ഡിജിപിയും ചീഫ്സെക്രട്ടറിയും വരേണ്ടെന്ന് ഗവര്‍ണര്‍; കേരളത്തെ തകര്‍ക്കാന്‍ ശ്രമമെന്ന് എംവി ഗോവിന്ദന്
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള വാക്പോര് തുടരുന്നു. സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഗവര്‍ണര്‍ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാന്‍ ഉള്ളത് കൊണ്ടാണ് ഡിജിപിയും ചീഫ് സെക്രട്ടറിയും രാജ്ഭവനില്‍ ഹാജരാകാതിരിക്കുന്നതെന്ന് ഗവര്‍ണര്‍ ആരോപിച്ചു.
ഡിജിപിയും ചീഫ് സെക്രട്ടറിയും ഇനി രാജ്ഭവനിലേക്ക് വരേണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സര്‍ക്കാര്‍ രാജ്ഭവന് അയച്ച കത്ത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യമാക്കിയിരിക്കുകയാണ് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി പറഞ്ഞിട്ടില്ലെന്നാണ് മുഖ്യമന്ത്രി കത്തില്‍ പറഞ്ഞത്. എന്നാല്‍ അതില്‍ വൈരുധ്യങ്ങള്‍ ഏറെയുണ്ടെന്നും ഗവര്‍ണര്‍ തുറന്നടിച്ചു.

മുഖ്യമന്ത്രിയുടെ കത്തിലെ വിശദീകരണം മനസ്സിലാകുന്നില്ല. സംസ്ഥാനത്ത് ദേശവിരുദ്ധ ശക്തികള്‍ പ്രവര്‍ത്തിക്കുന്നതായി പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി കത്തില്‍ പറയുന്നുണ്ട്. പക്ഷേ അതേ കത്തില്‍ സംസ്ഥാനത്തെ സ്വര്‍ണക്കടത്ത് രാജ്യത്തിനെതിരെയുള്ള കുറ്റകൃത്യമാണെന്നും പറയുന്നുണ്ട്. ഇതാണ് പ്രധാന വൈരുധ്യമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങള്‍ രാഷ്ട്രപതി അറിയിക്കേണ്ട ഉത്തരവാദിത്തം ഗവര്ണക്കുണ്ട്. സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 27 ദിവസമായിട്ടും കത്തിന് മുഖ്യമന്ത്രി മറുപടി നല്‍കിയിട്ടില്ല. ഉദ്യോഗസ്ഥരെ വിളിപ്പിച്ചപ്പോള്‍ മാത്രമാണ് മുഖ്യമന്ത്രി മറുപടി നല്‍കിയതെന്നും ഗവര്‍ണര്‍ പറഞ്ഞു.
അതേസമയം ഗവര്‍ണറെയും കേന്ദ്ര സര്‍ക്കാരിനെയും സിപിഎം സംസ്ഥാന സെക്രട്ടറി രൂക്ഷമായി വിമര്‍ശിച്ചു. കേരളത്തെ തകര്‍ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിനായി ഗവര്‍ണറെ ഉപയോഗിക്കുകയാണെന്നും ഗോവിന്ദന് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
കഴിഞ്ഞ കുറച്ചു നാളുകളായി പിവി അന്‍വറിനെ നായകനാക്കി വലിയ നാടകങ്ങളാണ് അരങ്ങേറിയത്. അതെല്ലാം തകര്‍ന്നു. പാര്‍ട്ടി സമ്മേളനത്തില്‍ ലക്ഷങ്ങളെ അണിനിരത്തുമെന്നായിരുന്നു പ്രഖ്യാപനം. അതെല്ലാം പ്രചാരണത്തില്‍ മാത്രം ഒതുക്കി. അന്‍വര്‍ ഉന്നയിച്ച കാര്യങ്ങളില്‍ ജനങ്ങള്‍ക്ക് വ്യക്തത വന്ന് കഴിഞ്ഞതായും എംവി ഗോവിന്ദന് പറഞ്ഞു.
അതേസമയം കേരളത്തെ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണമായും അവഗണിക്കുകയാണ്. പ്രധാനമന്ത്രി കേരളം സന്ദര്‍ശിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും ദുരിതം ബാധിച്ച വയനാടിന് വേണ്ടി ഒരു സഹായവും നല്‍കിയില്ല. കേന്ദ്ര നിലപാട് പ്രതിഷേധാര്‍ഹമാണ്. ജനകീയ മുന്നേറ്റം ഇതിനെതിരെ ഉയര്‍ത്തും. ഗവര്‍ണര്‍ ഇപ്പോള്‍ വെറും കെയര്‍ ടേക്കര്‍ ഗവര്‍ണറാണ്. സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ തെറ്റായ പ്രചാരണമാണ് നടത്തുന്നത്.
ഭയപ്പെടുത്തുകയൊന്നും വേണ്ട. ഇതിനേക്കാള്‍ വലിയ ഭയപ്പെടുത്തലുകള്‍ കേരളം മുമ്പും കണ്ടിട്ടുണ്ട്. സര്‍വകലാശാലകളെ തകര്‍ക്കാനുള്ള ഗവര്‍ണറുടെ നീക്കത്തിന് തിരിച്ചടിയാണ് എസ്എഫ്ഐയുടെ സര്‍വകലാശാല വിജയം. ഗവര്‍ണര്‍ ഇപ്പോഴും സ്വര്‍ണക്കടത്ത് തടയേണ്ടത് കേരളമാണെന്ന് കരുതി ഇരിക്കുകയാണെന്നും എംവി ഗോവിന്ദന് പറഞ്ഞു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications