കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇര്‍ഫാന്‍ ഹബീബ് തെരുവ് ഗുണ്ട, തന്നെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തി; ആക്ഷേപവുമായി ഗവര്‍ണര്‍

Google Oneindia Malayalam News

ന്യൂദല്‍ഹി: ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിനെ ആക്ഷേപിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ചരിത്ര കോണ്‍ഗ്രസിനിടെ തന്നെ ആക്രമിക്കാന്‍ ശ്രമിച്ച ഇര്‍ഫാന്‍ ഹബീബ് തെരുവ് ഗുണ്ടയാണ് എന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞത്. തനിക്കെതിരേ നടന്ന കയ്യേറ്റ ശ്രമത്തില്‍ ഗൂഢാലോചന ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു.

ഇര്‍ഫാന്‍ ഹബീബിന്റെ പ്രവര്‍ത്തിയെ പ്രതിഷേധമെന്ന് വിളിക്കാനാകില്ല എന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ വി സി ഈ ഗൂഢാലോചനയുടെ കൂട്ടുപ്രതിയാണ് എന്നും അദ്ദേഹം ആരോപിച്ചു. ചരിത്ര കോണ്‍ഗ്രസിനിടെ തന്നെ കായികമായി ആക്രമിക്കാന്‍ ശ്രമിച്ചു എന്ന് ഗവര്‍ണര്‍ നേരത്തെ പറഞ്ഞിരുന്നു. 2019 - ല്‍ ആയിരുന്നു കണ്ണൂരില്‍ ചരിത്ര കോണ്‍ഗ്രസ് നടന്നത്.

സതീശനെ വെല്ലുവിളിച്ച് രാജീവ്; ലോകായുക്ത നിയമ ഭേദഗതി ബില്ലില്‍ നടന്നത് ചൂടേറിയ വാക്കേറ്റംസതീശനെ വെല്ലുവിളിച്ച് രാജീവ്; ലോകായുക്ത നിയമ ഭേദഗതി ബില്ലില്‍ നടന്നത് ചൂടേറിയ വാക്കേറ്റം

1

കണ്ണൂര്‍ സര്‍വകലാശാല വി സി വിളിച്ചിട്ടാണ് ചരിത്ര കോണ്‍ഗ്രസിന് പോയത് എന്നും പക്ഷെ തനിക്കെതിരേ ആക്രമണമുണ്ടാവുകയായിരുന്ന എന്നുമാണ് ആരിഫ് മുഹമ്മദ് ഖാന്‍ പറയുന്നത്. ആക്രമണം ഡല്‍ഹിയില്‍ മൂന്‍കൂട്ടി പ്ലാന്‍ ചെയ്തതാണ് എന്നും ശാരീരിക ആക്രമണത്തിന് വരുന്നതാണോ ഒരു അക്കാദമിക്കിന്റെ പണി എന്നും ആരിഫ് മുഹമ്മദ് ഖാന്‍ ചോദിച്ചു.

2

കണ്ണൂര്‍ വി സിയുടെ ക്രിമിനല്‍ മൈന്‍ഡ് വ്യക്തമാക്കാനാണ് ഇത് ഇപ്പോള്‍ ചൂണ്ടിക്കാട്ടുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഈ സംഭവത്തില്‍ പരാതിക്കാരനാവാന്‍ താന്‍ ആഗ്രഹിക്കുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി. പരാതി നല്‍കണമെങ്കില്‍ മൂന്ന് വര്‍ഷം മുന്നെ ആകാമയിരുന്നു എന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

നിങ്ങള്‍ യോഗയെ ജനകീയമാക്കി എന്നുള്ളത് ശരി... പക്ഷെ ഇത് വേണ്ട; രാംദേവിനോട് സുപ്രീംകോടതിനിങ്ങള്‍ യോഗയെ ജനകീയമാക്കി എന്നുള്ളത് ശരി... പക്ഷെ ഇത് വേണ്ട; രാംദേവിനോട് സുപ്രീംകോടതി

3

ഭരണഘടനയ്ക്ക് അനുസൃതമായിട്ടേ താന്‍ പ്രവര്‍ത്തികയുള്ളൂ എന്നും ഭരണഘടനയ്ക്ക് എതിരായ ഒരു പേപ്പറിലും ഒപ്പിടില്ല എന്നും ഗവര്‍ണര്‍ വ്യക്തമാക്കി. സര്‍ക്കാരിന് സര്‍ക്കാരിന്റെ വഴി നോക്കാം എന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. കേരളത്തില്‍ എഫ് ബി പോസ്റ്റിന് വരെ ആളുകളെ അറസ്റ്റ് ചെയ്യുകയാണ് എന്നും കറുത്ത ഷര്‍ട്ടിട്ടാല്‍ നടപടി എടുക്കുന്ന അവസ്ഥയാണ് എന്നും അദ്ദേഹം പറഞ്ഞു.

4

എന്നാല്‍ ഗവര്‍ണര്‍ക്കെതിരെ ആക്രമണം ഉണ്ടായിട്ട് നടപടിയില്ല എന്നും ആരിഫ് മുഹമ്മദ് ഖാന്‍ കുറ്റപ്പെടുത്തി. കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം തകര്‍ച്ചയിലാണ് എന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു. ആര്‍ എസ് എസിന്റെ ആളാണ് താന്‍ എന്ന വിമര്‍ശനത്തെ സ്വാഗതം ചെയ്യുന്നു എന്നും ഗവര്‍ണര്‍ പറഞ്ഞു. 2019 ല്‍ കണ്ണൂര്‍ സര്‍വ്വകാലാശാലയില്‍ നടന്ന ചരിത്ര കോണ്‍ഗ്രസില്‍ പൗരത്വ നിയമ ഭേദഗതിയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.

സ്ലീവ്‌ലെസ് ബ്ലൗസ്.. റെഡ് സാരി... ബീച്ച് സൈഡ്...; അതൊരു ഒന്നൊന്നര കോംബിനേഷനാണല്ലോ സാധികാ...

English summary
Governor Ariff Mohammad Khan slams historian Irfan Habib and Kannur VC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X