കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗവർണർക്ക് മറുപടിയുമായി സിപിഎം, 'ഗവർണർ തന്റെ രാഷ്‌ട്രീയ പക്ഷം വെളിപ്പെടുത്തിയിരിക്കുന്നു'

Google Oneindia Malayalam News

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംസ്ഥാനത്തെ മന്ത്രിമാർക്ക് നൽകിയ മുന്നറിയിപ്പ് വലിയ ചർച്ചയായിരിക്കുകയാണ്. ഗവർണർ പദവിയെ അപമാനിക്കുന്ന പ്രസ്താവനകൾ നടത്തിയാൽ മന്ത്രിമാരെ തിരിച്ച് വിളിക്കാൻ മടിക്കില്ല എന്നാണ് ആരിഫ് മുഹമ്മദ് ഖാന്റെ ട്വീറ്റ്. ഇതോടെ ഗവർണർക്ക് മറുപടിയുമായി സിപിഎം രംഗത്ത് എത്തിയിരിക്കുകയാണ്.

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അദ്ദേഹം വഹിക്കുന്ന ഭരണഘടനാ പദവിക്ക് നിരക്കാത്ത രീതിയിലാണ് പ്രവർത്തിക്കുന്നതെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ പ്രതികരിച്ചു. ഏകാധിപത്യ അധികാരങ്ങൾ ഗവർണർ പദവിയിൽ ഇല്ല. ഏറ്റവും ഒടുവിലായി ഗവർണർ ഓഫീസിന്റെ അന്തസ്സിനെ താഴ്ത്തുന്ന തരത്തിൽ ഗവർണറുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ നിന്നും വന്നിട്ടുള്ള പ്രസ്താവന, ഗവർണർക്ക് തന്റെ ഇഷ്ട്ടത്തിനനുസരിച്ച് ഒരു മന്ത്രിയെ പിരിച്ചുവിടാമെന്ന് പറയുന്നതിന് തുല്യമാണ്. ഇത്തരം ഏകാധിപത്യ അധികാരങ്ങൾ ഗവർണർക്ക് ഭരണഘടന നൽകുന്നില്ല സിപിഎം പിബി പ്രസ്താവനയിൽ വ്യക്തമാക്കി.

ട്വീറ്റിലൂടെ ഗവർണർ തന്റെ രാഷ്‌ട്രീയ പക്ഷം വെളിപ്പെടുത്തിയിരിക്കുകയാണ്‌ എന്നും സിപിഎം കുറ്റപ്പെടുത്തി. എൽഡിഎഫ്‌ സർക്കാരിനോടുള്ള ഗവർണറുടെ വിദ്വേഷവും ഇതിലൂടെ വ്യക്തമാണ്. കേരളാ ഗവർണർ ഇത്തരം ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ പ്രസ്താവനകൾ നടത്തുന്നത് തടയാൻ അടിയന്തിരമായി രാഷ്ട്രപതി ഇടപെടണമെന്നും പാർട്ടി ആവശ്യപ്പെട്ടു.

ചെറുവണ്ണൂരില്‍ ഭരണം യുഡിഎഫിലേക്കോ? ഇരുമുന്നണികള്‍ക്കും തുല്യനില, നിർണ്ണായകം 15-ാം വാർഡിലെ ജനവിധിചെറുവണ്ണൂരില്‍ ഭരണം യുഡിഎഫിലേക്കോ? ഇരുമുന്നണികള്‍ക്കും തുല്യനില, നിർണ്ണായകം 15-ാം വാർഡിലെ ജനവിധി

governor

തന്നെ വിമര്‍ശിച്ചാല്‍ മന്ത്രിമാരുടെ സ്ഥാനം റദ്ദാക്കുമെന്ന ഗവര്‍ണ്ണറുടെ ഭീഷണി ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ചും പാര്‍ലമെന്ററി ജനാധിപത്യത്തെക്കുറിച്ചുമുള്ള അജ്ഞതയാണ് എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പ്രതികരിച്ചു. ഗവര്‍ണര്‍ക്ക്‌ മന്ത്രിമാരെ പിന്‍വലിക്കാനുള്ള അധികാരമില്ലെന്ന് . മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം മാത്രമാണ്‌ മന്ത്രിമാരെ നിയമിക്കാനും നീക്കാനും കഴിയുക. ഗവര്‍ണറുടെ പിആര്‍ഒ സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ്‌ ചെയ്‌ത കുറിപ്പിലൂടെ കേരള രാജ്‌ഭവന്‍ രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ തന്നെ വെല്ലുവിളിക്കുകയാണ്‌. ഇന്ത്യ സ്വാതന്ത്ര്യം നേടി 75 വര്‍ഷം പിന്നിട്ടു എന്നത്‌ കേരളത്തിലെ ഗവര്‍ണര്‍ ഓര്‍മിക്കുന്നില്ല എന്നത്‌ അത്ഭുതകരമാണ്‌ എന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

അദ്ദേഹത്തിന്റെ ഒടുവിലത്തെ ഇടപെടല്‍ ജനങ്ങള്‍ക്കും ജനാധിപത്യ സംവിധാനത്തിനും ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്കും നേരെയുള്ള കടന്നാക്രമണമായി മാത്രമേ കാണാനാകൂ. ഭരണഘടനയുടെ മര്‍മ്മത്താണ്‌ ഗവര്‍ണര്‍ കുത്തിയിരിക്കുന്നത്‌. ജനാധിപത്യത്തിന്‌ കളങ്കം ചാര്‍ത്തുന്ന ഇത്തരം ശ്രമങ്ങളില്‍ നിന്ന്‌ അദ്ദേഹം പിന്മാറണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു.

Whatsapp- എഡിറ്റിംഗ് ഓപ്ഷനടക്കം കിടിലന്‍ ഫീച്ചറുകള്‍; മാറ്റത്തിനൊരുങ്ങി വാട്‌സാപ്പ്

ഗവർണർ ഭരണഘടനയുടെ അനുച്ഛേദം 163,164 എന്നിവയും സുപ്രീംകോടതി വിധികളും വായിച്ച്‌ നിലപാട്‌ സ്വീകരിക്കണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നുവെന്നും എംവി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. നിയമസഭ പാസാക്കിയ ബില്ലുകള്‍ ഒപ്പിടാതെ പിടിച്ചു വെക്കുകയും സര്‍വ്വകലാശാലകളില്‍ അനാവശ്യ കൈകടത്തലുകള്‍ നടത്തുകയും ചെയ്യുന്നതാണോ ഭരണഘടനയുടെ അന്തസ്സ്‌ എന്നത്‌ ഗവര്‍ണ്ണര്‍ തന്നെ വ്യക്തമാക്കേണ്ടതുണ്ട്‌. സംസ്ഥാനത്തെ ജനങ്ങള്‍ തെരഞ്ഞെടുത്തവരാണ്‌ മന്ത്രിമാര്‍ എന്നും ജനങ്ങളോടാണ്‌, അല്ലാതെ കൊളോണിയല്‍ കാലത്തിന്റെ അവശിഷ്ടങ്ങളായ പദവികളോടല്ല ജനാധിപത്യ വ്യവസ്ഥയില്‍ മന്ത്രിമാര്‍ക്ക്‌ ഉത്തരവാദിത്തമെന്നും ഒരിക്കല്‍ക്കൂടി അദ്ദേഹത്തെ ഓര്‍മ്മിപ്പിക്കുന്നു. അടിയന്തിരമായും പുറപ്പെടുവിച്ച ട്വീറ്റ്‌ പിന്‍വലിക്കാന്‍ നടപടി സ്വീകരിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നുവെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.

English summary
Governor do not have power to withdraw an elected minister, CPM reacts to Governor's tweet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X