ഹലാല്‍ വിവാദം; കെ സുരേന്ദ്രനും, പിസി ജോര്‍ജ്ജിനുമെതിരെ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ്
കൊച്ചി: സംസ്ഥാനത്ത് ഏറെ ചര്‍ച്ച വിഷയമായി മാറികൊണ്ടിരിക്കുകയാണ് ഹലാല്‍ ഭക്ഷണ വിവാദം. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും, പിസി ജോര്‍ജ്ജും ഹലാല്‍ ഭക്ഷണത്തിനെതിരെ രംഗത്ത് വന്നിരിന്നു. ഇരുവര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് റിജില്‍ ചന്ദ്രന്‍.
ഇരുവരെയും വിഷജന്തുക്കള്‍ എന്ന് വിശേഷിപ്പിച്ചാണ് റിജില്‍ ചന്ദ്രന്‍ തന്റെ പോസ്റ്റില്‍ പരാമര്‍ശിക്കുന്നത്. സുരേന്ദ്രനെയും പിസി ജോര്‍ജിനെയും ജയിലില്‍ അടച്ചാല്‍ കേരളം രക്ഷപ്പെടുമെന്നും റിജില്‍ പറയുന്നു. ഈ രണ്ട് വിഷ ജന്തുക്കളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചാല്‍ കേരളം രക്ഷപ്പെടുമെന്നും അതിനുള്ള തന്റേടം ഇരട്ട ചങ്കന് ഉണ്ടോയെന്നും റിജില്‍ പോസ്റ്റില്‍ പറയുന്നു.

മായ്ലിയാര്‍മാര്‍ തുപ്പുന്നതാണ് ഹലാല്‍ ഭക്ഷണമെന്നാണ് സുരേന്ദ്രന്‍ കഴിഞ്ഞദിവസം നടന്ന ഒരു പൊതുപരിപാടിയില്‍ പറഞ്ഞത്. തുപ്പുന്ന ഭക്ഷണം കഴിക്കേണ്ടവര്‍ക്ക് കഴിക്കാമെന്നും എന്നാല്‍ തങ്ങല്‍ അത് കഴിക്കില്ലെന്നും, ആളുകള്‍ക്കിടയില്‍ വിഭജനമുണ്ടാക്കാനാണ് ഹലാല്‍ ഹോട്ടല്‍ സങ്കല്‍പ്പമെന്നും ബിജെപി സംസ്ഥാന അധ്യഖ്,ന്‍ കെ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതേസമയം ദേവസ്വം ബോര്‍ഡിന്റെ അരവണ ഉപേക്ഷിക്കണമെന്ന ആഹ്വാനവുമായി മുന്‍ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജും രംഗത്തെത്തിയിരുന്നു. തുപ്പിയ ശര്‍ക്കര കൊണ്ടാണ് അരവണയുണ്ടാക്കുന്നതെന്ന് പറഞ്ഞാണ് അരവണ ഉപേക്ഷിക്കണമെന്ന് പിസി ജോര്‍ജ്ജ് ആവശ്യപ്പെട്ടത്.

മാവ് കുഴക്കുമ്പോള്‍ മൂന്നു തവണ തുപ്പുമെന്നും അതാണ് നമ്മള്‍ കഴിക്കുന്നതെന്നും ആ ശബരിമലയില്‍ വിവരം കെട്ട ദേവസ്വം ബോര്‍ഡിന് അടി കൊടുക്കണമെന്നും ഹലാല്‍ ശര്‍ക്കര കൊണ്ടാണ് അരവണയുണ്ടാക്കുന്നത് അതിലും തുപ്പിയിട്ടുണ്ടാകുമെന്നുമാണ് പിസി ജോര്‍ജ്ജ് പറഞ്ഞത്. പന്തളം രാജകുടുംബം അരവണ ഉണ്ടാക്കുന്നുണ്ടെന്നും അതേ വീങ്ങുനെവ്വ് തീരുമാനിക്കണമെന്നും പിസി പറയുന്നു. ചൂടുള്ള ഭക്ഷണം ഊതണമെന്നും ഇരുന്നു കൊണ്ടേ കഴിക്കാവൂവെന്നും പടിഞ്ഞാറോട്ടു നോക്കിക്കൊണ്ടു വേണം ഭക്ഷണം കഴിക്കാനെന്നും നിന്നുകൊണ്ട് കഴിക്കുകയാണ് എങ്കില്‍ ഇടതുകാലിന്റെ തള്ളവിരല്‍ ചലിപ്പിച്ചു കൊണ്ടുവേണെ കഴിക്കാനെന്നുമാണ് മുസ്ലീമിന്റെ നിയമമെന്നും പീസി പറയുന്നു. ഹലാല്‍ ഭക്ഷണമെന്നത് വര്‍ഗീയതയാണെന്നും അത് അംഗീകരിക്കാന്‍ പറ്റില്ലെന്നും ഞാനങ്ങനെ വര്‍ഗീയത കാണിക്കുന്നവനല്ലെന്നും പീസി ജോര്‍ജ്ജ് പറഞ്ഞു.

അതേസമയം ഹലാല്‍ ഭക്ഷണത്തിന്റെ പേരില്‍ പ്രചാരണം നടത്തുന്നതിനിടെ ബിജെപി വക്താവ് കൂടിയായ സന്ദീപ് വാര്യരുടെ പോസ്റ്റ് ഏറെ ചര്‍ച്ചാ വിഷയമായിരുന്നു. ഒരു സ്ഥാപനത്തിലെ ഉപഭോക്താക്കളെ ആശ്രയിച്ച് ജീവിച്ചിരുന്ന ഓട്ടോറിക്ഷക്കാരന്‍ , അവിടേക്ക് പച്ചക്കറി നല്‍കിയിരുന്ന വ്യാപാരി, പാല്‍ വിറ്റിരുന്ന ക്ഷീരകര്‍ഷകന്‍, പത്ര വിതരണം നടത്തിയിരുന്ന ഏജന്റ്. ഇവരൊക്കെ ഒരേ സമുദായക്കാരാവണം എന്നുണ്ടോയെന്നും അവരില്‍ രാമനും റഹീമും ജോസഫും ഉണ്ടാവുമെന്നുമാണ് ബിജെപി വക്താവ് സന്ദീപ് വാര്യര്‍ ഫേസ് ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്.

ഓരോ സ്ഥാപനവും കെട്ടിപ്പടുത്തതിന് പിന്നില്‍ എത്ര കാലത്തെ അധ്വാനവും പ്രയത്‌നവും ഉണ്ടാവുമെന്നും ഉത്തരവാദിത്വമില്ലാത്ത ഒരു ഫേസ് ബുക്ക് പോസ്റ്റ് മതി അത് തകരുമെന്നും സന്ദീപ് പറഞ്ഞു. അത് എല്ലാവരും മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സൈനികര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കികൊണ്ടിരിക്കുന്ന ചെറുതുരുത്തിയിലെ അബ്ദുല്‍ സലാമിക്കയുടെ ഹോട്ടല്‍ കഫെ മക്കാനി ഇതേ പേജിലൂടെയാണ് ഞാന്‍ ലോകത്ത് പരിചയപ്പെടുത്തിയത്. അതിനാല്‍ വികാരമല്ല വിവേകമാവണം മുന്നോട്ടു നയിക്കേണ്ടതെന്നും സന്ദീപ് തന്റെ ഫേസ് ബുക്കിലൂടെ പങ്കുവെച്ചിരുന്നു.
Recommended Video

എന്നാല്‍ സന്ദീപ് വാര്യരുടെ പോസ്റ്റിനെതിരെയാണ് ബിജെപി സംസ്ഥാന നേതൃത്വം പ്രതികരിച്ചത്. ഹലാല്‍ ഭക്ഷണമെന്നത് തീവ്രവാദ സംഘടനകളുടെ അജണ്ടയാണെന്നും പാര്‍ട്ടിക്ക് ഇക്കാര്യത്തില്‍ ഒരു നിലപാടാണെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി സുധീര്‍ പറഞ്ഞത്. അതേ സമയം സന്ദീപിന്റെ പോസ്റ്റിനെതിരെ സുരേന്ദ്രന്‍ പ്രതികരിക്കാന്‍ തയ്യാറായില്ലെങ്കിലും ഹലാല്‍ ഭക്ഷണത്തെ എതിര്‍ത്ത് തന്നെയാണ് സുരേന്ദ്രനും പോസ്റ്റിട്ടത്.
കേരളത്തില്‍ കോവിഡ് നിരക്ക് താഴേക്ക്; ഇന്ന് രോഗം സ്ഥിരീകരിച്ചത് 3698 പേര്‍ക്ക് മാത്രം5












Click it and Unblock the Notifications