Get Updates
Get notified of breaking news, exclusive insights, and must-see stories!

കിറ്റക്‌സ് എംഡിയുടേത് നാടിനെ തകർക്കാനുള്ള വിമർശനം; വിവാദത്തിൽ പ്രതികരിച്ച് വ്യവസായ മന്ത്രി

കൊച്ചി; കിറ്റക്സ് വിവാദത്തിൽ പ്രതികരിച്ച് വ്യവസായ മന്ത്രി പി രാജീവ്. നാടിനെ തകർക്കാൻ ലക്ഷ്യമിട്ടുള്ള വിമർശനങ്ങളെ തള്ളിക്കളയുമെന്ന് രാജീവ് പ്രതികരിച്ചു. നാടിനെതിരായ പ്രചാര വേല ലോകമെങ്ങുമെത്തിക്കാനാണ് കിറ്റക്‌സ്‌ എംഡിയുടെ ശ്രമം. സംവാദം തുടരുന്നത് നാടിന്റെ താത്പര്യത്തിനല്ലെന്നും മന്ത്രി പറഞ്ഞു. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ഏത് തരം സർഗാത്മ വിമർശനങ്ങളേയും സർക്കാർ തുറന്ന മനസോടെ സ്വാഗതം ചെയ്യും. എന്നാൽ നാടിനെ തകർക്കാനുള്ള വിമർശനങ്ങളെ തള്ളിക്കളയും. ഓരോരുത്തരും അവവരുടെ നിലവാരം അനുസരിച്ചാണ് പ്രതികരിക്കുന്നത്. നാട്ടിലെ ജനപ്രതിനിധികളായ ഞങ്ങൾക്ക് ആ ഉത്തരവാദിത്തങ്ങൾ അനുസരിച്ചേ പ്രവർത്തിക്കാൻ സാധിക്കു. വിഷയത്തിൽ സർക്കാരിന്റെ ഭാഗം വ്യക്തമാണ്. അത് ജനത്തിന് ബോധ്യമായിട്ടുണ്ടെന്നും രാജീവ് പറഞ്ഞു.

 kalamassery-prajeev-cp

ബാലതാരത്തിൽ നിന്ന് നായികയിലേക്ക്? അനിഘ സുരേന്ദ്രന്റെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു

Recommended Video

cmsvideo
    എറണാകുളം; തെലങ്കാന സര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ അവസാനിപ്പിച്ച്‌ കിറ്റെക്‌സ് സംഘം ഇന്ന് മടങ്ങും

    അതേസമയം സംസ്ഥാന സർക്കാരിനേയും വ്യവസായ വകുപ്പിനേയും രൂക്ഷമായി വിമർശിച്ച് കിറ്റക്സ് എംഡി ഇന്ന് രംഗത്തെത്തിയിരുന്നു. കേരളത്തിലെ വ്യവസായ വകുപ്പ് പൊട്ടക്കിണറ്റിൽ വീണ തവളായണെന്നായിരുന്നു സാബു ജേക്കബ് കുറ്റപ്പെടുത്തിയത്. കേരളത്തിൽ യാതൊരു പ്രശ്നവുമില്ലെന്ന് വരുത്തി തീർക്കാനുള്ള ശ്രമത്തിലാണ് കേരള സർക്കാർ. കേരളമാണ് കിറ്റക്സിനെ വളർത്തിയത്. എന്നാൽ കേരളത്തിൽ വ്യവസായം ചെയ്ത 53 വർഷം മറ്റ് സംസ്ഥാനത്തായിരുന്നെങ്കിൽ വളർച്ച ഇരട്ടിയായേനെയെന്നും സാബു കുറ്റപ്പെടുത്തിയിരുന്നു.വ്യവസായത്തിന് തെലങ്കാനയിൽ എത്തിയ കിറ്റക്സിന് ലഭിച്ചത് നിരവധി ആനുകൂല്യങ്ങളാണെന്നും സാബു വ്യക്തമാക്കിയിരുന്നു. വൈദ്യുതി, വെള്ളം എല്ലാം സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ടെന്നും സാബു പറഞ്ഞു.

    ഇത് നമ്മുടെ മേരിയല്ലേ? അനുപമയുടെ ഫോട്ടോഷൂട്ടിന് കയ്യടിച്ച് ആരാധകർ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+