കേരളത്തെ അപമാനിച്ച് ബ്രിട്ടനിലെ ഡെയ്‌ലി മെയില്‍; ഗുരുവായൂരിലെ ആനപീഡനം പ്രശ്‌നം
തിരുവനന്തപുരം: കേരളത്തിലെ നാട്ടാനകളുടെ സ്ഥിതി കഷ്ടമാണെന്ന് എല്ലാവര്‍ക്കും അറിയാം. ഉത്സവ കാലത്തും അല്ലാത്തപ്പോഴും എല്ലാം അവ കൊടിയ പീഡനങ്ങളാണ് ഏറ്റുവാങ്ങുന്നത്. ഇതിന് ഒരു പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ പല തലങ്ങളില്‍ നടന്നു വരികയാണ്.
അതിനിടയിലാണ് ഇംഗ്ലണ്ടിലെ ഡെയ്‌ലി മെയില്‍ എന്ന മാധ്യമം സംഭവങ്ങളെ പെരുപ്പിച്ച് കാട്ടി ലോകത്തിന് മുന്നില്‍ കേരളത്തെ അപമാനിയ്ക്കുന്നത്. ലിസ് ജോണ്‍സ് എന്ന മാധ്യമ പ്രവര്‍ത്തക, ഗുരുവായൂരിലെ ആനക്കോട്ടയില്‍ എത്തിയാണ് റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്. ചിലത് അല്‍പം കടുപ്പം തന്നെ.(ചിത്രങ്ങള്‍ക്ക് കടപ്പാട്: ഡെയ്‌ലി മെയില്‍)

മ്യൂസിയം?
ഗുരുവായൂരിലെ ആനക്കോട്ടയെ മ്യൂസിയം എന്നാണ് മാധ്യമ പ്രവര്‍ത്തകയായ ലിസ് ജോണ്‍സ് വിശേഷിപ്പിയ്ക്കുന്നത്. ഗുരുവായൂര്‍ ആനക്കോട്ട ഒരു മ്യൂസിയം ആണോ?

20 വര്‍ഷമായി ചങ്ങലയില്‍
നന്ദന്‍ എന്ന ആനയെ 20 വര്‍ഷമായി അനങ്ങാന്‍ പോലും ആകാത്ത വിധത്തില്‍ ചങ്ങലയില്‍ കെട്ടിയിട്ടിരിയ്ക്കുകയാണെന്ന് വാര്‍ത്തയില്‍ പറയുന്നു. സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് സ്റ്റഡീസിന്റെ തലവന്‍ ഡോ നമീറിനെ ഉദ്ധരിച്ചാണ് ഇക്കാര്യം പറയുന്നത്.

മൂന്ന് കാലില്‍
35 വര്‍ഷമായി ആനക്കോട്ടയില്‍ ഉള്ള പത്‌നനാഭന്‍ എന്ന ആന മൂന്ന് കാലില്‍ ആണ് നില്‍ക്കുന്നത്. പിന്‍കാലിന് പ്രശ്‌നമാണ്. ചങ്ങലയില്‍ തന്നെ ആണ് ഈ ആനയും.

പീഡിപ്പിയ്ക്കുന്ന പാപ്പാന്‍മാര്‍
ആനക്കോട്ടയിലേയും കേരളത്തിലേ തന്നെയും മുഴുവന്‍ പാപ്പാന്‍മാരും ആനകളെ ക്രൂരമായി പീഡിപ്പിയ്ക്കുന്നവരാണെന്നാണ് ലിസ് ജോണ്‍സിന്റെ കണ്ടെത്തല്‍.

നേരിട്ട് കണ്ടത്
നേരിട്ട് കണ്ട കാര്യങ്ങള്‍ക്കൊപ്പം മറ്റ് ചിലര്‍ പറഞ്ഞ് കേട്ട കാര്യങ്ങളും ആധികാരികമെന്ന രീതിയില്‍ ലിസ് ജോണ്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ക്രൂരപീഡനം
ഉത്സവങ്ങള്‍ക്ക് ആനകളെ കൊണ്ടുപോകുന്നത് ക്രൂരമായ രീതിയിലാണെന്ന് എന്നതാണ് മറ്റൊരു വിമര്‍ശനം.

ആനവില
ഒരു ആനയ്ക്ക് 81 ലക്ഷത്തില്‍പരം രൂപ വിലയുണ്ടെന്നാണ് ലിസ് ജോണ്‍സിന്റെ കണ്ടെത്തല്‍. ഉത്സവങ്ങളില്‍ ആനകള്‍ക്ക് മണിക്കൂറിന് അഞ്ച് ലക്ഷം രൂപ വീതം ലഭിയ്ക്കുന്നുണ്ടത്രെ.

ഇന്ത്യയിലേയ്ക്ക് വരരുത്
ആനകളെ കാണിച്ചുള്ള ടൂറിസം പരസ്യങ്ങളില്‍ മയങ്ങി ഇ്ന്ത്യയിലേക്കോ കേരളത്തിലേക്കോ വിനോദ സഞ്ചാരികള്‍ വരരുതെന്നും ലിസ് ജോണ്‍സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കര്‍ണാടകത്തിലും
കര്‍ണാടകത്തിലും കാര്യങ്ങള്‍ കേരളത്തിലേത് പോലെ തന്നെ ആണെന്നാണ് ലിസ് പറയുന്നത്.

വലിയ റിപ്പോര്‍ട്ട്
ഡെയ്‌ലി മെയില്‍ വലിയ പ്രാധാന്യത്തോടെയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്. സേവ് ദ ഏഷ്യന്‍ എലിഫന്റ്‌സ് എന്ന സംഘടനയുടെ സ്ഥാപകനും ലണ്ടനിലെ അഭിഭാഷകനും ആയ ഡങ്കന്‍ മാക് നായരും ലിസ് ജോണ്‍സിനൊപ്പം ഉണ്ടായിരുന്നു.

ആരാണ് ലിന്‍സ് ജോണ്‍സ്
ഫാഷന്‍ ജേര്‍ണലിസ്റ്റ് ആയിരുന്നു ലിസ് ജോണ്‍സ്. ഇവര്‍ പിന്നീട് 'കുറ്റസമ്മത എഴുത്തികാരി' എന്ന രീതിയിലാണ് അറിയപ്പെട്ടത്. മാരീ ക്ലെയര്‍ എന്ന മാധ്യമത്തിന്റെ എഡിറ്ററായിരുന്നു ഇവര്‍. സണ്ടേ ടൈംസിലും ജോലി ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications