാല്‍ മുഖ്യമന്ത്രി തിരിച്ചുവിളിക്കാറില്ലെന്നും തിരശ്ശീലയ്ക്ക് പിന്നില്‍ നിന്നും മുഖ്യമന്ത്രി മുന്നിലേക്ക് വന്നതില്‍ സന്തോഷമുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പരിഹസിച്ചു.

4

അതേസമയം, കഴിഞ്ഞ ദിവസം രൂക്ഷവിമര്‍ശനമാണ് മുഖ്യമന്ത്രി ഗവര്‍ണര്‍ക്കെതിരെ നടത്തിയത്. ഗവര്‍ണറുടേത് പക്വമതിയായ ആള്‍ക്ക് ചേര്‍ന്ന പ്രതികരണമല്ലെന്നും ഗവര്‍ണര്‍ക്കെന്ത് പറ്റിയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇരിക്കുന്ന സ്ഥാനത്തിന് ചേര്‍ന്ന രീതിയിലാവണം വിമര്‍ശനം നടത്താനെന്നും മുഖ്യമന്ത്രി പറഞ്ഞു.

5

മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിന്റെ അടുത്ത ബന്ധുവിന് നിയമനം നല്‍കിയതിനെതിരെയുള്ള ഗവര്‍ണറുടെ പരാമര്‍ശങ്ങള്‍ അസംബന്ധം ആണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതില്‍പരം അസബന്ധം വേറെ ആര്‍ക്കും പറയാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രിയുടെ സ്റ്റാഫിന്റെ അടുത്ത ബന്ധുവെന്ന് പറയുന്നത് ഒരു വ്യക്തി ആണെന്നും ആ വ്യക്തിക്ക് ആ വ്യക്തിയുടേതായ സ്വാതന്ത്ര്യവും അവകാശവുമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

6

ഇതിൽപരം അസംബന്ധം വേറൊരാൾക്കും പറയാൻ കഴിയില്ല'; ​ഗവ‍ണ‍‍ർക്കെതിരെ മുഖ്യമന്ത്രിഇതിൽപരം അസംബന്ധം വേറൊരാൾക്കും പറയാൻ കഴിയില്ല'; ​ഗവ‍ണ‍‍ർക്കെതിരെ മുഖ്യമന്ത്രി

മുഖ്യമന്ത്രിയോട് ചോദിച്ചിട്ടാണോ സ്റ്റാഫിന്റെ ബന്ധു അപേക്ഷ കൊടുക്കുക. പിശക് ഉണ്ടെങ്കില്‍ പരിശോധിച്ചോട്ടെ. പിശക് ചെയ്തവര്‍ അനുഭവിക്കുയും ചെയ്‌തോട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രവൈറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിന്റെ കണ്ണൂര്‍ സര്‍വകലാശാല നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ നടത്തിയ പരാമര്‍ശമാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്.

വാക്ക് പാലിച്ച് സുരേഷ് ഗോപി; ബിജെപി സ്ഥാനാര്‍ത്ഥിയായതിന്റെ പേരില്‍ വീട്ടില്‍ നിന്നിറക്കി വിട്ട യുവതിക്ക് വീട്വാക്ക് പാലിച്ച് സുരേഷ് ഗോപി; ബിജെപി സ്ഥാനാര്‍ത്ഥിയായതിന്റെ പേരില്‍ വീട്ടില്‍ നിന്നിറക്കി വിട്ട യുവതിക്ക് വീട്

English summary
Governor Arif Muhammad Khan came out with a public response to the Chief Minister's criticisms
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X