കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെകെ രമ എന്ന പേര് ഉച്ഛരിക്കാനുള്ള യോഗ്യത മണിക്ക് ഉണ്ടോ എന്ന് അദ്ദേഹം പരിശോധിക്കണം: ഉമ തോമസ്

Google Oneindia Malayalam News

തിരുവനന്തപുരം: ആർ എം പി ഐ നേതാവും വടകര എം എല്‍ എയുമായ കെകെ രമയ്ക്കെതിരായി കഴിഞ്ഞ ദിവസം നിയമസഭയില്‍ എം എം മണി നടത്തിയ പ്രസ്താവനയ്ക്കെതിരെ വിമർശനം ശക്തമാക്കി പ്രതിപക്ഷം. 'ഇവിടെ ഒരു മഹതി സർക്കാരിന് എതിരെ പ്രസംഗിച്ചു. ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധി. ഞങ്ങൾ ആരും ഉത്തരവാദികൾ അല്ല' എന്നുള്ള എം എം മണിയുടെ പ്രസ്താവനയ്ക്കെതിരെയാണ് വിമർശനം. നാക്കിന് ലൈസൻസ് ഇല്ലാത്ത എം എം മണി യുടെ പ്രസ്താവനകൾ കേരളത്തിന്‌ അപമാനമാണെന്നാണ് യു ഡി എഫ് എം എല്‍ എ ഉമ തോമസ് പ്രതികരിച്ചത്.

'നിഖിൽ' എന്ന പേരിൽ ലോഗിൻ ചെയ്ത വീഡിയോ ഗെയിം: മെമ്മറി കാർഡിട്ട ആ ഫോണ്‍ ആരുടേത്; കണ്ടെത്താന്‍ പൊലീസ്'നിഖിൽ' എന്ന പേരിൽ ലോഗിൻ ചെയ്ത വീഡിയോ ഗെയിം: മെമ്മറി കാർഡിട്ട ആ ഫോണ്‍ ആരുടേത്; കണ്ടെത്താന്‍ പൊലീസ്

എം എം മണി അറിയണം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെതിരെ സംസാരിച്ച കെ കെ രമയുടെ ഇന്നത്തെ ജീവിതം അവരുടെ വിധിയല്ല. സി പി എം രമയുടെ ഭർത്താവ് ടി പി ചന്ദ്രശേഖരനെ കൊന്നതാണ്. കെ.കെ രമ എം.എൽ.എയ്ക്കെതിരെ എം.എം മണി നടത്തിയ അപകീർത്തികരമായ പരാമർശത്തിൽ പ്രതിഷേധിച്ച് നിയമസഭ വിട്ടിറങ്ങി, സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവന നടത്തിയ എം.എം മണി മാപ്പ് പറയണമെന്നും ഉമ തോമസ് ആവശ്യപ്പെട്ടു.

മറ്റാരേയും കുറിച്ചല്ല, എല്ലാം എന്നെക്കുറിച്ച് മാത്രം: പുത്തന്‍ ചിത്രങ്ങളുമായി അഭയ ഹിരണ്‍മയി

uma thomas

കെ കെ രമ എന്ന പേര് ഉച്ഛരിക്കാനുള്ള യോഗ്യത എം എം മണിക്ക് ഉണ്ടോ എന്ന് അദ്ദേഹം തന്നെ പരിശോധിക്കണമെന്നാണ് മുന്‍ കൊല്ലം ഡി സി സി അധ്യക്ഷയായ ബിന്ദു കൃഷ്ണ വ്യക്തമാക്കിയത്. സ്വന്തം പ്രിയതമന്റെ വെട്ടിനുറുക്കപ്പെട്ട ശരീരം ഏറ്റുവാങ്ങേണ്ടി വന്ന ധീരയായ വനിതയാണ് ശ്രീമതി കെ കെ രമ. അത് അവരുടെ വിധി ആയിരുന്നില്ല. സി പി എം എന്ന കൊലപാതക രാഷ്ട്രീയ സംഘടന നടപ്പിലാക്കിയ വിധിയായിരുന്നു അതെന്നും ബിന്ദു കൃഷ്ണ അഭിപ്രായപ്പെടുന്നു

'ഒരു നടിയുടെ ജീവിതമാണ് അത്; ദൃശ്യങ്ങള്‍ ഫോണില്‍ ഓപ്പണ്‍ ചെയ്യാതെ തന്നെ ഫയല്‍ ഷെയർ ചെയ്യപ്പെടാം''ഒരു നടിയുടെ ജീവിതമാണ് അത്; ദൃശ്യങ്ങള്‍ ഫോണില്‍ ഓപ്പണ്‍ ചെയ്യാതെ തന്നെ ഫയല്‍ ഷെയർ ചെയ്യപ്പെടാം'

ടി.പി ചന്ദ്രശേഖരനെ 51 വെട്ട് വെട്ടി പ്രാകൃതനാക്കി ഇല്ലാതാക്കിയത് സി പി എമ്മാണ്. അതിന് ക്വൊട്ടേഷൻ നൽകിയത് സി പി എമ്മിൻ്റെ ഉന്നത നേതാക്കന്മാരാണ്. അത് ശ്രീ മണി മറക്കണ്ട. സ്ത്രീകളെ അവഹേളിക്കുകയും, അധിക്ഷേപിക്കുകയും ചെയ്യാനല്ലാതെ ആദരിക്കാൻ എം എം മണി പഠിച്ചിട്ടില്ല എന്നാണ് തുടർച്ചയായുള്ള അദ്ദേഹത്തിൻ്റെ സ്ത്രീവിരുദ്ധ പരാമർശങ്ങളിൽ നിന്നും മനസ്സിലാകുന്നത്. സി പി എമ്മിൽ അതിൻ്റെ ആവശ്യം ഇല്ലായിരിക്കാം. എന്നാൽ ജനപ്രതിനിധികൂടിയായ എം എം മണി സ്ത്രീകളെ ബഹുമാനിക്കാൻ പഠിക്കേണ്ടതുണ്ട്. അദ്ദേഹത്തെ അത് പഠിപ്പിക്കാൻ കേരള നിയമസഭാ സ്പീക്കർ തയ്യാറാകണമെന്നും ബിന്ദു കൃഷ്ണ വ്യക്തമാക്കി.

Recommended Video

cmsvideo
വെള്ളിയാഴ്ച മുതൽ സൗജന്യ ബൂസ്റ്റർ വാക്സിൻ.വിവരങ്ങൾ | *Covid

English summary
He should check whether he is qualified to spell the name KK Rama: Uma Thomas against mm mani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X