സംസ്ഥാനത്ത് പുതുവത്സര ആഘോഷങ്ങള്‍ക്ക് കനത്ത നിയന്ത്രണം; ആഘോഷങ്ങള്‍ 10 മണി വരെ, അറിയേണ്ട കാര്യങ്ങള്‍
തിരുവനന്തപുരം: കൊവിഡ് സാഹചര്യത്തെ തുടര്‍ന്ന് സംസ്ഥാനത്ത് പുതുവത്സര ആഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. ആളുകളെ പങ്കെടുപ്പിച്ചുള്ള പരിപാടികള്‍ വ്യാഴാഴ്ച നടത്താന്‍ പാടില്ലെന്ന് ദുരന്തനിവാരണ വകുപ്പ് ഉത്തരവിറക്കി. എല്ലാതരത്തിലുള്ള ആഘോഷങ്ങളും രാത്രി പത്ത് മണിക്കുള്ളില്‍ അവസാനിപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു. എല്ലാ ആഘോഷങ്ങളും രാത്രി പത്ത് മണിക്കുള്ളില്‍ അവസാനിപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ച് വേണം ആഷോഘങ്ങള്‍ നടത്താന്‍. മാസ്ക്, സാനിറ്റൈസര്‍, സാമൂഹിക അകലം എന്ന കൃത്യമായി പാലിക്കണമെന്നും ഉത്തരവില്‍ പറയുന്നു. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുന്നതായിരിക്കും. ദുരന്ത നിവാരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് ജില്ല പൊലീസ് മേധാവികളും കളക്ടര്‍മാരും നടപ്പാക്കേണ്ടതാണ്.
അതേസമയം, രാജ്യത്ത് കൊവിഡിന്റെ പുതിയ വഗഭേദം കണ്ടെത്തിയതിനെ തുടര്‍ന്ന് പുതുവത്സര ആഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഡിസംബര്‍ 31,31, ജനുവരി 1 എന്നീ തീയതികളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനാണ് കേന്ദ്ര നിര്‍ദ്ദേശം. ആഘോഷങ്ങളും എല്ലാ ആള്‍ക്കൂട്ടങ്ങളും ഓഴിവാക്കണം. സംസ്ഥാനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ രാത്രി കാല കര്‍ഫ്യൂ പ്രഖ്യാപിക്കാമെന്ന നിര്‍ദ്ദേശവും കേന്ദ്രം നല്‍കിയിരുന്നു.
ചാലിയാര്‍ പഞ്ചായത്തില്‍ ഭൂരിപക്ഷം യുഡിഎഫിന്; ഭരണം എല്‍ഡിഎഫിന്, തന്ത്രം മെനഞ്ഞ് കോണ്‍ഗ്രസ്
റിവൈൻഡ് 2020: കോട്ടയത്തിന്റെ ചരിത്രത്തിൽ അടയാളപ്പെടുത്തിയ സംഭവങ്ങൾ
കേരള സംസ്ഥാന അക്ഷയ ഊര്‍ജ്ജ അവാര്‍ഡ് പ്രഖ്യാപിച്ചു, പുരസ്ക്കാരം പ്രഖ്യാപിച്ചത് മന്ത്രി എംഎം മണി
രേഷ്മ മറിയം റോയ് ചുമതലയേറ്റു; പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റിന് പറയാനുള്ളത്...
കണ്ണൂരിൽ ഇക്കുറിയും ബിജെപിക്ക് നിരാശ തന്നെ: ഒരൊറ്റ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും ഭരണമില്ല