'അധികാര കൊതിയൻമാരായ സിനിമയിലെ ദുഷിച്ച മനസ്സുകളുടെ ഗൂഢാലോചന', തുറന്നടിച്ച് ഹരീഷ് പേരടി
കൊച്ചി: സ്ത്രീ വിരുദ്ധമായ ഡയലോഗുകള്‍ ഒരു കാലത്ത് മലയാള സിനിമയില്‍ ശക്തമായിരുന്നു. നീ വെറും പെണ്ണാണ് എന്നത് പോലുളള ഡയലോഗുകള്‍ പ്രേക്ഷകര്‍ കയ്യടികളോടെയാണ് സ്വീകരിച്ചിരുന്നത്.
എന്നാല്‍ ഇന്ന് അത്തരം ഡയലോഗുകളും സീനുകളും പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല. അത്തരം ഡയലോഗുകളോട് ഇനി വിട്ടുവീഴ്ച വേണ്ട എന്നുളള സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ ക്യാംപെയ്‌ന് വലിയ പിന്തുണ ലഭിക്കുന്നു. എന്നാല്‍ ഈ ക്യാംപെയ്‌ന് രഞ്ജിത്തിന്റെ ഡയലോഗ് ഉപയോഗിച്ചതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി.
കേരളത്തില്‍ ഇന്ന് കടുത്ത നിയന്ത്രണം: ചിത്രങ്ങള്‍

സമീപകാലത്തായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് സോഷ്യല്‍ മീഡിയയില്‍ സ്ത്രീപക്ഷ വിഷയങ്ങളില്‍ സജീവമായ ഇടപെടലാണ് നടത്തുന്നത്. വലിയ കയ്യടികള്‍ ഇത്തരം ഇടപെടലുകള്‍ക്ക് ലഭിക്കുന്നുമുണ്ട്. സ്ത്രീധനം, ഗാര്‍ഹിക പീഡനം, ഗര്‍ഭ നിരോധനം പോലുളള വിവിധ ഗൗരവകരമായ വിഷയങ്ങളില്‍ ഫേസ്ബുക്ക് പേജിലൂടെ നടത്തുന്ന പ്രചാരണങ്ങള്‍ക്ക് വന്‍ സ്വീകാര്യത ആണ് ലഭിക്കുന്നത്.

ഏറ്റവും ഒടുവിലായി സ്ത്രീവിരുദ്ധമായ ചിന്തകളും സംഭാഷണങ്ങളും പൊളിച്ചെഴുതുന്നതിനായി സോഷ്യല്‍ മീഡിയയില്‍ മത്സരം സംഘടിപ്പിച്ചിരിക്കുകയാണ് വനിതാ ശിശുവികസന വകുപ്പ്. ഹിറ്റ് സിനിമകളിലെ സ്ത്രീ വിരുദ്ധ സംഭാഷണങ്ങള്‍ പൊളിച്ചെഴുതുകയാണ് വേണ്ടത്. പേജിലെ പോസ്റ്റിന് താഴെ തിരുത്തിയ ഡയലോഗുകള്‍ കമന്റ് ചെയ്യണം. തിരഞ്ഞെടുക്കുന്നവ പേജില്‍ പോസ്റ്റ് ചെയ്യും.

പേജിലെ കുറിപ്പ് ഇങ്ങനെ: 'സ്ത്രീവിരുദ്ധമായ ചിന്തകളുടെ പൊളിച്ചെഴുത്തുകൾ ലിംഗസമത്വത്തിലേക്കുള്ള ചുവടുവെപ്പുകളാണ്. വലിയൊരു വിഭാഗം ജനങ്ങൾ വിനോദോപാധിയായി കാണുന്ന സിനിമയിലും അത്തരം പൊളിച്ചെഴുത്തുകൾക്ക് പ്രസക്തിയുണ്ട്. ജനപ്രിയ സിനിമകളിലെ സ്ത്രീവിരുദ്ധമായ ഡയലോഗുകൾ നിങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ? എങ്കിൽ അവ പൊളിച്ചെഴുതി കമന്റ് ചെയ്യൂ. തിരഞ്ഞെടുക്കുന്നവ വനിത ശിശുവികസന വകുപ്പിന്റെ പേജിൽ പോസ്റ്റ് ചെയ്യുന്നതായിരിക്കും. #പൊളിച്ചെഴുത്ത് #ഇനിവേണ്ടവിട്ടുവീഴ്ച'

സിനിമകളിലെ സ്ത്രീ വിരുദ്ധ ഡയലോഗുകളെ കുറിച്ച് പറയുമ്പോള്‍ ഏറ്റവും ആദ്യം ഓര്‍മ്മിക്കപ്പെടുന്ന ഒന്ന് നരസിംഹം എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രമായ ഇന്ദുചൂഡന്‍ ക്ലൈമാക്‌സില്‍ പറയുന്നതാണ്. ''കാല് മടക്കി ചുമ്മാ തൊഴിക്കാനും എന്റെ കുഞ്ഞുങ്ങളെ പെറ്റുപോറ്റാനും, എരിഞ്ഞ് തീരുമ്പോള്‍ നെഞ്ച് തല്ലി കരയാനും എനിക്കൊരു പെണ്ണിനെ വേണം, പറ്റുമെങ്കില്‍ കയറിക്കോ''. ഈ ഡയലോഗാണ് പോസ്റ്ററില്‍ വകുപ്പ് ഉപയോഗിച്ചിരിക്കുന്നത്.

ഈ ഡയലോഗിനുളള മറുപടിയായി ''ഹാ ബെസ്റ്റ്.. അടിമയാകാന്‍ വേറെ ആളെ നോക്കണം. ഇന്ദുചൂഢന്‍ വണ്ടി വിട്ടോ'' എന്നുളളതും പോസ്റ്ററിലുണ്ട്. ഈ ക്യാംപെയ്‌ന് വേണ്ടി രഞ്ജിത്തിന്റെ ഡയലോഗ് തന്നെ ഉപയോഗിച്ചതില്‍ രാഷ്ട്രീയമുണ്ട് എന്നാണ് ഹരീഷ് പേരടി ആരോപിക്കുന്നത്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തേക്ക് രഞ്ജിത്തിനെ പരിഗണിക്കുന്ന സാഹചര്യത്തില്‍ അതില്ലാതാക്കാനുളള ഗൂഢാലോചനയാണിതെന്നും ഹരീഷ് പേരടി ആരോപിക്കുന്നു.

ഹരീഷ് പേരടിയുടെ പ്രതികരണം: '' ഈ സംഭാഷണം കൃത്യമല്ല എന്നാലും ഏതാണ്ട് ഇങ്ങിനെയാണ്.."എത്ര തന്നെ വേണ്ടെന്ന് വെച്ചാലും പിന്നെയും ഇവിടെക്ക് തന്നെ തിരിച്ചെത്തിക്കുന്ന ഒരു മുതേവി ഭാര്യയാണ് ഈ നഗരം" എം.ടി..." നഗരമേ നന്ദി".."ആണൊന്ന് വാരി പിടിച്ചാൽ തളർന്നു പോകുന്ന പെണ്ണാണ് നി" ലോഹിതദാസ്. "മഹായാനം"... ഇത്തരം സംഭാഷണങ്ങൾ നമ്മൾ ആഘോഷിക്കുന്ന പല പ്രഗൽഭരും എഴുതിയിട്ടുണ്ട്...
Recommended Video

ഇത്തരം എഴുത്തുകൾ ശരിയാണെന്നല്ല പറയുന്നത്.. പക്ഷെ രഞ്ജിത്ത് എന്ന എഴുത്തുകാരനെ മാത്രം ഫോക്കസ് ചെയ്യത് ഇത് ഒരു സർക്കാർ പരസ്യമായി മാറുമ്പോൾ അത് അധികാരകൊതിയൻമാരായ സിനിമയിലെ ദുഷിച്ച മനസ്സുകളുടെ ഗൂഡാലോചനയായി എനിക്ക് തോന്നുന്നു. പ്രത്യേകിച്ചും അദ്ദേഹത്തിൻ്റെ പേർ ചലച്ചിത്ര അക്കാദമിയുടെ പ്രഥമ സ്ഥാനത്തേക്ക് പറഞ്ഞു കേൾക്കുന്ന ഈ സമയത്ത്''.
ഹോട്ട് ആന്റ് ക്യൂട്ട് ലുക്കില്‍ മാളവിക മോഹനന്‍; അടിപൊളി ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications