ഫ്ലാറ്റില്‍ വെച്ചും പീഡനം; നടന്‍ ഗോവിന്ദന്‍ക്കുട്ടിക്ക് വേണ്ടി സിനിമാക്കാരുള്‍പ്പടെ രംഗത്ത്: അതിജീവിത
കൊച്ചി: നടനും അവതാരകനുമായ ഗോവിന്ദന്‍ കുട്ടിക്കെതിരെ പീഡന പരാതിയില്‍ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു. നടിയും മോഡലുമായ യുവതിയായിരുന്നു താരത്തിനെതിരെ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. ബലാത്സംഗം, ദേഹോപദ്രവം ഏൽപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
അതേസമയം കേസെടുത്തിന് പിന്നാലെയിതാ നടനെതിരെ വീണ്ടും ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് പരാതിക്കാരി. കേസ് പിന്‍വലിക്കാനായി നടനില്‍ നിന്നും ഭീഷണിയുണ്ടെന്നാണ് ഏഷ്യാനെറ്റ് ന്യൂസിനോട് യുവതി പറഞ്ഞിരിക്കുന്നത്.

പൊലീസ് കേസ് പിന്‍വലിപ്പിക്കാന്‍ ഗോവിന്ദന്‍ കുട്ടി ഉന്നതരെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നുവെന്നാണ് അതിജീവിത ആരോപിക്കുന്നത്. സിനിമ മേഖലയില്‍ ഉള്ളവർ അടക്കം നടന് വേണ്ടി തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ഗുരുതരമായ ആരോപണവും യുവതി ഉയർത്തുന്നുണ്ട്. ഭീഷണി ചൂണ്ടിക്കാട്ടി എറണാകുളം സെഷന്‍സ് കോടതി നല്‍കിയ മുന്‍കൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പീഡനത്തിനിരയായ യുവതി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്.

ഒരു യൂട്യൂബ് ചാനലിന്റെ എംഡി കൂടിയാണ് ഗോവിന്ദന്‍കുട്ടി. ഈ ചാനലില്‍ അവതാരകയായി എത്തിയ വ്യക്തി കൂടിയാണ് അതിജീവിത. വിവാഹ വാഗ്ദാനം നല്‍കി പല സ്ഥലങ്ങളിലായി കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്നാണ് പരാതി. കഴിഞ്ഞ മെയ് മാസം മുതലാണ് പീഡനം തുടങ്ങിയത്. യുവതി നല്‍കിയ പരാതിയില്‍ ഹോട്ടല്‍ ഉള്‍പ്പടേയുള്ള സ്ഥലങ്ങളില്‍ തെളിവെടുപ്പ് നടത്താനുള്ള ഒരുക്കവും പൊലീസ് തുടങ്ങിയിട്ടുണ്ട്.
Hair loss: മുടികൊഴിച്ചില്‍, താരന്‍; പ്രശ്നം ഏതുമായിക്കൊള്ളട്ടെ പ്രതിവിധി ഓറഞ്ചിലുണ്ട്

2022 മെയ് 14 നാണ് ആദ്യമായി ബലാത്സംഗം ചെയ്തതെന്നാണ് യുവതി നല്‍കിയ പരാതിയില്‍ പറുന്നത്. എറണാകുളം പോണോത്ത് റോഡിലുള്ള ഫ്ലാറ്റില് വെച്ചായിരുന്നു പീഡനം. വിവാഹം എന്ന ഉറപ്പ് നല്‍കി പിന്നീട് പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡനം നടത്തി. എന്നാല്‍ വിവാഹക്കാര്യം ചോദിച്ചത് മുതല്‍ ഗോവിന്ദന്‍ കുട്ടിയുടെ മട്ട് മാറുകയായിരുന്നു.

മർദ്ദനത്തിനത്തോടൊപ്പം പീഡന ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു. ഇതോടെ പ്രശ്നം സാമൂഹ്യ മാധ്യമങ്ങളിലൂടെ തുറന്ന് പറയുമെന്ന നിലപാട് യുവതി സ്വീകരിച്ചു. ഇതിന് പിന്നാലെയാണ് ഗോവിന്ദൻ കുട്ടി തന്നെ ഫോണിൽ വിളിച്ച് സ്വാധീനിക്കാൻ ശ്രമിച്ചതെന്നും സിനിമ മേഖലയിലെ ഉന്നതരെ അടക്കം സമീപിച്ചതും അതിജീവിത വ്യക്തമാക്കുന്നു.

നടന്‍ ഫോണിലൂടെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകളും പരാതിക്കാരി പുറത്ത് വിട്ടിട്ടുണ്ട്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മാസം 26 നാണ് ഗോവിന്ദന്‍ കുട്ടിക്കെതിരെ കേസെടുത്തത്. എന്നാല്‍ ഇതിനിടയില്‍ എറണാകുളം സെഷന്‍സ് കോടതി മുന്‍കൂർ ജാമ്യം അനുവദിച്ചതോടെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചില്ല.

യുവതിയുടെ പരാതിയില്‍ പോലീസ് കാര്യക്ഷമമായ അന്വേഷണം നടത്തിയില്ലെന്ന പരാതിയുമുണ്ട്. മുൻകൂർജാമ്യ വ്യവസ്ഥ ലംഘിച്ചുകൊണ്ടാണ് തന്നെ നിരന്തരം നടൻ ഭീഷണിപ്പെടുത്തുന്നത്. അതിനാല്‍ ജാമ്യം റദ്ദാക്കണം. അതുകൊണ്ടാണ് തെളിവുകള്‍ സഹിതം കോടതിയെ സമീപ്പിച്ചിരിക്കുന്നത്. ഗോവിന്ദൻ കുട്ടിയുടെ ജാമ്യം റദ്ദാക്കാൻ സുപ്രീം കോടതി വരെ പോകേണ്ടി വന്നാല്‍ പോവുമെന്നും അതിജീവിത കൂട്ടിച്ചേർത്തു.












Click it and Unblock the Notifications